ഫൈനലിൽ തോറ്റുതോറ്റ് ആളുകൾ ‘സിൽവർ സിന്ധു’ എന്ന് പരിഹസിച്ചു: പി.വി.സിന്ധു
ഹൈദരാബാദ്∙ തുടർച്ചയായി ഫൈനലുകളിൽ തോറ്റതോടെ ഒരു വിഭാഗം ആളുകൾ ചാർത്തിത്തന്ന ‘സിൽവർ സിന്ധു’ എന്ന വിളിപ്പേര് മനസ്സു മടുപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധു. ഈ വിളി മായ്ക്കാനും ഒരു കിരീടം നേടാനും താൻ ഏറെ ആഗ്രഹിച്ചിരുന്നതായി സിന്ധു വെളിപ്പെടുത്തി. 2016ലെ റിയോ

ഹൈദരാബാദ്∙ തുടർച്ചയായി ഫൈനലുകളിൽ തോറ്റതോടെ ഒരു വിഭാഗം ആളുകൾ ചാർത്തിത്തന്ന ‘സിൽവർ സിന്ധു’ എന്ന വിളിപ്പേര് മനസ്സു മടുപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധു. ഈ വിളി മായ്ക്കാനും ഒരു കിരീടം നേടാനും താൻ ഏറെ ആഗ്രഹിച്ചിരുന്നതായി സിന്ധു വെളിപ്പെടുത്തി. 2016ലെ റിയോ ഒളിംപിക്സിൽ ഉൾപ്പെടെ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും കലാശപ്പോരിൽ തോൽക്കാനായിരുന്നു സിന്ധുവിന്റെ വിധി. ഇതോടെയാണ് ‘സിൽവർ സിന്ധു’ എന്ന വിളിപ്പേര് പതിഞ്ഞത്. പിന്നീട് ലോകചാംപ്യൻഷിപ്പിൽ സ്വർണം നേടിയതോടെയാണ് താൻ ആത്മവിശ്വാസം വീണ്ടെടുത്തതെന്നും സിന്ധു വെളിപ്പെടുത്തി.
‘കഴിഞ്ഞ വർഷത്തെ ലോക ചാംപ്യൻഷിപ്പ് ഫൈനൽ എന്റെ കരിയറിലെ മൂന്നാം ഫൈനലായിരുന്നു. അതിനു പുറമെ രണ്ടു തവണ വെങ്കലവും നേടിയിരുന്നു. ഇത്തവണ എന്തു വിലകൊടുത്തും ജയിക്കണമെന്ന് എനിക്ക് വാശിയായിരുന്നു. കാരണം, ഒരു ഫൈനൽ വിജയം ഞാൻ അത്രയേറെ മോഹിച്ചിരുന്നു. ഒരിക്കൽക്കൂടി സിന്ധു ഫൈനലിൽ തോറ്റു എന്ന് ആളുകളെക്കൊണ്ട് പറയിക്കാൻ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല’ – സിന്ധു വെളിപ്പെടുത്തി.
‘എന്തു സംഭവിച്ചാലും വേണ്ടില്ല, ഫൈനലിൽ ജയിക്കാൻ ഞാൻ എന്റെ 100 ശതമാനം കഴിവും പുറത്തെടുക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. അപ്പോഴേക്കും എന്നെ ആളുകൾ ‘സിൽവർ സിന്ധു’ എന്നു വിളിച്ചു തുടങ്ങിയിരുന്നു. ചില സമയത്ത് ഇതെല്ലാം എന്റെ മനസ്സിലേക്ക് തികട്ടിവരും’ – ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ഥന, ജമീമ റോഡ്രിഗസ് തുടങ്ങിയവരും പങ്കെടുത്ത ഡബിൾ ട്രബിൾ എന്ന ചാറ്റ് ഷോയിൽ സിന്ധു വെളിപ്പെടുത്തി.
കഴിഞ്ഞ വർഷത്തെ ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്ധു കിരീടം ചൂടിയത്. 21–7, 21–7 എന്ന സ്കോറിൽ അനായാസമാണ് സിന്ധു ജയിച്ചുകയറിയത്. ‘നമ്മൾ ശാന്തരാണെന്ന് എത്രയൊക്കെ അവകാശപ്പെട്ടാലും ഉള്ളിൽ കുറച്ച് സമ്മർദ്ദം കാണും. എങ്കിലും എന്റെ കളിയിൽ പൂർണശ്രദ്ധ കൊടുക്കാനായിരുന്നു ശ്രമം. എല്ലാരീതിയിലും ആഞ്ഞുശ്രമിച്ചതോടെ കിരീടം ലഭിച്ചു’ – സിന്ധു പറഞ്ഞു.
തുടർച്ചയായ ഫൈനൽ തോൽവികളുടെ പശ്ചാത്തലത്തിൽ ഉയർന്ന വിമർശനങ്ങളെ എങ്ങനെ നേരിട്ടുവെന്നും സിന്ധു വിശദീകരിച്ചു. ‘2016ലെ റിയോ ഒളിംപിക്സ് ഫൈനലിൽ തോറ്റ് വെള്ളിയിൽ ഒതുങ്ങിയശേഷം 2017ൽ തുടർച്ചയായി ഏഴോ എട്ടോ ഫൈനലുകളിലാണ് ഞാൻ തോറ്റത്. എനിക്ക് ‘ഫൈനൽ ഫോബിയ’ ആണെന്നു വരെ ആളുകൾ പറഞ്ഞു. ഫൈനലിൽ സ്ഥിരമായി തോൽക്കുന്ന താരമാണെന്ന ചീത്തപ്പേരും ലഭിച്ചു. ഒരു ടൂർണമെന്റിന്റെ സെമിയിലും ഫൈനലിലും എത്തുകയെന്നത് അത്ര നിസാരമല്ല. പക്ഷേ, ആളുകൾക്ക് അതൊന്നും അറിയില്ല. അവൾ വീണ്ടും ഫൈനലിൽ തോറ്റു എന്നു മാത്രമേ അവർ പറയൂ. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ് എന്നാണ് എന്റെ അഭിപ്രായം’ – സിന്ധു ചൂണ്ടിക്കാട്ടി.
English Summary: Sindhu says was desperate to win World C'ships as people started calling her 'silver Sindhu'