ഒന്നും ഒരിക്കലും പഴയതു പോലാകില്ല(?); കളി തുടങ്ങിയാലും ‘കോവിഡ് കളിക്കും’!
കാണാന്‍ ആളില്ലെങ്കിൽ ഏതൊരു മൽസരവും പൂർണമാകില്ലെന്നാണു പറയാറ്. അതിനി ജർമനിയിലെ ബുന്ദസ് ലിഗ ആയാലും മലപ്പുറത്തെ ചെമ്മൺ മൈതാനങ്ങളിലെ സെവൻസ് ടൂർണമെന്റായാലും. കോവിഡ് പ്രതിസന്ധിക്കു ശേഷം ലോകത്ത് ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിലൊന്നാണു ബുന്ദസ് ലിഗ. പതിനായിരങ്ങൾ അണിനിരന്ന് ആരവം മുഴക്കുന്ന
കാണാന്‍ ആളില്ലെങ്കിൽ ഏതൊരു മൽസരവും പൂർണമാകില്ലെന്നാണു പറയാറ്. അതിനി ജർമനിയിലെ ബുന്ദസ് ലിഗ ആയാലും മലപ്പുറത്തെ ചെമ്മൺ മൈതാനങ്ങളിലെ സെവൻസ് ടൂർണമെന്റായാലും. കോവിഡ് പ്രതിസന്ധിക്കു ശേഷം ലോകത്ത് ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിലൊന്നാണു ബുന്ദസ് ലിഗ. പതിനായിരങ്ങൾ അണിനിരന്ന് ആരവം മുഴക്കുന്ന
കാണാന്‍ ആളില്ലെങ്കിൽ ഏതൊരു മൽസരവും പൂർണമാകില്ലെന്നാണു പറയാറ്. അതിനി ജർമനിയിലെ ബുന്ദസ് ലിഗ ആയാലും മലപ്പുറത്തെ ചെമ്മൺ മൈതാനങ്ങളിലെ സെവൻസ് ടൂർണമെന്റായാലും. കോവിഡ് പ്രതിസന്ധിക്കു ശേഷം ലോകത്ത് ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിലൊന്നാണു ബുന്ദസ് ലിഗ. പതിനായിരങ്ങൾ അണിനിരന്ന് ആരവം മുഴക്കുന്ന
കാണാന്‍ ആളില്ലെങ്കിൽ ഏതൊരു മൽസരവും പൂർണമാകില്ലെന്നാണു പറയാറ്. അതിനി ജർമനിയിലെ ബുന്ദസ് ലിഗ ആയാലും മലപ്പുറത്തെ ചെമ്മൺ മൈതാനങ്ങളിലെ സെവൻസ് ടൂർണമെന്റായാലും. കോവിഡ് പ്രതിസന്ധിക്കു ശേഷം ലോകത്ത് ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിലൊന്നാണു ബുന്ദസ് ലിഗ. പതിനായിരങ്ങൾ അണിനിരന്ന് ആരവം മുഴക്കുന്ന ജർമനിയിലെ സ്റ്റേഡിയങ്ങളിലാണ് ആളോ ആരവമോ ഇല്ലാതെ ബുന്ദസ് ലിഗ മൽസരങ്ങൾ പുരോഗമിക്കുന്നത്. ജർമനിയില്‍ മാത്രമല്ല, ലോകത്ത് കോവിഡ് ഭീഷണിക്കിടയിലും എവിടെയൊക്കെ മൽസരങ്ങൾ വീണ്ടും തുടങ്ങിയിട്ടുണ്ടോ അതിൽ ഭൂരിഭാഗം ഇടങ്ങളിലെയും സ്ഥിതി ഇതാണ്. ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിൽ ഗോളാഘോഷങ്ങൾ പോലും നിയന്ത്രിച്ച് മൽസരങ്ങൾ നടത്തുന്നതെങ്ങനെയെന്നായിരുന്നു പല സൂപ്പർതാരങ്ങളുടെയും തുടക്കത്തിലെ പ്രധാന സംശയം.
എന്നാൽ വേണമെങ്കിൽ അതും സാധിക്കുമെന്നു ബുന്ദസ് ലിഗ മൽസരങ്ങൾ തന്നെ കാണിച്ചു കൊടുത്തു. കൊറോണക്കാലത്തെ ജർമൻ ലീഗിൽ ആദ്യ ഗോൾ ബൊറൂസിയ ഡോർട്മുണ്ടിന്റെ നോർവേ താരം എർലിൻ ഹാലൻഡിന്റെ വകയായിരുന്നു. ബൊറൂസിയയുടെ ഹോം ഗ്രൗണ്ടിൽ ഷാൽക്കെയെക്കെതിരെ ഗോൾ നേടിയപ്പോൾ ‘അകലം’ പാലിച്ചായിരുന്നു യുവതാരം ഗോൾ ആഘോഷിച്ചത്. അതിനായി തന്റെ പ്രിയപ്പെട്ട ‘യോഗ’ സെലിബ്രേഷൻ പോലും ഹലാൻഡ് ഉപേക്ഷിച്ചു. ഹലാൻഡിന്റെ ചുവട് പിടിച്ചു ബുന്ദസ്‍ലിഗയിൽ സിംപിൾ ആഘോഷങ്ങൾ പലതു പിറന്നു. പ്രശ്നങ്ങൾ കാര്യമായില്ലാതെ ലീഗ് അവസാനത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. ജർമൻ ലീഗിന് പിന്നാലെ ലോകത്തെ പ്രമുഖ ഫുട്ബോൾ ലീഗുകളെല്ലാം ആരംഭിക്കാൻ ഇരിക്കുകയാണ്.
വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ലീഗുകൾക്കായി ആരാധകരെ ഗാലറിയില്‍ കയറ്റി തുടങ്ങുന്ന കാഴ്ചയുമുണ്ട്. കോവിഡ് ബാധയൊഴിഞ്ഞ് മൽസരങ്ങൾ വീണ്ടും തുടങ്ങിയാലും കൊറോണയുടെ എഫക്ട് അത്രവേഗം വിട്ടുപോകില്ലെന്നതാണ് വാസ്തവം. കാരണം അത്രയേറെ മാറ്റങ്ങളുമായാണ് കായിക മത്സരങ്ങളെല്ലാം തന്നെ തുടങ്ങുന്നത്. ഫുട്ബോളിൽ ഒരു ടീമിന് അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ വരുത്താനാണു ഫിഫ അംഗീകാരം നൽകിയത്. പകരക്കാരുൾപ്പെടെ ഡഗ്ഔട്ടിൽ ഇരിക്കുന്ന താരങ്ങളും പരിശീലകരും സഹായികളുമെല്ലാം അകലവും സുരക്ഷയും പാലിച്ചേ തീരു. വിവിധ മത്സരങ്ങളിൽ ഇനി കുറച്ചു കാലത്തേക്കെങ്കിലും ഉണ്ടാകാവുന്ന നിയന്ത്രണങ്ങൾ ചുവടെ–
ഫുട്ബോൾ
സബ്സ്റ്റിറ്റ്യൂഷനിൽ അഞ്ച് വീതം താരങ്ങളെ ആവശ്യമെങ്കിൽ ഇറക്കാം. 2020 ലെ മൽസരങ്ങള്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. ഫുട്ബോൾ മൽസരങ്ങളുടെ ഇടവേളകളിൽ പന്തുകൾ അണുവിമുക്തമാക്കും. മൈതാനവരയ്ക്കു പുറത്തിരിക്കുന്ന താരങ്ങളും ഉദ്യോഗസ്ഥരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിച്ചു മാത്രം ഇരിക്കുക.
ക്രിക്കറ്റ്
സബ്സ്റ്റിറ്റ്യൂട്ടുകളെ ക്രിക്കറ്റിലും അനുവദിക്കുന്ന കാര്യം ഐസിസി പരിഗണിക്കുകയാണ്. കോവിഡ് സബ്സ്റ്റിറ്റ്യൂട്ട് എന്നാകും പേര്. ടെസ്റ്റ് മൽസരങ്ങൾക്കിടെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചാലാണു പകരക്കാരനെ അനുവദിക്കുക. എന്നാൽ ഇക്കാര്യത്തിൽ ഐസിസി അന്തിമ തീരുമാനം എടുത്തിട്ടില്ല. പന്തുകളിലെ തുപ്പൽ പ്രയോഗം ഐസിസി തന്നെ മുൻകൈയെടുത്തു നിരോധിച്ചു. പന്തുകൾക്കു തിളക്കം കിട്ടുന്നതിനു താരങ്ങൾ ഉമിനീർ പുരട്ടുന്നതു ക്രിക്കറ്റ് മൈതാനങ്ങളിലെ പതിവു കാഴ്ചയായിരുന്നു. ഇനി പരമ്പരകൾ തുടങ്ങിയാലും കുറച്ചുകാലത്തേക്കെങ്കിലും ഗ്രൗണ്ടില്‍ അങ്ങനെയൊന്നു കാണാൻ സാധിച്ചേക്കില്ല. തുപ്പൽ പ്രയോഗം വേണ്ടെന്ന് മാർച്ച് മാസത്തിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം തീരുമാനിച്ചിരുന്നു. താരങ്ങൾ തമ്മിൽ ഹസ്തദാനം ഉൾപ്പെടെ നടത്തുന്നത് തൽക്കാലത്തേക്കു നിർത്തിവയ്ക്കാനും ടീമുകൾ തീരുമാനമെടുത്തു.
ടെന്നിസ്
കോവിഡിന് ശേഷം ടെന്നിസ് മൽസരങ്ങൾ തുടങ്ങുമ്പോള്‍ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്ന കാര്യത്തിൽ രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ജൂണ്‍ 13 വരെ മത്സരങ്ങളൊന്നും വേണ്ടെന്നാണു ഐടിഎഫിന്റെ നിലപാട്. താരങ്ങള്‍ മൽസരത്തിനുള്ള വേഷം ധരിച്ചുതന്നെ കോര്‍ട്ടിലേക്കെത്തണം. കോര്‍ട്ടിലെ ഡ്രസിങ് റൂമില്‍ നിന്നാണ് സാധാരണ വസ്ത്രങ്ങള്‍ മാറുന്നത്. ഇത് ഇനി നടക്കില്ല. ലോക്കര്‍ റൂമുകള്‍ ഉപയോഗിക്കുന്നതിനു വിലക്കുണ്ടാകും. ഓഫ് കോര്‍ട്ട് താരങ്ങളും റഫറിമാരും മാസ്‌കും കൈയുറയും ധരിക്കണം. ബോള്‍ ബോയിക്കും ഇതു ബാധകമാണ്. കൂടാതെ ഇവരെല്ലാം രണ്ട് മീറ്റര്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. പരസ്പരം തൊടുകയോ ഹസ്തദാനം നല്‍കുകയോ ചെയ്യരുത്. കളിക്കാരുടെ ഉപകരണങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. സിംഗിള്‍സ് മൽസരങ്ങള്‍ മാത്രമാണ് ഇപ്പോൾ നടത്തുക.
ഹോക്കി
കോവിഡിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ നിലപാട്. അതുകൊണ്ടു തന്നെ കോവിഡിന് വാക്സിൻ കണ്ടെത്തിയ ശേഷം മാത്രം മതി മൽസരങ്ങളെന്ന് ഫെഡറേഷന്‍ തീരുമാനമെടുത്തു. മൽസരങ്ങൾ തുടങ്ങുന്നെങ്കിൽ തന്നെ വിവിധ ഘട്ടങ്ങളായിട്ടായിരിക്കും ഹോക്കിയുടെ തിരിച്ചുവരവ്.
അത്‌ലറ്റിക്സ്
അത്‍ലറ്റിക്സിൽ നേരത്തേയുള്ളതിൽനിന്നും വലിയ മാറ്റങ്ങൾ വരുമെന്നാണ് ലോക അത്‍ലറ്റിക്സ് സംഘടനയുടെ പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറയുന്നത്. താരങ്ങളുടെ സുരക്ഷയ്ക്കു തന്നെയാണു പ്രധാന്യം. അതിൽ വിട്ടുവീഴ്ചകൾക്കില്ല. സർക്കാരുകൾ, ലോക ആരോഗ്യ സംഘടന, പ്രാദേശിക ഭരണകൂടം എന്നിവയുടെ നിർദേശങ്ങൾ പാലിച്ചായിരിക്കും മല്‍സരങ്ങൾ നടത്തുകയെന്നും കോ വ്യക്തമാക്കി. അതേസമയം അത്‍ലീറ്റുകൾക്കായുള്ള കൃത്യമായ മാർഗനിർദേശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ലോക്ഡൗണ്‍ കേരളത്തിന്റെ പ്രിയപ്പെട്ട താരങ്ങൾ എവിടെയാണ്? ഭാവിയെക്കുറിച്ച് എന്താണ് അവരുടെ പ്രതീക്ഷകൾ
∙ സഞ്ജു സാംസണ്‍ (ഇന്ത്യൻ ക്രിക്കറ്റ് താരം) – ലോക്ഡൗൺ കാലത്ത് തിരുവനന്തപുരം ശാസ്തമംഗലത്തെ ഫ്ലാറ്റിലുണ്ട്. ക്രിക്കറ്റ് പരിശീലനം നന്നായി തുടരുന്നുണ്ട്. ലോക്ഡൗൺ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ പരിശീലന കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. വീട്ടിൽ തന്നെ ഇരിപ്പായതിനാൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതു മാറി. പ്രശ്നങ്ങളില്ലാതെ ക്രിക്കറ്റ് പരിശീലനവും മുന്നോട്ടുപോകുന്നു.
ഭക്ഷണകാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. സുഹൃത്തും ക്രിക്കറ്റ് താരവുമായ റെയ്ഫി വിൻസെന്റ് ഗോമസ് ഇക്കാര്യത്തിൽ സഹായിച്ചു. ഫിറ്റ്നസ് നിലനിർത്താൻ നിര്‍ദേശങ്ങൾ തരുന്നുണ്ട്. അതു വളരെ ഉപകാരമാകുന്നു. ലോക്ഡൗണ്‍ ആണെങ്കിലും ഫിറ്റ്നസ് മുൻപുള്ളതിനേക്കാൾ നന്നായി നോക്കുന്നുണ്ട്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒന്നര വർഷം ആയി. ജീവിതം കൂടുതൽ സന്തോഷത്തോടെ മുന്നോട്ടുപോകുകയാണ്. കോവിഡ് മൂലമുണ്ടായ ബുദ്ധിമുട്ടിൽനിന്ന് ആദ്യം ലോകം മാറട്ടെ, ക്രിക്കറ്റ് മൽസരങ്ങൾ അതിനു ശേഷം മതി.
∙ സഹല്‍ അബ്ദുൽ സമദ് (ഇന്ത്യൻ ഫുട്ബോൾ താരം) – ലോക്ഡൗണ്‍ തുടങ്ങും മുൻപേ ഫുട്ബോള്‍ മൽസരങ്ങൾ കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. ഇപ്പോൾ കണ്ണൂരിലെ വീട്ടിലുണ്ട്. പരിശീലനം നടക്കുന്നു. ഗെയിം കളി, വെബ് സീരീസ്, സിനിമ കാണൽ ഒക്കെയുമുണ്ട്. വർക്ക് ഔട്ടിലൊന്നും ഒരു കുറവും വരുത്തിയിട്ടില്ല. പതിവുപോലെ നടക്കുന്നു. ലോക്ഡൗണിന് ശേഷം മുന്നിലുള്ളത് ലോകകപ്പ് യോഗ്യതാ മൽസരങ്ങളാണ്. അതിന്റെ ആകാംഷയുണ്ട്. ടീം അംഗങ്ങളെ കാണാനും അവരോടൊപ്പം പരിശീലിക്കുന്നതിനും കാത്തിരിക്കുകയാണ്. എല്ലാം പഴയ പടി ആയാൽ സന്തോഷമായിരിക്കും. ഐഎസ്എല്ലിൽ ഫൈനൽ കളിച്ച് കപ്പടിക്കുകയെന്നതാണ് എപ്പോഴുമുള്ള ലക്ഷ്യം. എല്ലാ ടീമുകള്‍ക്കും അങ്ങനെയായിരിക്കും.
ഇത്തവണ നല്ലൊരു പരിശീലകൻ ഒപ്പമുണ്ട്. കഴിഞ്ഞ പ്രാവശ്യം ഐ ലീഗിൽ മോഹൻ ബഗാനെ ചാംപ്യൻമാരാക്കിയാണ് അദ്ദേഹം വരുന്നത്. അതിന്റെ ഒരു അനുഭവം കേരള ബ്ലാസ്റ്റേഴ്സിലും കിട്ടും. നല്ലൊരു സീസൺ ആകാൻ ഒരുമിച്ച് ഉണ്ടാകും. ഇന്ത്യയ്ക്കു പുറത്തുനിന്നുള്ള ക്ലബുകളിൽനിന്ന് നല്ല ഓഫറുകൾ വന്നാൽ അപ്പോൾ ആലോചിച്ച് തീരുമാനിക്കും. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിന്റെ മൽസരങ്ങളെക്കുറിച്ചാണു ചിന്തിക്കുന്നത്.
∙ അനസ് എടത്തൊടിക (ഇന്ത്യൻ ഫുട്ബോൾ താരം) – കാലില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. മാസങ്ങളായി മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലുണ്ട്. ആദ്യം ചെറിയ തോതിലുള്ള പരിശീലനങ്ങളും ഇപ്പോൾ ജോഗിങ്ങും തുടങ്ങിയിട്ടുണ്ട്. എങ്കിലും ഫുട്ബോളിലേക്കു തിരിച്ചുവരാന്‍ ആറു മാസത്തോളം എടുക്കും. ഐഎസ്എൽ സീസൺ വൈകുകയാണെങ്കിൽ സീസൺ മുഴുവൻ കളിക്കാൻ സാധിക്കുമെന്നു കരുതുന്നു. നിലവിൽ കൊൽക്കത്ത ക്ലബ് എടികെയുമായുള്ള കരാർ അവസാനിച്ചു. പുതിയ ക്ലബിനായി കാത്തിരിക്കുന്നു. ഐഎസ്എല്ലിലോ ഐ ലീഗിലോ കളിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
∙ എങ്ങനെ മറക്കും പ്രിയരെ!
കോവിഡ് വന്നാലും ഗാലറികളിൽ ആളില്ലാതെ കളി നടത്തേണ്ടിവന്നാലും ലോകത്തെ പല ക്ലബുകളും ആരാധകരെ കൈവിടാൻ തയാറല്ല. തൊണ്ട പൊട്ടി ആർപ്പു വിളിക്കുന്ന ആരാധകർക്കു വേണ്ടി സംഘാടകരും കോവിഡ് കാലത്തെ മൽസരങ്ങളിൽ പലതും ചെയ്തുനോക്കി. ജർമൻ ഫുട്ബോൾ ക്ലബ് ബൊറൂസിയ മോചൻഗ്ലാഡ്ബാഷ് ആരാധകർക്കു സ്വന്തം രൂപത്തിലുള്ള കാർഡ് ബോർഡുകൾ സീറ്റുകളിൽ സ്ഥാപിക്കുന്നതിനാണ് അവസരമൊരുക്കിയത്. ആയിരങ്ങളാണ് ലോക്ഡൗണ്‍ കാലത്തും ടീമിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഈ അവസരം ഉപയോഗിച്ചത്. ബൊറൂസിയ പാർക്ക് സ്റ്റേഡിയത്തിൽ സ്വന്തം ചിത്രങ്ങൾ സ്ഥാപിക്കാൻ ഫീസായി ഈടാക്കുന്നത് 19 യൂറോ ആണ്.
ഇതിനിടെ ആരാധകരുടെ കുറവ് നികത്താൻ ദക്ഷിണ കൊറിയൻ ക്ലബ് എഫ്സി സിയോൾ ഗാലറി സീറ്റുകളിൽ സെക്സ് ഡോളുകളെ നിരത്തിയത് വൻ വിവാദത്തിലായി. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ എഫ്സി സിയോൾ മത്സരത്തിന്റെ ചാനൽ, ഓണ്‍ലൈൻ കാഴ്ചക്കാരോട് മാപ്പു പറഞ്ഞു തടിയൂരി. എഫ്സി സിയോളിന്റെ ജഴ്സിയും ധരിപ്പിച്ചായിരുന്നു പാവകളെ ഗാലറിയിൽ ഇരുത്തിയത്. വൻ തുകയാണ് ക്ലബിന് സംഭവത്തിൽ പിഴയൊടുക്കേണ്ടിവന്നത്.
തയ്‍വാനിലെ ബേസ് ബോള്‍ ലീഗിൽ മത്സരത്തിനിടെ ഡ്രമ്മുകൾ അടിക്കാന്‍ നിയോഗിച്ചത് റോബട്ടുകളെയാണ്. ജഴ്സികൾ അണിയിച്ച് മനുഷ്യ രൂപങ്ങളെ ഇവർ ഗാലറിയിൽ നിരത്തി. മത്സരത്തിനിടെ ചാന്റുകളും ശബ്ദങ്ങളും റെക്കോർഡ് ചെയ്തതു ഗാലറികളിൽ നിന്ന് പ്ലേ ചെയ്യുന്നതും കോവിഡ് കാലത്തെ കൗതുകമായി. മൽസരങ്ങൾ ടിവിയിൽ കാണുമ്പോൾ ആരാധകരുടെ നേരത്തേ റെക്കോര്‍ഡ് ചെയ്ത ശബ്ദം ഒപ്പം കേൾപ്പിക്കുന്നതും വിവിധയിടങ്ങളിൽ സംഘാടകരുടെ പരിഗണനയിലുണ്ട്.
∙ പണം പ്രശ്നമാകും
കോവിഡിന് ശേഷം ടൂർണമെന്റുകള്‍ ആരംഭിക്കുമ്പോൾ പണമായിരിക്കും വലിയ പ്രശ്നമാകുകയെന്നാണു സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. സ്പോർട്സ് മേഖലയില്‍ ആകെ ഇതു പ്രതീക്ഷിക്കാത്ത അത്രയും മാറ്റങ്ങൾ വരുത്തും. രാജ്യാന്തര ക്രിക്കറ്റിൽ താഴ്ന്ന റാങ്കിങ്ങിലുള്ള ടീമുകളുടെ പ്രവർത്തനം താളം തെറ്റും. ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ്ങ് അവകാശങ്ങളിൽനിന്നു ലഭിക്കുന്ന വരുമാനമാണു പല ടീമുകളുടെയും സാമ്പത്തിക സ്രോതസ്സ്. ലോക്ഡൗൺ ആയതോടെ ഇതു നിലച്ചു. ഇന്ത്യയുൾപ്പെടെയുള്ള ക്രിക്കറ്റിലെ വമ്പന്‍മാരെ പ്രശ്നം കാര്യമായി ബാധിച്ചില്ലെങ്കിലും വെസ്റ്റ് ഇൻഡീസ്, ബംഗ്ലദേശ്, ശ്രീലങ്ക ടീമുകളെ പ്രതിസന്ധി ഗുരുതരമായി ഉലച്ചേക്കാം. ക്രിക്കറ്റിലെ ദുർബല രാഷ്ട്രങ്ങൾക്ക് നിലനിൽപ്പിനായി നന്നായി പോരാടേണ്ടിവരുമെന്നാണ് ഐസിസി മുൻ ചീഫ് എക്സിക്യൂട്ടീവ് ഹാറൂൻ ലോർഗട്ട് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞത്.
ഐപിഎൽ മൽസരങ്ങൾ വേണ്ടെന്നു വച്ചാൽ ബിസിസിഐയ്ക്കും ബ്രോഡ്കാസ്റ്റർമാർക്കും ഐപിഎൽ ഫ്രാഞ്ചൈസികൾക്കും 3,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുക. ഹോക്കിയുൾപ്പെടെ വലിയ സാമ്പത്തിക നില അവകാശപ്പെടാനില്ലാത്ത മൽസരങ്ങളുടെ ഭാവി തന്നെ തുലാസിലാണ്. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് സീസണുകൾ അവസാനിച്ചതിനാൽ അടുത്ത സീസണുകളിലേക്കുള്ള തയാറെടുപ്പിലാണു ഫുട്ബോൾ ടീമുകൾ. പുതിയ സൈനിങ്ങുകളിലും ട്രാൻസ്ഫർ മാർക്കറ്റിലും കോവിഡിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പ്രകടമാകും.
ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മൽസരങ്ങൾ നീട്ടിവച്ചിരിക്കുകയാണ്. ഖത്തർ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയ്ക്ക് ഇനി മൽസരങ്ങൾ. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട അണ്ടർ 17 വനിതാ ലോകകപ്പും നീട്ടി. പുതുക്കിയ തീയതി ഫിഫ പിന്നീടു തീരുമാനിക്കും. ചെറിയ ലീഗുകളുടെയും കായിക ഇനങ്ങളുടെയും അന്തകനായി കോവിഡ് മാറുമെന്നാണ് സ്പോർട്സ് ബിസിനസ് രംഗത്തെ പ്രമുഖർ പ്രവചിക്കുന്നത്.
English Summary: Sports After COVID 10 Lock Down