ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനീസ് പ്രകോപനത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് കായിക താരങ്ങൾ രംഗത്ത്. വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗത്തെയും ധീരതയെയും നന്ദിയോടെ സ്മരിച്ച കായികലോകം, ചൈന പ്രകോപനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനീസ് പ്രകോപനത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് കായിക താരങ്ങൾ രംഗത്ത്. വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗത്തെയും ധീരതയെയും നന്ദിയോടെ സ്മരിച്ച കായികലോകം, ചൈന പ്രകോപനം സൃഷ്ടിക്കുന്നതിൽനിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, ചൈനയുടെ ആക്രമണം ആസൂത്രിതമാണെന്ന ആരോപണവുമായി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ രംഗത്തെത്തി. ആഴ്ചകൾക്കു മുൻപ് തങ്ങളുടെ പൗരൻമാരോട് ഇന്ത്യ വിടാൻ ചൈന നിർദ്ദേശിച്ചത് ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവാണെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി.

‘തങ്ങളുടെ പൗരൻമാരോട് ഇന്ത്യ വിടാൻ ആഴ്ചകൾക്കു മുൻപേ ചൈന നിർദ്ദേശം നൽകിയിരുന്നു. നിയന്ത്രണ രേഖയിൽ അവർ നടത്തിയ ആക്രമണം ആസൂത്രിതമാണെന്നാണ് എന്റെ ബലമായ സംശയം. ചൈനയുടെ ഈ ഹീനകൃത്യത്തെ ശക്തമായി അപലപിക്കുന്നു. ചൈനയുടെ പ്രകോപനത്തിനു മുന്നിൽ മുട്ടുമടക്കാതെ കേന്ദ്ര സർക്കാർ ശക്തമായ തിരിച്ചടി നൽകണം’ – ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ബൂട്ടിയ ആവശ്യപ്പെട്ടു. ഫുട്ബോള്‍ കരിയർ അവസാനിപ്പിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് തട്ടകം മാറ്റിയ വ്യക്തിയാണ് ബൂട്ടിയ.

ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

‘നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനായി ഗൽവാൻ താഴ്‌വരയിൽ ജീവൻ വെടിഞ്ഞ ധീര സൈനികർക്ക് ബഹുമാനം, പ്രണാമം. ഒരു സൈനികനേക്കാൾ ധീരനും നിസ്വാർഥനുമായ വേറൊരാളില്ല. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. നമ്മുടെ പ്രാർഥനകൾ ഈ പ്രതിസന്ധി ഘട്ടത്തിൽ ആശ്വാസം കണ്ടെത്താൻ അവരെ സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ’ – വിരാട് കോലി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

രോഹിത് ശർമ, ശിഖർ ധവാൻ, ഇർഫാൻ പഠാൻ, ഹർഭജൻ സിങ്, യുവരാജ് സിങ്, വിജയ് ശങ്കർ, ഇഷാന്ത് ശർമ, സൈന നെഹ്‍വാൾ, യോഗേശ്വർ ദത്ത് തുടങ്ങിയവരും ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു.

English Summary: Indian Sports Stars Pay  tribute to the martyred Indian soldiers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT