5–ാം വയസ്സിൽ കരാട്ടെ പഠിക്കേണ്ടി വന്നിട്ടുണ്ട് ലൂയിസ് ഹാമിൽട്ടന്. കറുത്ത വംശജനായ കുഞ്ഞു ഹാമിക്ക് സഹപാഠികളിൽനിന്നു നേരിടേണ്ടിവരുന്ന അധിക്ഷേപം പ്രതിരോധിക്കാൻ മാതാപിതാക്കൾ കണ്ടെത്തിയ വഴിയായിരുന്നു അത്. അതിലൂടെ ശരീരം മാത്രമല്ല, മനസ്സും കരുത്തുനേടി. അടുത്തയിടെ യുഎസിൽ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

5–ാം വയസ്സിൽ കരാട്ടെ പഠിക്കേണ്ടി വന്നിട്ടുണ്ട് ലൂയിസ് ഹാമിൽട്ടന്. കറുത്ത വംശജനായ കുഞ്ഞു ഹാമിക്ക് സഹപാഠികളിൽനിന്നു നേരിടേണ്ടിവരുന്ന അധിക്ഷേപം പ്രതിരോധിക്കാൻ മാതാപിതാക്കൾ കണ്ടെത്തിയ വഴിയായിരുന്നു അത്. അതിലൂടെ ശരീരം മാത്രമല്ല, മനസ്സും കരുത്തുനേടി. അടുത്തയിടെ യുഎസിൽ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിനു പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച തനിക്കെതിരെ ഫോർമുല വൺ മുൻ തലവൻ ബേണി എക്കിൾസ്റ്റൺ രംഗത്തിറങ്ങിയപ്പോൾ, ‘അയാൾക്കു വിവരമില്ല’ എന്നു പച്ചയ്ക്കു പറയാൻ ഹാമിൾട്ടനു കഴിഞ്ഞതും ആ കരുത്തുകൊണ്ടാണ്. റേസിങ് ട്രാക്കിലെ വേഗരാജൻ ട്രാക്കിനു പുറത്തു വിപ്ലവകാരിയാണ്.

കരീബിയൻ ദ്വീപിൽനിന്നു കുടിയേറിയ ആന്റണിയുടെയും ബ്രിട്ടിഷുകാരി കാർമെനിന്റെയും മകനായി 1985 ജനുവരി 7ന് ഇംഗ്ലണ്ടിലെ സ്റ്റീവനേജിൽ ജനിച്ച ഹാമിൽട്ടൻ 8–ാം വയസ്സിൽതന്നെ വേഗക്കളത്തിൽ കാലൂന്നി. 10–ാം വയസ്സിൽ ബ്രിട്ടിഷ് കാർട്ട് ചാംപ്യൻഷിപ്പിൽ കിരീടം. 13–ാം വയസ്സിൽ മക്‌ലാരൻ – മെഴ്സിഡീസ് ബെൻസ് ‘യങ് ഡ്രൈവർ സപ്പോർട്ട് പ്രോഗ്രാ’മിൽ ചേർന്നു. 1998 മുതൽ 2000 വരെ യൂറോപ്യൻ, ലോക കാർട്ടിങ് ചാംപ്യൻഷിപ്പുകൾ നേടി. 15–ാം വയസ്സിൽ കാർട്ടിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ താരമായി.

ADVERTISEMENT

2003ൽ കാർട്ടിങ്ങിൽനിന്നു കാർ റേസിങ്ങിലേക്ക്. ആ വർഷം ബ്രിട്ടിഷ് ഫോർമുല റെനോ റേസ് സീരീസിൽ 15ൽ 10 മത്സരങ്ങളും വിജയിച്ചു കിരീടം ചൂടി. 2004ൽ എഫ്3 യൂറോ സീരീസിൽ പങ്കെടുത്തു. 2005ൽ കിരീടം. 2006ൽ ഫോർമുല വണ്ണിന്റെ ചവിട്ടുപടിയായ ജിപി 2വിൽ. ആ വർഷം തന്നെ ജേതാവുമായി. 2007ൽ മക്‌ലാരനു വേണ്ടി ഫോർമുല വണ്ണിൽ അരങ്ങേറ്റം. സീസണിൽ 4 വിജയങ്ങൾ നേടിയതോടെ ജാക് വില്ലെനെവിന്റെ, അരങ്ങേറ്റ സീസണിലെ കൂടുതൽ വിജയങ്ങളെന്ന റെക്കോർഡിന് ഒപ്പമെത്തി. 2008ൽ 5 ഗ്രാൻപ്രി വിജയങ്ങളോടെ ആദ്യ ചാംപ്യൻഷിപ് നേട്ടം. 2009ൽ 2 വിജയം. 2010ലും 11ലും 3 ജയം വീതം. 2012ൽ 4 വിജയങ്ങൾ. പക്ഷേ, കിരീടം മാത്രം അകന്നുനിന്നു.

2013ൽ മെഴ്സിഡീസിലേക്കു മാറിയതു കിരീട പ്രതീക്ഷയോടെയായിരുന്നെങ്കിലും വിചാരിച്ച ഫലം കണ്ടില്ല. സീസണിൽ കേവലം ഒരു വിജയത്തിലൊതുങ്ങി. റെഡ് ബുള്ളും സെബാസ്റ്റ്യൻ വെറ്റലും ആധിപത്യം നേടിയ ആ വർഷങ്ങളിൽ മെഴ്സിഡീസിനു കാര്യമായ പ്രസക്തി ഇല്ലായിരുന്നു. എന്നാൽ, 2014ൽ ടീം വിജയവഴിയിൽ തിരിച്ചെത്തി. ഹാമിൽട്ടനും നിക്കോ റോസ്ബർഗും ചേർന്നു വിജയങ്ങൾ വെട്ടിപ്പിടിച്ചു. 2014ൽ ഹാമിൽട്ടൻ 2–ാം ചാംപ്യൻഷിപ് കിരീടം നേടി. 2015ലും ഹാമിൽട്ടന്റെ വിജയക്കുതിപ്പു തടയാൻ എതിരാളികൾക്കായില്ല. എന്നാൽ, 2016ൽ സഹതാരം നിക്കോ റോസ്ബർഗ് ഹാമിൽട്ടനിൽനിന്നു കിരീടം തട്ടിയെടുത്തു. മോഹിച്ച കിരീടം സ്വന്തമാക്കി റോസ്ബർഗ് അപ്രതീക്ഷിതമായി എഫ്1 രംഗം വിട്ടു.

ADVERTISEMENT

പിന്നീടു ഹാമിൽട്ടന്റെ കാലമായിരുന്നു. റെക്കോർഡുകളും നിരനിരയായി പിന്നാലെ വന്നു. തുടർച്ചയായി ഏഴുവട്ടം കാർ നിർമാതാക്കൾക്കുള്ള ചാംപ്യൻഷിപ് സ്വന്തമാക്കിയ മെഴ്സിഡീസിൽ വരും സീസണിലും വിജയദാഹത്തോടെ ഹാമിൽട്ടനെ കാണാം; അവശേഷിക്കുന്ന റെക്കോർഡുകളും സ്വന്തം പേരിൽ    കുറിക്കാൻ.

∙ ഫോർമുല വൺ എന്നാൽ..

ADVERTISEMENT

മോട്ടോർ സ്പോർട്സിലെ ലോകത്തെ ഒന്നാം നമ്പർ ചാംപ്യൻഷിപ്പാണു ഫോർമുല വൺ. മണിക്കൂറിൽ 375 കിലോമീറ്റർ വരെ വേഗത്തിൽ പായാൻ കഴിവുള്ള റേസിങ് കാറുകളിൽ 5.4 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെ ദൈർഘ്യമുള്ള സർക്യൂട്ടുകളിലാണു മത്സരം. ഓരോ സീസണിലും വിവിധ സർക്യൂട്ടുകളിൽ ഗ്രാൻപ്രികൾ നടക്കും. ഓരോ ഗ്രാൻപ്രിയിലെയും ജയത്തിന്റെ അടിസ്ഥാനത്തിൽ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് (ഡ്രൈവർക്ക്), കൺസ്ട്രക്ടേഴ്സ് ചാംപ്യൻഷിപ് (ടീമിന്) എന്നിവ തീരുമാനിക്കും. 

English Summary: Story of Lewis Hamilton