2024 മുതൽ ബ്രേക്ക് ഡാൻസും മത്സരയിനം; പ്രഭുദേവയ്ക്കും ഒളിംപിക്സിൽ പങ്കെടുക്കാം!
പാരിസ് ∙ തലക്കെട്ട് വായിച്ച് അതിശയിക്കേണ്ട. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) പുതിയ തീരുമാനപ്രകാരം ബ്രേക്ക് ഡാൻസിനെയും ഒളിംപിക് കായികയിനമായി അംഗീകരിച്ചു. തീരുമാനം നടപ്പായാൽ ഇന്ത്യയുടെ ബ്രേക്ക് ഡാൻസ് പ്രതിഭ പ്രഭുദേവയ്ക്കുപോലും ഒരുപക്ഷേ, ഒളിംപിക്സിൽ മത്സരിക്കാം. പാരിസ് ഒളിംപിക്സിൽ ബ്രേക്ക്

പാരിസ് ∙ തലക്കെട്ട് വായിച്ച് അതിശയിക്കേണ്ട. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) പുതിയ തീരുമാനപ്രകാരം ബ്രേക്ക് ഡാൻസിനെയും ഒളിംപിക് കായികയിനമായി അംഗീകരിച്ചു. തീരുമാനം നടപ്പായാൽ ഇന്ത്യയുടെ ബ്രേക്ക് ഡാൻസ് പ്രതിഭ പ്രഭുദേവയ്ക്കുപോലും ഒരുപക്ഷേ, ഒളിംപിക്സിൽ മത്സരിക്കാം. പാരിസ് ഒളിംപിക്സിൽ ബ്രേക്ക് ഡാൻസ് മത്സരയിനമായി അവതരിപ്പിക്കുമെന്നാണ് ഐഒസിയുടെ അറിയിപ്പ്. അടുത്ത വർഷത്തെ ടോക്കിയോ ഒളിംപിക്സിൽ ഉൾപ്പെടുത്തിയുള്ള സ്കേറ്റ് ബോർഡിങ്, സ്പോർട്സ് ക്ലൈംബിങ്, സർഫിങ് എന്നിവയും പാരിസ് ഒളിംപിക്സിലുമുണ്ടാവും.
ഒളിംപിക്സിൽ ബ്രേക്കിങ് എന്ന പേരിലാകും ബ്രേക്ക് ഡാൻസ് മത്സരയിനമാക്കുക. അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ 2018ൽ നടന്ന യൂത്ത് ഒളിംപിക്സിൽ പരീക്ഷണയിനമായി ബ്രേക്ക് ഡാൻസ് ഉൾപ്പെടുത്തിയിരുന്നു. യുഎസിലെ തെരുവുകളിൽ സ്ട്രീറ്റ് ഡാൻസ് എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ബ്രേക്കിങ്, നർത്തകരുടെ മെയ്‌വഴക്കവും വേഗവുംകൊണ്ട് ശ്രദ്ധേയമാണ്.
English Summary: Break dancing gets Olympic status to debut at Paris Games in 2024