മലപ്പുറം∙ ദേശീയ അത്‍ലറ്റിക്സിലേക്ക് 4 വർഷം മുൻപ് മിന്നല്‍ പോലെ കടന്നുവന്നതാണു വി.കെ.വിസ്മയ. സ്കൂൾ മീറ്റുകളിൽ ആഘോഷിക്കപ്പെടാതിരുന്ന താരം 2017ലെ അന്തർസർവകലാശാല,...Indian Athlete, VK Vismaya

മലപ്പുറം∙ ദേശീയ അത്‍ലറ്റിക്സിലേക്ക് 4 വർഷം മുൻപ് മിന്നല്‍ പോലെ കടന്നുവന്നതാണു വി.കെ.വിസ്മയ. സ്കൂൾ മീറ്റുകളിൽ ആഘോഷിക്കപ്പെടാതിരുന്ന താരം 2017ലെ അന്തർസർവകലാശാല,...Indian Athlete, VK Vismaya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ ദേശീയ അത്‍ലറ്റിക്സിലേക്ക് 4 വർഷം മുൻപ് മിന്നല്‍ പോലെ കടന്നുവന്നതാണു വി.കെ.വിസ്മയ. സ്കൂൾ മീറ്റുകളിൽ ആഘോഷിക്കപ്പെടാതിരുന്ന താരം 2017ലെ അന്തർസർവകലാശാല,...Indian Athlete, VK Vismaya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ ദേശീയ അത്‍ലറ്റിക്സിലേക്ക് 4 വർഷം മുൻപ് മിന്നല്‍ പോലെ കടന്നുവന്നതാണു വി.കെ.വിസ്മയ. സ്കൂൾ മീറ്റുകളിൽ ആഘോഷിക്കപ്പെടാതിരുന്ന താരം 2017ലെ അന്തർസർവകലാശാല മത്സരത്തിൽ 200 മീറ്ററിൽ 25 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്താണു വരവറിയിച്ചത്. ഇതേ മത്സരത്തിൽ 400 മീറ്ററിൽ വെള്ളിയും നേടിയതോടെ ഇന്ത്യൻ ക്യാംപിലേക്കുള്ള ക്ഷണമെത്തി.

തുടർന്നു കണ്ണു തുറക്കുന്ന വേഗത്തിലാണു വി.കെ.വിസ്മയ എന്ന കണ്ണൂര്‍ സ്വദേശിനി ഇന്ത്യൻ അത്‍ലറ്റിക്സിലെ വിസ്മയമായി മാറിയത്. ഇതിനകം 4 സ്വർണമടക്കം 14 രാജ്യാന്തര മെ‍ഡലുകൾ ഈ 23 വയസ്സുകാരി സ്വന്തം അക്കൗണ്ടിലാക്കി കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ അത്‍‌ലറ്റിക്സ് ട്രാക്കിൽ കൊടുങ്കാറ്റു സൃഷ്ടിച്ച ഈ കായിക മികവിനുള്ള അംഗീകാരമായാണ്, ബാങ്ക് ഓഫ് ഇന്ത്യ വിസ്മയയ്ക്കു സ്പോർട്സ് ക്വാട്ടയിൽ ജോലി വാഗ്ദാനം ചെയ്തു രംഗത്തെത്തിയത്.

ADVERTISEMENT

∙ വൈകിയെത്തിയ വിസ്മയം

ഒരു മലയാളി അത്‍ലറ്റിന്റെ സ്വാഭാവിക കായിക വളർച്ചയുടെ റൂട്ട് മാപ്പുകളെല്ലാം തെറ്റിച്ചായിരുന്നു വിസ്മയയുടെ വരവ്. പ്ലസ്‍ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കുന്നത്. കോളജിൽവച്ചായിരുന്നു ആദ്യ ദേശീയ മെഡൽനേട്ടം. പക്ഷേ കഠിനാധ്വാനവും പ്രകടനങ്ങളിലെ സ്ഥിരതയും മുഖമുദ്രയാക്കിയ വിസ്മയയ്ക്കു ഒന്നാംപടിയിൽ നിന്നു പത്താംപടിയിലേക്കു അതിവേഗം ചാടിക്കയറാനായി.

ഇന്ത്യയിൽ ഏറ്റവും കടുപ്പമേറിയ പോരാട്ടം നടക്കുന്ന ഇനമാണ് 400 മീറ്റർ. അതിൽ മികച്ചവർക്കാണ് ഇന്ത്യൻ റിലേ ടീമിൽ അംഗത്വം. ടോക്കിയോ ഒളിംപിക്സിനുള്ള റിലേ ടീമിൽ ഇടംപിടിക്കുകയാണ് മുൻപിലുള്ള ലക്ഷ്യം. രാജ്യാന്തര തലത്തിൽ മെഡൽ നേടിയിട്ടും കേരളത്തിൽ ഇതുവരെ ഒരു ജോലി ലഭിച്ചിട്ടില്ല എന്നതിൽ ദുഃഖമുണ്ട്‌

ADVERTISEMENT

2018 മാർച്ചിൽ ഇന്ത്യൻ അത്‍ലറ്റിക്സ് ക്യാംപിൽ പ്രവേശനം നേടിയ താരം വെറും 2 മാസത്തിനുള്ളിൽ ഏഷ്യൻ ഗെയിംസ് റിലേയിൽ ഇന്ത്യയുടെ ബാറ്റണേന്തിയത് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ജക്കാർ‌ത്ത ഏഷ്യൻ ഗെയിംസ് റിലേയിൽ വിജയത്തിന്റെ അവസാന ലാപ് വിസ്മയ അസാമാന്യ വേഗത്തിൽ ഓടിത്തീർത്തതു നമ്മളെല്ലാം കണ്ടതാണ്. ഈ വർഷം ജപ്പാനിൽ നടക്കുന്ന ഒളിംപിക്സില്‍, രാജ്യത്തിന്റെ പ്രതീക്ഷയുടെ ബാറ്റൺ വഹിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോൾ വിസ്മയ.

∙ സ്കൂളിലെ പഠിപ്പിസ്റ്റ്

ADVERTISEMENT

സ്കൂളിലെ പഠിപ്പിസ്റ്റായിരുന്ന വിസ്മയയുടെ സ്വപ്നങ്ങളിൽ പോലും ട്രാക്കില്ലായിരുന്നു. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്. പ്ലസ്ടുവിന് 92 ശതമാനം മാർക്ക്. ഡോക്ടറാകാനായിരുന്നു ആഗ്രഹം. അത്‍ലിറ്റിയായിരുന്ന അനുജത്തിയുടെ പരിശീലനത്തിനു കൂട്ടായി ഗ്രൗണ്ടിലെത്തിയിരുന്ന വിസ്മയയിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞതു കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ കായിക അധ്യാപകനായിരുന്ന രാജു പോളാണ്.

ലോങ്ജംപായിരുന്നു ആദ്യ ഇനം. പിന്നീടതു ഹർഡിൽസായി മാറി. 2014ൽ സംസ്ഥാന സ്കൂൾ‌ മീറ്റിൽ 400 മീറ്റർ ഹർഡിൽ‌സിൽ വെങ്കലം നേടിയതായിരുന്നു തുടക്കം. ചങ്ങനാശ്ശേരി അംസപ്ഷൻ കോളജിൽ ‍ഡിഗ്രിക്കു ചേർന്നതിനുശേഷമാണു 200, 400 മീറ്റർ ഇനങ്ങളിൽ മത്സരിച്ചു തുടങ്ങിയത്. പി.പി.പോളും വിനയചന്ദ്രനുമായിരുന്നു കോളജ് തലത്തിലെ പരിശീലകർ.

വി.കെ വിസ്മയ തിരുവനന്തപുരം എൽഎൻസിപിഇയിലെ ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ. ചിത്രം: ആർ.എസ്. ഗോപൻ ∙മനോരമ

∙ ലേറ്റാ വന്താലും....

വൈകി വന്നെങ്കിലും ഫിനിഷിങ് പോയിന്റിൽ എപ്പോഴും നേരത്തെയെത്തുന്ന താരമെന്നാണു വിസ്മയയെ ഇന്ത്യൻ പരിശീലക ഗലീന ബുഖറി വിശേഷിപ്പിക്കുന്നത്. മികച്ച താരങ്ങളുടെ കൂട്ടയിടി നടക്കുന്ന 400 മീറ്ററിൽ രാജ്യത്തെ മുൻനിരയിലേക്കും റിലേ ടീമിലെ സ്ഥിരാംഗത്വത്തിലേക്കും കുതിച്ചെത്തിയ മികവിനുള്ള അംഗീകാരമായിരുന്നു ഈ വിശേഷണം.

2019ൽ പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലുമായി വിവിധ രാജ്യാന്തര ഇൻവിറ്റേഷൻ മീറ്റുകളിൽ പങ്കെടുത്ത വിസ്മയ 2 സ്വർണമടക്കം 11 വ്യക്തിഗത മെഡലുകളാണു വാരിക്കൂട്ടിയത്. ബൺറോ ഗ്രാൻപ്രിയിൽ 52.12 സെക്കൻഡിൽ ഓടിയെത്തി 400 മീറ്ററിലെ കരിയറിലെ മികച്ച സമയം കുറിച്ചിരുന്നു. കണ്ണൂർ ഏരുവേശി സ്വദേശി കെ.വിനോദിന്റെയും വി.കെ.സുജാതയുടെയും മകളാണ്. വിസ്മയയുടെ കുടുംബം 8 വർഷമായി എറണാകുളം കോതമംഗലത്താണു താമസം. പട്യാലയിലെ ഇന്ത്യൻ അത്‍ലറ്റിക് ക്യാംപിൽ ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണു ഇപ്പോൾ വിസ്മയ.

English Summary: VK Vismaya: Indian Athlete