പെൺപടയുടെ ഹാട്രിക് കിരീടം; കേരള വോളിയിലെ ‘സദാനന്ദൻ ഇഫക്ട്’
പ്രകാശത്തെപ്പറ്റി പഠിച്ച് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി.രാമൻ രൂപംകൊടുത്ത ‘രാമൻ ഇഫക്ടി’ന് ഫിസിക്സിലെ നൊബേൽ സമ്മാനം ലഭിച്ചത് 1930ലാണ്. കേരള വോളിബോളിൽ തൃശൂർ വടക്കാഞ്ചേരി പുതുരുത്തി സ്വദേശിയായ സി.എസ്.സദാനന്ദൻ എന്ന പരിശീലകൻ നടത്തുന്ന ഗവേഷണത്തിനു സമ്മാനമായി കിട്ടിയത് 5 ട്രോഫികളാണ്; അഞ്ചും നേടിയതു

പ്രകാശത്തെപ്പറ്റി പഠിച്ച് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി.രാമൻ രൂപംകൊടുത്ത ‘രാമൻ ഇഫക്ടി’ന് ഫിസിക്സിലെ നൊബേൽ സമ്മാനം ലഭിച്ചത് 1930ലാണ്. കേരള വോളിബോളിൽ തൃശൂർ വടക്കാഞ്ചേരി പുതുരുത്തി സ്വദേശിയായ സി.എസ്.സദാനന്ദൻ എന്ന പരിശീലകൻ നടത്തുന്ന ഗവേഷണത്തിനു സമ്മാനമായി കിട്ടിയത് 5 ട്രോഫികളാണ്; അഞ്ചും നേടിയതു കേരളത്തിന്റെ വനിതാ വോളിബോൾ ടീമാണ്. ആ 5 ദേശീയ കിരീടങ്ങളും സംസ്ഥാന വോളിബോൾ അസോസിയേഷന്റെ ഓഫിസ് ഷെൽഫിന് അലങ്കാരമായി ഇപ്പോൾ തിളങ്ങി ഇരിപ്പുണ്ട്.
കഴിഞ്ഞ രണ്ടേകാൽ വർഷത്തിനിടെ കേരളത്തിന്റെ വനിതാ വോളിബോൾ ടീമിന് 5 ദേശീയ കിരീടങ്ങൾ സമ്മാനിച്ച പരിശീലകനാണു ഡോ. സി.എസ്.സദാനന്ദൻ. 2019ൽ ദേശീയ സീനിയർ കിരീടവും ഫെഡറേഷൻ കപ്പും. 2020ലും ദേശീയ സീനിയർ കിരീടവും ഫെഡറേഷൻ കപ്പും. ഇത്തവണ വീണ്ടും ദേശീയ സീനിയർ കിരീടം. സദാനന്ദൻ ചുമതലയേറ്റെടുത്തശേഷം കളത്തിലിറങ്ങിയ ദേശീയ മത്സരങ്ങളിലെല്ലാം കേരളത്തിന്റെ വനിതാ വോളി ടീം ജയം നേടി.
സദാനന്ദന്റെ ‘സയന്റിഫിക്’ സമീപനമാണു കേരളത്തിന്റെ വിജയമന്ത്രമെന്നു സാക്ഷ്യപ്പെടുത്തുന്നതു സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറാണ്. ദേശീയ ചാംപ്യൻഷിപ് വേദിയിലേക്കു സദാനന്ദൻ പോകുന്നതു തന്റെ സ്വന്തം ഹാൻഡി ക്യാമറയുമായാണ്. ഓരോ മത്സരവും നടക്കുമ്പോൾ വേദിയിലേക്കു തന്റെ ഹാൻഡിക്യാമുമായി അദ്ദേഹം കയറും. ഒരു ട്രൈപോഡിൽ അതു സ്ഥാപിച്ച് നല്ലൊരു സ്ഥലത്ത് അദ്ദേഹം ഇരിപ്പുറപ്പിക്കും. മത്സരത്തിന്റെ വിഡിയോ മുഴുവൻ ക്യാമറയിൽ പകർത്തും. പിന്നീടതു തന്റെ ലാപ്ടോപിലേക്കു കോപ്പി ചെയ്യും. ക്രിക്കറ്റിലും മറ്റും വിഡിയോ അനലിസ്റ്റുകൾ ചെയ്യുന്ന ജോലി അദ്ദേഹം സ്വയം ചെയ്യും. ഓരോ ടീമിന്റെയും കളി സൂക്ഷ്മമായി നിരീക്ഷിച്ച് അവരുടെ കരുത്തും ദൗർബല്യവും ഹൃദിസ്ഥമാക്കുന്ന കോച്ച് പിന്നീടു തന്റെ ടീമിന്റെ വിജയത്തിനായി ഈ നിരീക്ഷണം പ്രയോജനപ്പെടുത്തുന്നു.
ഇത്തവണ റെയിൽവേക്കെതിരായ ഫൈനൽ ‘സദാനന്ദൻ ഇഫക്ടി’ന്റെ കരുത്ത് ഏറ്റവുമധികം പ്രതിഫലിച്ച മത്സരമായിരുന്നു. റെയിൽവേ ബ്ലോക്കർമാരുടെ ‘വീക്ക്നെസ്’ കണ്ടുപിടിച്ച സദാനന്ദൻ തന്റെ അറ്റാക്കർമാരിലൂടെ എതിരാളികളുടെ പാളംതെറ്റിച്ചപ്പോൾ കിരീടത്തിലേക്കു കേരളം ചൂളംവിളിച്ചെത്തി.
കോവിഡ് മൂലം താരങ്ങളുടെ ഫിറ്റ്നസ് ലെവൽ താഴേക്കു പോയതിനു കോച്ച് പരിഹാരം കണ്ടതു റൊട്ടേഷൻ പോളിസിയിലൂടെയാണ്. ക്വാർട്ടറിലും സെമിയിലും എം.ശ്രുതിക്കു വിശ്രമം അനുവദിച്ചത് അതിന്റെ ഭാഗമായാണ്. ഫൈനലിൽ താരത്തിന്റെ പ്രകടനം നിർണായകമാവുകയും ചെയ്തു.
തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിബായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ അസോഷ്യേറ്റ് പ്രഫസറായ സദാനന്ദൻ വോളിബോളിൽ ഗവേഷണം നടത്തിയാണു ഡോക്ടറേറ്റ് നേടിയത്. കേരള വോളിബോളിന്റെ കുതിപ്പിനായി സദാനന്ദൻ ഇപ്പോഴും ഗവേഷണം തുടരുകയാണ്. അടുത്ത ലക്ഷ്യം തുടർച്ചയായ ആറാം ദേശീയ കിരീടമാണ്; മേയിലെ ഫെഡറേഷൻ കപ്പ്.
English Summary: Kerala Women Volleyball Team Coach CS Sadanandan