ടോക്കിയോ കടക്കാൻ ശങ്കുവിന്റെ ഡിസൈൻ
കഴിഞ്ഞ വർഷം ഒളിംപിക് യോഗ്യത സ്വന്തമാക്കാൻ കഠിനാധ്വാനം നടത്തുന്നതിനിടെയാണു പാലക്കാട്ടുകാരൻ എം.ശ്രീശങ്കറിന്റെ പരിശീലനം മുടക്കി ലോക്‌ഡൗൺ വന്നത്. പക്ഷേ,

കഴിഞ്ഞ വർഷം ഒളിംപിക് യോഗ്യത സ്വന്തമാക്കാൻ കഠിനാധ്വാനം നടത്തുന്നതിനിടെയാണു പാലക്കാട്ടുകാരൻ എം.ശ്രീശങ്കറിന്റെ പരിശീലനം മുടക്കി ലോക്‌ഡൗൺ വന്നത്. പക്ഷേ, തോറ്റുകൊടുക്കാൻ വീട്ടുകാരുടെ പ്രിയപ്പെട്ട ശങ്കുവും പിതാവും പരിശീലകനുമായ എസ്.മുരളിയും തയാറല്ലായിരുന്നു.
വീട്ടുമുറ്റം ഗ്രൗണ്ടാക്കി പരിശീലനം പുനരാരംഭിച്ചെങ്കിലും ജിംനേഷ്യത്തിലെ വെയ്റ്റ് ട്രെയിനിങ് പ്രശ്നമായി മാറി. മകനുവേണ്ടി ഒരു ജിം സ്ഥാപിച്ച് മുരളി അതിനും പരിഹാരം കണ്ടു. സഹോദരന്റെ വീട്ടിലെ കാർ ഷെഡ് ജിമ്മിനായി ഒരുക്കി. സ്പോർട്സിൽ ശ്രദ്ധിക്കാൻ എൻജിനീയറിങ് പഠനം ഉപേക്ഷിച്ചെങ്കിലും ശ്രീ പഴയ പാഠപുസ്തകങ്ങൾ പൊടി തട്ടിയെടുത്തു.
ശങ്കുവിന്റെ മനസ്സിൽനിന്നു ടേക്ക് ഓഫ് ചെയ്ത ജിം ഉപകരണങ്ങളുടെ ഡിസൈൻ വെള്ളക്കടലാസിലേക്കു ലാൻഡ് ചെയ്യാൻ അധികം വൈകിയില്ല. ശ്രീ തയാറാക്കിയ ഡിസൈനിൽ ഉപകരണങ്ങൾ നിർമിച്ചതോടെ പരിശീലനം ട്രാക്കിലായി. മെഡിക്കൽ കോളജ് സിന്തറ്റിക് ഗ്രൗണ്ടിലെ ജംപിങ് പിറ്റിലേക്കു പരിശീലനം മാറ്റിയതോടെ താരം ഫോമിലേക്കെത്തി. അവിടെ പലപ്പോഴും 8.35 മീറ്റർ വരെ ചാടാൻ കഴിഞ്ഞെങ്കിലും മത്സരങ്ങളുടെ അഭാവം തിരിച്ചടിയായി. രണ്ടാഴ്ച മുൻപ് ഇന്ത്യൻ ഗ്രാൻപ്രി 2–ാം പാദത്തിൽ 8.05 മീറ്റർ ചാടാനായി. 3–ാം പാദത്തിൽ 7.91 മീറ്ററായി. ഒടുവിൽ ഇന്നലെ, 22–ാം പിറന്നാളിനു 11 ദിവസം മാത്രം ബാക്കിനിൽക്കെ, ഒളിംപിക് യോഗ്യതയെന്ന കടമ്പയിലേക്കു സ്വപ്നക്കുതിപ്പ്.