ആധുനിക ഒളിംപിക്സ് യാഥാർഥ്യമായിട്ട് ഇന്ന് 125 വയസ്. ‘ഒളിംപിക്സ്’ എന്ന മഹത്തായ ആശയം ലോകത്തിന് സംഭാവന ചെയ്തത് പ്രാചീന ഗ്രീസ് ആയിരുന്നു. ഒളിംപിക്സിന്റെ പിറവിയുമായി ബന്ധപ്പെട്ട് പല കഥകൾ പ്രചാരത്തിലുണ്ട്. ബിസി 1253ൽ ഗ്രീസിന്റെ ശക്തിദേവനായ ഹെർക്കുലീസ് തുടക്കം കുറിച്ചതാണ് ഒളിംപിക്സ് എന്നാണ് പൊതുവേയുള്ള

ആധുനിക ഒളിംപിക്സ് യാഥാർഥ്യമായിട്ട് ഇന്ന് 125 വയസ്. ‘ഒളിംപിക്സ്’ എന്ന മഹത്തായ ആശയം ലോകത്തിന് സംഭാവന ചെയ്തത് പ്രാചീന ഗ്രീസ് ആയിരുന്നു. ഒളിംപിക്സിന്റെ പിറവിയുമായി ബന്ധപ്പെട്ട് പല കഥകൾ പ്രചാരത്തിലുണ്ട്. ബിസി 1253ൽ ഗ്രീസിന്റെ ശക്തിദേവനായ ഹെർക്കുലീസ് തുടക്കം കുറിച്ചതാണ് ഒളിംപിക്സ് എന്നാണ് പൊതുവേയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക ഒളിംപിക്സ് യാഥാർഥ്യമായിട്ട് ഇന്ന് 125 വയസ്. ‘ഒളിംപിക്സ്’ എന്ന മഹത്തായ ആശയം ലോകത്തിന് സംഭാവന ചെയ്തത് പ്രാചീന ഗ്രീസ് ആയിരുന്നു. ഒളിംപിക്സിന്റെ പിറവിയുമായി ബന്ധപ്പെട്ട് പല കഥകൾ പ്രചാരത്തിലുണ്ട്. ബിസി 1253ൽ ഗ്രീസിന്റെ ശക്തിദേവനായ ഹെർക്കുലീസ് തുടക്കം കുറിച്ചതാണ് ഒളിംപിക്സ് എന്നാണ് പൊതുവേയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക ഒളിംപിക്സ് യാഥാർഥ്യമായിട്ട് ഇന്ന് 125 വയസ്. ‘ഒളിംപിക്സ്’ എന്ന മഹത്തായ ആശയം ലോകത്തിന് സംഭാവന ചെയ്തത് പ്രാചീന ഗ്രീസ് ആയിരുന്നു. ഒളിംപിക്സിന്റെ പിറവിയുമായി ബന്ധപ്പെട്ട് പല കഥകൾ പ്രചാരത്തിലുണ്ട്. ബിസി 1253ൽ ഗ്രീസിന്റെ ശക്തിദേവനായ ഹെർക്കുലീസ് തുടക്കം കുറിച്ചതാണ് ഒളിംപിക്സ് എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ രേഖപ്പെടുത്തപ്പെട്ട ആദ്യ ഒളിംപിക്‌സ് നടന്നത് ബിസി 776ലാണ് എന്നതാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുളത്. എഡി 393ൽ ഗ്രീസ് ഭരിച്ചിരുന്ന റോമൻ ചക്രവർത്തി തിയോഡോസിയൂസ് ഒന്നാമൻ ഒളിംപിക്സിന് നിരോധനം ഏർപ്പെടുത്തി. ഒളിംപിക്സിന്റെ നിലവാരത്തകർച്ചയായിരുന്നു നിരോധനം ഏർപ്പെടുത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഒരു കായികമേള എന്നതിലുപരി വിഗ്രഹാരാധനയ്‌ക്കും ദേവപ്രീതിക്കുമായി നടത്തപ്പെടുന്ന ഉൽസവം എന്നതിലേക്ക് ഒളിംപിക്‌സ് തരംതാണതാണ് ഒളിംപിക്‌സ് നിരോധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നും ഒരു വാദമുണ്ട്. 

ADVERTISEMENT

19–ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിൽ അധികാരവടംവലി മുറുകി. രാഷ്‌ട്രങ്ങൾ തമ്മിലുള്ള ബന്ധം ഏറെ വഷളായി. ഇത് ഫ്രഞ്ചുകാരനായ ബാരൺ പിയറി ഡി കുബർട്ടിൻ  (1863–1937) എന്ന മനുഷ്യസ്നേഹിയെ വല്ലാതെ നൊമ്പരപ്പിച്ചു. ഗ്രീക്കുകാരുടെ പുരാതന ഒളിംപിക്‌സ് പോലൊരു കായികമേള ലോകത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. പരസ്‌പരം പോരടിച്ചുനിന്ന രാജ്യങ്ങളെ, വിശേഷിച്ച് യൂറോപ്യൻ രാഷ്‌ട്രങ്ങളെ ഒരു ലോകകായിക മേള ഒന്നിപ്പിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ മനസ് മന്ത്രിച്ചു. പുത്തൻ ഒളിംപിക്സ് എന്ന ആശയം അദ്ദേഹത്തിന്റെ മനസിൽ ഉദിച്ചു.

‘ഒളിംപിക്സിന്റെ പുനരുദ്ധാരണം’ എന്ന കുബർട്ടിന്റെ ആശയം 1892 നവംബർ 25–ന് ഫ്രാൻസിലെ സോർബോണിൽ നടന്ന ഒരു സമ്മേളനത്തിൽ അദ്ദേഹം മുന്നോട്ടുവച്ചു. എന്നാൽ മറ്റു പ്രതിനിധികൾ കുബർട്ടിന്റെ ആശയത്തോട് യോജിച്ചില്ല. കുബർട്ടിൻ പിന്മാറിയില്ല. 1894 ജൂൺ 16 മുതൽ 23 വരെ പാരിസിൽ നടന്ന അമച്വർ സ്പോർട്സിനെപ്പറ്റിയുള്ള ഒരു രാജ്യാന്തരസമ്മേളനം തന്റെ ആശങ്ക പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കി മാറ്റി. ജൂൺ 23ന് ഒളിംപിക്സ് എന്ന മഹത്തായ ആശയത്തിന്റെ ആവശ്യകത പ്രതിനിധികളുടെ മുന്നിൽവച്ചു. കുബർട്ടിന്റെ ആശയങ്ങൾ അംഗീകരിക്കപ്പെട്ടു. അവിടെവച്ചുതന്നെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) രൂപീകരിച്ചു. ഒളിംപിക്സ് മത്സരങ്ങൾ പുനരാരംഭിക്കാൻ തീരുമാനമായി. ഗ്രീസിൽ നിന്നുള്ള ഡിമിത്രിസ് വികേലസ് ഐ.ഒ.സി.യുടെ പ്രഥമ പ്രസിഡൻറായി, കുബർട്ടിൻ സെക്രട്ടറി ജനറലും. 

ADVERTISEMENT

ആധുനിക ഒളിംപിക്സ് പുരാതന ഒളിംപിക്സിന്റെ ജന്മഭൂമിയായ ഒളിംപിയയിൽ നിന്നു തുടങ്ങട്ടെയെന്ന് ഐഒസി പ്രതിനിധികൾ നിർബന്ധം പിടിച്ചു. എന്നാൽ ഒരു രാജ്യാന്തരമത്സരം നടത്താനുള്ള സൗകര്യമൊന്നും അന്ന് ഒളിംപിയയിൽ ഇല്ലായിരുന്നു. മാത്രമല്ല, ഒളിംപിയയിൽ എത്തിച്ചേരാനും ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഗ്രീസിൽത്തന്നെയുള്ള ആതൻസ് നഗരത്തിൽവച്ച് ആധുനിക ഒളിംപിക്സിന്റെ ആദ്യമേള നടത്താൻ തീരുമാനമായി. 1896 ഏപ്രിൽ 6. ഉച്ചകഴിഞ്ഞ് 3 മണി. ചരിത്രമുറങ്ങുന്ന ആതൻസ് നഗരം. തുർക്കിയുടെ ആധിപത്യത്തിൽ നിന്ന് ഗ്രീസ് സ്വാതന്ത്ര്യം നേടിയതിന്റെ 75–ാം വാർഷികവും അന്നായിരുന്നു. ഹെറോദിസ് ബിസി 320ൽ നിർമിച്ച ഏതൻസിലെ പിനാഥെനിക് സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്ന ജനസമൂഹത്തെ സാക്ഷിനിർത്തി ഹെല്ലനയിലെ ജോർജ് രാജാവ് ഒന്നാമത്തെ രാജ്യാന്തര ഒളിംപിക് മത്സരങ്ങൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

125 വർഷങ്ങൾ കടന്നുപോയി. കാലത്തിനൊപ്പം ഒളിംപിക്‌സും ഏറെ വളർന്നു. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയാണ് മൽസരങ്ങളെ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. നാലു വർഷത്തിലൊരിക്കൽ മത്സരങ്ങൾ നടത്തപ്പെടുന്നു. വേദി തെരഞ്ഞെടുക്കാൻ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. 1916, 940, 44, 2020 വർഷങ്ങളൊഴിച്ച് എല്ലാ തവണയും ഒളിംപിക്സ് മഹാമേള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. ലോകമഹായുദ്ധങ്ങൾ കാരണമാണ് മൂന്നു തവണ  ഒളിംപിക്സ് മുടങ്ങിയത്. കോവിഡ് ദുരന്തം മൂലം കഴിഞ്ഞ വർഷം ടോക്കിയോയിൽ നടക്കേണ്ടിയിരുന്ന 32–ാമത് ഒളിംപിക് മേള നടന്നില്ല. അത് ഇക്കൊല്ലം നടക്കും. 125 വർഷത്തിനിടയ്ക്ക് ആഫ്രിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഒളിംപിക്‌സ് വിരുന്നിനെത്തി.  1924 മുതൽ നാലു വർഷത്തിലൊരിക്കൽ ശൈത്യകാല ഒളിംപിക്സും 1960മുതൽ അംഗപരിമിതർക്കായി പാരലിമ്പിക്‌സും നടന്നുവരുന്നു.

ADVERTISEMENT

∙ പ്രഥമ മേള

ഗ്രീസിലെ ആതൻസിൽ അരങ്ങേറിയ പ്രഥമ മേളയിൽ 14 രാജ്യങ്ങളിൽനിന്ന് 241 അത്‌ലിറ്റുകൾ പങ്കെടുത്തു. വനിതകൾ പങ്കെടുക്കാതിരുന്ന ചരിത്രത്തിലെ ഒരേയൊരു മേളകൂടിയായിരുന്നു ഇത്. അത്‌ലറ്റിക്സ്, അക്വാട്ടിക്സ്, ഷൂട്ടിങ്, ജിംനാസ്റ്റിക്സ്, ഗുസ്തി, ടെന്നിസ്, സൈക്ക്ലിങ്, ഭാരോദ്വഹനം, ഫെൻസിങ് എന്നിങ്ങനെ ഒൻപതു വിഭാഗങ്ങളിലായി 43 കായിക ഇനങ്ങൾ നടന്നു. ജേതാക്കൾക്ക് വെള്ളിമെഡലും ഒലിവ് കിരീടവും സർട്ടിഫിക്കറ്റും സമ്മാനിക്കപ്പെട്ടു. രണ്ടാം സ്ഥാനക്കാരന് ഓട് മെഡലും ഒപ്പം സർട്ടിഫിക്കറ്റും ഒലീവ് കിരീടവും നൽകി. പങ്കെടുത്തവർക്കെല്ലാം ‘സ്മരണപ്പതക്കങ്ങൾ’ സമ്മാനിക്കപ്പെട്ടു.

ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനത്തെത്തിയ അമേരിക്കയുടെ ജെയിംസ് ബ്രൻഡൻ കോണോളി ഒളിംപിക്സിലെ ആദ്യജേതാവ് എന്ന സ്ഥാനം കരസ്ഥമാക്കി. ജർമനിയിൽ നിന്നുള്ള കാൾ ഷൂമാൻ 4 ഇനങ്ങളിൽ ഒന്നാമതെത്തി. ജേതാക്കൾക്കെല്ലാം മേളയുടെ അവസാനദിനത്തിൽ സമ്മാനം നൽകി. ജോർജ് ഒന്നാമൻ രാജാവായിരുന്നു സമ്മാനദാനം നിർവഹിച്ചത്. 43 മത്സരങ്ങൾ നടന്നപ്പോൾ 11 ഒന്നാം സ്ഥാനവും 6 രണ്ടാം സ്ഥാനങ്ങളും സ്വന്തമാക്കി അമേരിക്ക ഒന്നാമതെത്തി.

English Summary: History of Modern Olympics