കൊറിയൻ ഷോക്ക്! കോവിഡ് മൂലം ടോക്കിയോ ഒളിംപിക്സില് നിന്ന് പിന്മാറുകയാണെന്ന് ഉത്തര കൊറിയ
സോൾ ∙ കോവിഡുമായി ബന്ധപ്പെട്ട ആശങ്കമൂലം ടോക്കിയോ ഒളിംപിക്സിൽനിന്നു പിൻമാറുകയാണെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു. ഒളിംപിക്സിൽനിന്നു പിൻമാറ്റം പ്രഖ്യാപിക്കുന്ന ആദ്യത്തെ രാജ്യമാണ് ഉത്തര കൊറിയ. ടോക്കിയോയിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പ്രതി | Tokyo Olympics 2020 | Malayalam News | Manorama Online

സോൾ ∙ കോവിഡുമായി ബന്ധപ്പെട്ട ആശങ്കമൂലം ടോക്കിയോ ഒളിംപിക്സിൽനിന്നു പിൻമാറുകയാണെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു.
ഒളിംപിക്സിൽനിന്നു പിൻമാറ്റം പ്രഖ്യാപിക്കുന്ന ആദ്യത്തെ രാജ്യമാണ് ഉത്തര കൊറിയ. ടോക്കിയോയിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിരോധത്തിലായ സംഘാടകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതായി പിൻമാറ്റം. ജൂലൈ 23നാണ് ഒളിംപിക്സ് തുടങ്ങേണ്ടത്. 1984ലെ ലൊസാഞ്ചലസ്, 1988ലെ സോൾ ഒളിംപിക്സുകളിൽനിന്ന് ശീതയുദ്ധം കാരണം ഉത്തര കൊറിയ പിൻമാറിയിരുന്നു.
തീരുമാനം മാർച്ചിൽ
പ്രഖ്യാപനം ഇന്നലെയാണു വന്നതെങ്കിലും ഒളിംപിക്സിൽനിന്നു പിൻമാറാറാൻ മാർച്ച് 25നുതന്നെ ഉത്തര കൊറിയൻ അധികൃതർ തീരുമാനമെടുത്തിരുന്നു. രാജ്യത്തെ ഒളിംപിക് കമ്മിറ്റിയും കായിക മന്ത്രി കിം ഇൽ ഗുക്കും നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. അടുത്ത 5 വർഷം രാജ്യാന്തര തലത്തിൽ കായികരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാനുള്ള പദ്ധതികളെപ്പറ്റി യോഗം ചർച്ച ചെയ്തതായി കായിക മന്ത്രാലയം അറിയിച്ചു.
കോവിഡില്ലാ കൊറിയ
ഉത്തര കൊറിയയിൽ ഇതുവരെ ഒരൊറ്റ കോവിഡ് കേസ് പോലുമില്ലെന്നാണു ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ അവകാശവാദം.
കൊറോണ വൈറസ് രാജ്യത്തേക്കു പ്രവേശിക്കാതെ തടയാൻ കഴിഞ്ഞുവെന്നു കഴിഞ്ഞ വർഷം ഭരണകക്ഷിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തിൽ കിം പ്രഖ്യാപിച്ചിരുന്നു. ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചു ചൈനയിലേക്കു കടക്കാൻ ശ്രമിച്ചയാളെ ഡിസംബറിൽ ഉത്തര കൊറിയൻ സൈന്യം വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു.
ഐക്യത്തിന് തിരിച്ചടി
കൊറിയൻ ഐക്യം സാധ്യമാക്കാനുള്ള ദക്ഷിണ കൊറിയയുടെ നീക്കങ്ങൾക്കു
തിരിച്ചടിയാണ് ഉത്തര കൊറിയയുടെ പിൻമാറ്റം. 2018ൽ ദക്ഷിണ കൊറിയ വേദിയായ ശീതകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഒരു പതാകയുടെ കീഴിലാണ് ഇരുരാജ്യങ്ങളും അണിനിരന്നത്. വനിതാ ഐസ് ഹോക്കിയിൽ സംയുക്ത ടീമായിട്ടാണു 2 രാജ്യങ്ങളും ഇറങ്ങിയതും. 2032 ഒളിംപിക്സിനു സംയുക്തമായി വേദിയൊരുക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയാണ് ഉത്തര കൊറിയയുടെ പിൻമാറ്റം.
∙ 2016ലെ റിയോ ഒളിംപിക്സിൽ 2 വീതം സ്വർണവും വെങ്കലവും 3 വെള്ളിയുമുൾപ്പെടെ 7 മെഡലുകളാണ് ഉത്തര കൊറിയ നേടിയത്.
മെഡൽ പട്ടികയിൽ 34–ാം സ്ഥാനത്തായിരുന്നു രാജ്യം. ഭാരോദ്വഹനം, ഷൂട്ടിങ്, ജിംനാസ്റ്റിക്സ്, ഗുസ്തി, ടേബിൾ ടെന്നിസ് എന്നിവയിൽ ഉത്തര കൊറിയൻ താരങ്ങൾ മെഡൽ നേടാൻ കെൽപുള്ളവരാണ്.
∙ ഗെയിംസിന്റെ വിജയത്തിനായുള്ള ശ്രമത്തിലാണു ഞങ്ങൾ. എല്ലാ രാജ്യങ്ങളുമായും ഒത്തു ചേർന്നു പ്രവർത്തിക്കും. കായികതാരങ്ങൾക്ക് ഏറ്റവും മികച്ച സൗകര്യമൊരുക്കി അവരെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ്.
- ടോക്കിയോ ഒളിംപിക്സ് സംഘാടക സമിതി