പെർഫെക്ട് ജയം! മാഗ്നസ് കാൾസനെ വീണ്ടും തോൽപിച്ച് നിഹാൽ സരിൻ
തൃശൂർ ∙ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിനു മണിക്കൂറുകൾക്കു മുൻപു ചെസ് ബോർഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന്റെ വെടിക്കെട്ട്. ഓൺലൈൻ ബ്ലിറ്റ്സ് മത്സരത്തിൽ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനെ നിഹാൽ തോൽപിച്ചു. കഴിഞ്ഞ വർഷവും

തൃശൂർ ∙ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിനു മണിക്കൂറുകൾക്കു മുൻപു ചെസ് ബോർഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന്റെ വെടിക്കെട്ട്. ഓൺലൈൻ ബ്ലിറ്റ്സ് മത്സരത്തിൽ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനെ നിഹാൽ തോൽപിച്ചു. കഴിഞ്ഞ വർഷവും ഓൺലൈൻ പോരാട്ടത്തിൽ കാൾസനെ നിഹാൽ വീഴ്ത്തിയിരുന്നു. മത്സരം പൂർത്തിയായ ഉടൻ ഒറ്റവാചകത്തിൽ കാൾസന്റെ വിലയിരുത്തലുമെത്തി: ‘പെർഫെക്ട് ഗെയിം’!
ലോക ജൂനിയർ ചെസിൽ ആദ്യ 20 റാങ്കിനുള്ളിലുള്ള 10 വീതം പുരുഷ, വനിതാ താരങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച ചാലഞ്ചേഴ്സ് ട്രോഫി ടൂർണമെന്റിനിടെയാണു നിഹാൽ സരിന്റെ പ്രകടനം. പരിശീലകരടക്കം 22 പേരോടു 3 മിനിറ്റ് ദൈർഘ്യമുള്ള ബ്ലിറ്റ്സ് മത്സരം കളിക്കാൻ മാഗ്നസ് കാൾസൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എതിരാളികളെ ഓരോന്നായി തോൽപിച്ച് 22 പോയിന്റിൽ 19.5 പോയിന്റും സ്വന്തമാക്കി. പക്ഷേ, 2 പേരോടു മാത്രം കാൾസൻ തോൽവി സമ്മതിച്ചു. നിഹാലിനോടും യുഎസ് ഗ്രാൻഡ്മാസ്റ്റർ അവോൻഡർ ലിയാങ്ങിനോടും. ജനുവരിയിലും നിഹാൽ ബ്ലിറ്റ്സ് മത്സരത്തിൽ കാൾസനെ തോൽപിച്ചിരുന്നു. തൃശൂർ ദേവമാത സ്കൂളിലെ പ്ലസ്‍വൺ വിദ്യാർഥിയാണു നിഹാൽ.