എലയ്ന്റെ കുതിപ്പിൽ റെക്കോർഡ് തകർന്നിരിക്കാം; ഫ്ലോയെ എങ്ങനെ മറക്കും!
ടോക്കിയോ ഒളിംപിക്സിൽ ജമൈക്കയുടെ എലയ്‍ൻ തോംസൺ ഒളിംപിക് റെക്കോർഡോടെ വേഗതയേറിയ വനിതാ താരമായപ്പോൾ ഓർമയിലേക്ക് മായുന്നത് 33 വർഷം പഴക്കമുള്ള ഒരു റെക്കോർഡ് കൂടിയാണ്. അമേരിക്കക്കാരി ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നർ എന്ന ഇതിഹാസം 1988ലെ സോൾ ഒളിംപിക് മേളയിൽ കുറിച്ച 10.62 സെക്കൻഡിന്റെ ഒളിംപിക് റെക്കോർഡ് ഇനി പഴങ്കഥ.
ടോക്കിയോ ഒളിംപിക്സിൽ ജമൈക്കയുടെ എലയ്‍ൻ തോംസൺ ഒളിംപിക് റെക്കോർഡോടെ വേഗതയേറിയ വനിതാ താരമായപ്പോൾ ഓർമയിലേക്ക് മായുന്നത് 33 വർഷം പഴക്കമുള്ള ഒരു റെക്കോർഡ് കൂടിയാണ്. അമേരിക്കക്കാരി ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നർ എന്ന ഇതിഹാസം 1988ലെ സോൾ ഒളിംപിക് മേളയിൽ കുറിച്ച 10.62 സെക്കൻഡിന്റെ ഒളിംപിക് റെക്കോർഡ് ഇനി പഴങ്കഥ.
ടോക്കിയോ ഒളിംപിക്സിൽ ജമൈക്കയുടെ എലയ്‍ൻ തോംസൺ ഒളിംപിക് റെക്കോർഡോടെ വേഗതയേറിയ വനിതാ താരമായപ്പോൾ ഓർമയിലേക്ക് മായുന്നത് 33 വർഷം പഴക്കമുള്ള ഒരു റെക്കോർഡ് കൂടിയാണ്. അമേരിക്കക്കാരി ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നർ എന്ന ഇതിഹാസം 1988ലെ സോൾ ഒളിംപിക് മേളയിൽ കുറിച്ച 10.62 സെക്കൻഡിന്റെ ഒളിംപിക് റെക്കോർഡ് ഇനി പഴങ്കഥ.
ടോക്കിയോ ഒളിംപിക്സിൽ ജമൈക്കയുടെ എലയ്‍ൻ തോംസൺ ഒളിംപിക് റെക്കോർഡോടെ വേഗതയേറിയ വനിതാ താരമായപ്പോൾ ഓർമയിലേക്ക് മായുന്നത് 33 വർഷം പഴക്കമുള്ള ഒരു റെക്കോർഡ് കൂടിയാണ്. അമേരിക്കക്കാരി ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നർ എന്ന ഇതിഹാസം 1988ലെ സോൾ ഒളിംപിക് മേളയിൽ കുറിച്ച 10.62 സെക്കൻഡിന്റെ ഒളിംപിക് റെക്കോർഡ് ഇനി പഴങ്കഥ. എലയ്‍ൻ ഇന്നലെ മൽസരം പൂർത്തിയാക്കിയത് 10.61 സെക്കൻഡ് എന്ന ഒളിംപിക് റെക്കോർഡോടെ. കാലം ഏറെ കഴിഞ്ഞെങ്കിലും കായികപ്രേമികളുടെ മനസിലേക്ക് ആദ്യമെത്തുന്നത് ഫ്ളോ ജോയും അവരുടെ ജീവിതവും ട്രാക്കിലെ നേട്ടങ്ങളും…….
ഓർമയില്ലേ, ഫ്‌ളോ ജോയെന്ന കറുത്ത സുന്ദരിയെ? ഒളിംപിക്‌സ് വേഗത്തിന്റെയും ദൂരത്തിന്റെയും മാത്രം കായികമേളയല്ല, മറിച്ച് നിറങ്ങളുടെകൂടി മഹാമേളയാണെന്ന് ലോകത്തെ അറിയിച്ച ഈ അമേരിക്കക്കാരിയെ എങ്ങനെ മറക്കും? ട്രാക്കിലെ സൗന്ദര്യമായിരുന്നു ഫ്‌ളോറൻസ് ഗ്രിഫിത്ത് ജോയ്‌നർ. അതിനുമുൻപ് ഫ്‌ളോറൻസ് ഡെലോറെക്‌സ് ഗ്രിഫിത്ത്. ട്രാക്കിൽ പുത്തൻ ഫാഷൻ വിപ്ലവത്തിന് തുടക്കം കുറിച്ച ‘ഫ്‌ളൂറൻസ് ഫ്‌ളോ’.
അത്‌ലറ്റിക്‌സിന് സൗന്ദര്യവും നിറവും ചാർത്തിയ ഫ്‌ളോയുടെ ജീവിതത്തിന്റെ തുടക്കം അത്ര നിറമുളളതായിരുന്നില്ല. കഷ്‌ടപ്പാടും യാതനകളും നിറഞ്ഞ ചെറുപ്പകാലമായിരുന്നു അവളുടേത്. 1959 ഡിസംബർ 21ന് ലൊസാഞ്ചലസിലെ ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ഫ്‌ളോയുടെ ജനനം. പതിനൊന്ന് മക്കളിൽ ഏഴമതായി പിറന്ന ഫ്‌ളോ പട്ടിണിയോട് പടവെട്ടിയാണ് വളർന്നത്. ബാങ്ക് ജീനക്കാരിയായി ജീവിതമാരംഭിച്ചു. 1983ലെ ലോക അത്‌ലറ്റിക് മീറ്റിലൂടെയായിരുന്നു ഫ്‌ളോയെ കായികലോകം ശ്രദ്ധിച്ചുതുടങ്ങിയത്. അന്ന് നാലാമതെത്തിയ ഫ്‌ളോ 1984ൽ സ്വന്തം നാട്ടിൽ നടന്ന ഒളിംപിക്‌സിൽ 200 മീറ്റർ വെള്ളി നേടി അത്‌ലറ്റിക് രംഗത്ത് നിലയുറപ്പിച്ചു. പിന്നീട് അത്‌ലറ്റിക്‌സിൽ ഉയർച്ചയുടെ ഗ്രാഫ് ഒന്നൊന്നായി കയറുകയായിരുന്നു. 1987 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെള്ളിയും.
1988. സോൾ. ശീതയുദ്ധകാലത്തിനുശേഷം നടന്ന ആദ്യ ഒളിംപിക്‌സ്. ഫ്‌ളോ തയ്യാറെടുപ്പോടെയായിരുന്നു എത്തിയത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഈ കറുത്ത പെൺകുട്ടിയിലായിരുന്നു. ഫ്‌ളോ നിരാശപ്പെടുത്തിയില്ല. 100 മീ., 200 മീ., റിലേ എന്നിവയിലായി മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി ഫ്‌ളോ മേളയുടെ താരമായി. 1989ൽ വിടവാങ്ങൽ പ്രഖ്യാപിച്ചു. അതേ വർഷം വിവാഹം. ട്രാക്കിലെ കൂട്ടുകാരിയും അമേരിക്കൻ അത്‌ലറ്റുമായ ജോക്കി ജോയ്‌നർ കെയ്‌സിയുടെ സഹോദരനുമായ അൽ ജോയ്‌നറിനെ ജീവിതപങ്കാളിയാക്കി ഫ്‌ളോറൻസ് ഗ്രിഫിത്ത് ജോയ്‌നറായി. മുൻ ഒളിംപിക് ട്രിപ്പിൾ ജംപ് ചാംപ്യൻകൂടിയായിരുന്നു അൽ ജോയ്‌നർ. 1996 അറ്റ്‌ലാന്റാ ഒളിംപിക്‌സിൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരുക്കുമൂലം പിൻമാറേണ്ടിവന്നു. പിന്നീട് അപസ്‌മാരം പിടിപെട്ടു. 2000 സിഡ്‌നി ഒളിംപിക്‌സിൽ താൻ ഉണ്ടാവുമെന്ന് ഫ്‌ളോ ഉറപ്പിച്ചിരുന്നെങ്കിലും വിധി അതനുവധിച്ചില്ല.
അത്‌ലറ്റിക് ട്രാക്കിൽ പുത്തൻ ഫാഷൻ തരംഗം സൃഷ്‌ടിക്കുന്നതിനു തുടക്കമിട്ടത് ഫ്‌ളോ ആയിരുന്നു. കരുത്തും വർണവും ചാലിച്ചായിരുന്നു ഫ്‌ളോ ഓടാനെത്തിയിരുന്നത്. തനിക്കുമാത്രമായി ട്രാക്ക് സ്യൂട്ട് അവർ തന്നെ സ്വന്തമായി ഡിസൈൻചെയ്‌തു. നീട്ടി വളർത്തിയ നഖങ്ങളിൽ പല നിറങ്ങള്‍ തേച്ചുമിനുക്കി. നഖങ്ങൾക്ക് അമേരിക്കൻ പതാകയുടെ നിറം കൊടുത്തു. ഒറ്റക്കാലിൽ മാത്രം ട്രാക്ക് സ്യൂട്ടിട്ട് ഓടാനെത്തിയപ്പോൾ പലരും നെറ്റിചുളിച്ചു. ശരീരത്തോട് ഒട്ടിക്കിടക്കുന്ന ബോഡി സ്യൂട്ട് പക്ഷേ കാണികളെ ആകർഷിച്ചു. ഫ്‌ളോയുടെ ഈ ‘ഫാൻസി ഡ്രസിങ്ങിനോട്’ ആദ്യം പലർക്കും എതിർപ്പായിരുന്നു. ക്രമേണ ഫ്‌ളോ കായികലോകത്തിന്റെ ഓമനയായി. അത്‌ലറ്റിക് ട്രാക്കിലെ ‘ഫാഷൻ ഷോ’ എന്ന് മാധ്യമങ്ങൾ വാഴ്‌ത്തി.
1998 സെപ്‌റ്റംബർ 21ന് ഭർത്താവ് അൽ ജോയ്‌നറെയും പൊന്നുമോൾ മേരി റൂത്തിനെയും ഒറ്റയ്‌ക്കാക്കി ഓട്ടവും ചാട്ടവും ഫാഷനുമില്ലാത്ത ലോകത്തേക്ക് ഫ്‌ളോ പറന്നു. ഉറക്കത്തിനിടയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. മരണകാരണം ഇപ്പോഴും വ്യക്‌തമല്ല. അപ്‌സ്‌മാരമെന്ന് കുടുംബക്കാർ പറയുമ്പോൾ ഉത്തേജകമരുന്ന് അധികമായി ഉപയോഗിച്ചതാവാം മരണകാരണമെന്ന് ഒരു വാദമുണ്ട്.
കാലിഫോർണിയയിലെ സാഡിൽബാക്ക് വാലി പള്ളിയിൽ ഫ്‌ളോയുടെ ശവവസംസ്‌കാരം ശുശ്രൂഷയ്‌ക്ക് നേതൃത്വം നൽകിയ റവ. ജോൺ നിക്‌സ് പറഞ്ഞു: ‘മറ്റൊരു ഓട്ടത്തിൽ പങ്കെടുക്കുവാനായി ഫ്‌ളോ വിളിക്കപ്പെട്ടിരിക്കുന്നു. ഇനിയവൾ സമയത്തിൽനിന്ന് അനശ്വരതയിലേക്ക് കുതിക്കും.’ ഫ്‌ളോയെപ്പറ്റി ഭർത്താവ് അൽ ജോയ്‌നർ അന്നു പറഞ്ഞത് ശ്രദ്ധിക്കുക: ‘നിത്യവും ബൈബിൾ വായിക്കുന്ന സത്യ ക്രിസ്‌ത്യാനി, ലോകത്തിലെ ഏറ്റവും മഹതിയായ അമ്മ, കുടുംബം നോക്കുന്ന ഭാര്യ.’ – മഹത്തായ ഒരു സാക്ഷ്യമായിരുന്നു അത്.
ഫ്ളോ കുറിച്ച 100 മീറ്റർ ഒളിംപിക് റെക്കോർഡ് ഇന്നലെ തകർന്നു. എന്നാൽ സ്‌പ്രിൻറ് ഇനങ്ങളായ 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിലെ സൂപ്പർ താരമായി ഇന്നും ഫ്‌ളോ റെക്കോർഡ് പുസ്‌തകങ്ങളോട് ചേർന്നു നിൽക്കുന്നു. ഇവയിലെ ലോക റെക്കോർഡുകൾ ഇനിയും ഫ്ളോയുടെ പേരിൽത്തന്നെ. ഒപ്പം 200 മീറ്റർ ഒളിംപിക് റെക്കോർഡും!
English Summary: Remembering Florence Griffith Joyner