പുരുഷ പോൾവോൾട്ടിൽ പ്രതീക്ഷ തെറ്റിയില്ല; സ്വർണം സ്വീഡന്റെ ഡ്യുപ്ലന്റിസിന്!
പുരുഷ പോൾവോൾട്ടിൽ പ്രതീക്ഷ തെറ്റിക്കാതെ സ്വീഡന്റെ അർമാൻഡ് ‘മോണ്ടോ’ ഡ്യുപ്ലന്റിസ് സ്വർണം നേടി. ഈയിനത്തിലെ ലോക റെക്കോർഡുകാരനായ ഇരുപത്തൊന്നുകാരൻ 6.02 മീറ്റർ താണ്ടിയാണു സ്വർണമെടുത്തത്. സ്വന്തം പേരിലുള്ള ലോക റെക്കോർഡ്... Tokyo Olympics, Tokyo Olympics 2021, Tokyo Olympics manorama news,

ടോക്കിയോ ∙ പുരുഷ പോൾവോൾട്ടിൽ പ്രതീക്ഷ തെറ്റിക്കാതെ സ്വീഡന്റെ അർമാൻഡ് ‘മോണ്ടോ’ ഡ്യുപ്ലന്റിസ് സ്വർണം നേടി. ഈയിനത്തിലെ ലോക റെക്കോർഡുകാരനായ ഇരുപത്തൊന്നുകാരൻ 6.02 മീറ്റർ താണ്ടിയാണു സ്വർണമെടുത്തത്. സ്വന്തം പേരിലുള്ള ലോക റെക്കോർഡ് (6.18 മീറ്റർ) മറികടക്കാൻ താരം പിന്നീടു ശ്രമിച്ചെങ്കിലും 6.19 മീറ്ററിനു മുന്നിൽ 3 തവണയും പരാജയപ്പെടേണ്ടി വന്നു.
ദോഹ ലോക ചാംപ്യൻഷിപ്പിൽ ഡ്യുപ്ലന്റിസിനെ വെള്ളിയിലേക്ക് ഒതുക്കിയ യുഎസ് താരം സാം കെൻഡ്രിക്സിന് ഇത്തവണ കോവിഡ് മൂലം ഇവിടെ മത്സരിക്കാൻ ഇറങ്ങാനായില്ല.
യുഎസിന്റെ ക്രിസ് നീൽസൻ (5.97) വെള്ളിയും ബ്രസീലിന്റെ തിയാഗോ ബ്രാസ് (5.87) വെങ്കലവും നേടി. ലണ്ടൻ ഒളിംപിക്സിലെ സ്വർണ ജേതാവ് ഫ്രാൻസിന്റെ റെനോ ലവിലെനിക്കു പരുക്കുമൂലം 8–ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
English Summary: Sweden's Mondo Duplantis wins gold in men's pole vault