സിംഹത്തിന്റെ മുന്നിൽ അകപ്പെട്ടാൽ എന്തു ചെയ്യുമെന്നൊരു കുസൃതി ചോദ്യമുണ്ട്. ഒന്നും ചെയ്യേണ്ട, ബാക്കി സിംഹം ചെയ്തുകൊള്ളുമെന്ന ഉത്തരത്തിൽ ആ നർമത്തിനു തിരശ്ശീല വീഴും. Mijain Lopez, Wrestling, Cuba, Tokyo Olympics, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംഹത്തിന്റെ മുന്നിൽ അകപ്പെട്ടാൽ എന്തു ചെയ്യുമെന്നൊരു കുസൃതി ചോദ്യമുണ്ട്. ഒന്നും ചെയ്യേണ്ട, ബാക്കി സിംഹം ചെയ്തുകൊള്ളുമെന്ന ഉത്തരത്തിൽ ആ നർമത്തിനു തിരശ്ശീല വീഴും. സമാനമാണ് ക്യൂബൻ ഗുസ്തിക്കാരൻ മൈജിൻ ലോപസിന്റെ കാര്യവും. 130 കിലോയുമായി കാളക്കൂറ്റന്റെ ആകാരവും സിംഹത്തിന്റെ വീര്യവുമായി ലോപസ് ഗോദയിൽ എത്തുമ്പോൾ എതിരാളികൾ ആട്ടിൻകുഞ്ഞുകളായിപ്പോകുകയാണ്. തോൽക്കാൻ നിന്നു കൊടുക്കേണ്ടതേയുള്ളൂ!.

ഗ്രീക്കോ റോമൻ ഗുസ്തിയിൽ തുടർച്ചയായ നാലാം ഒളിംപിക്സിലും സ്വർണ മെഡൽനേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോർഡ് നേടിയിരിക്കുകയാണ് ലോപസ് ടോക്കിയോയിൽ. ജോർജിയയുടെ ലക്കോബി കജായ ആയിരുന്നു ഇത്തവണ ഫൈനലിലെ ഇര. 5–0 മാർജിനിൽ അനായാസ ജയം. ഫൈനലിലടക്കം ഒരൊറ്റ പോയിന്റുപോലും വിട്ടു നൽകാതെയാണ് ലോപസിന്റെ മെഡൽനേട്ടം. 5 തവണ വീതം ലോക ചാംപ്യനും പാൻ അമേരിക്കൻ ചാംപ്യനും ആയിട്ടുള്ള ലോപസ്, ഒളിംപിക്സ് ചരിത്രത്തിലെയും ഇതിഹാസ താരങ്ങളിലേക്കുയരുകയാണ്.

ADVERTISEMENT

∙ ക്യൂബയുടെ ‘അഹങ്കാരം’

എതിരാളികളെയും അവരുടെ പരിശീലകരെയും ഒരു തുണിസഞ്ചിപോലെ കറക്കിയെടുത്ത് എറിയുന്നതിൽ കുപ്രസിദ്ധനായ ലോപസ് ക്യൂബയുടെ പ്രിയ താരങ്ങളിലൊരാളാണ്. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ക്യൂബൻ പതാകയേന്തിയതും ലോപസായിരുന്നു. ഹെറഡുറയിലെ ഭീകരൻ എന്നറിയപ്പെടുന്ന താരം 2008ലെ ബീജിങ് ഒളിംപിക്സിൽ തുടങ്ങിയതാണ് സ്വർണവേട്ട. 2012ലെ ലണ്ടൻ ഒളിംപിക്സിലും സ്വർണം നിലനിർത്തി.

ADVERTISEMENT

അന്ന് 120 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്. പിന്നീട് 10 കിലോ കൂട്ടി 130 വിഭാഗത്തിൽ റിയോയിലും ഇപ്പോഴിതാ ടോക്കിയോയിലും സ്വർണമണിഞ്ഞു. 38 വയസ്സുകാരനായ മൈജിൻ ലോപസിന്റെ അവസാനത്തെ ഒളിംപിക്സായേക്കാം ടോക്കിയോയിലേത്.

∙ പഴപ്പെട്ടികൾ ചുമന്നുള്ള കരുത്ത്

ADVERTISEMENT

കുഞ്ഞുനാളിലേ കൂറ്റൻ പഴപ്പെട്ടികൾ ചുമന്നുള്ള ശീലമാണ് ലോപസിന് അതിശക്തനാക്കിയത്. ശക്തി തിരിച്ചറിഞ്ഞ ഒരു പരിശീലകനാണ് ഗ്രീക്കോ റോമൻ ഗുസ്തിയിലേക്കു വഴിതിരിച്ചു വിടുന്നത്. റിയോയിലെ മെഡൽനേട്ടം ഫിഡൽ കാസ്ട്രോയ്ക്കായിരുന്നു സമർപ്പിച്ചിരുന്നത്. 

ഇത്തവണ കമാൻഡർ ഇൻ ചീഫിനും ക്യൂബൻ ജനതയ്ക്കുമാണ് സമർപ്പിച്ചിരിക്കുന്നത്. മൈജിൻ ലോപസിന്റെ മൂത്ത സഹോദരൻ മൈക്കിൾ അമച്വർ ബോക്സറായിരുന്നു. ജപ്പാന്റെ കവോരി ഇച്ചോ ആണ് ഒളിംപിക്സിൽ 4 സ്വർണം കരസ്ഥമാക്കിയ വനിത. 2004, 08, 12, 2016 ഒളിംപിക്സുകളിലായിരുന്നു നേട്ടം. 

English Summary: Tokyo 2020: Cuba's Mijain Lopez becomes 1st male wrestler to win 4th straight gold medal at Olympics