ഗോദയിലെ പോര്
പോയിന്റ് കണക്കിൽ പിന്നിലായിരുന്നിട്ടും രവികുമാർ ദഹിയ ഇന്നലെ സെമിഫൈനൽ മത്സരം വിജയിച്ചത് എങ്ങനെ? ഒളിംപിക്സിലെ ഗുസ്തി മത്സരത്തെക്കുറിച്ച് അറിയാം. വിജയിക്കാൻ പല വഴികൾ∙ പിൻ (ഫോൾ)മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നയാൾ വിജയിക്കും. എതിരാളിയുടെ ഇരുതോളുകളും ഒരേ

പോയിന്റ് കണക്കിൽ പിന്നിലായിരുന്നിട്ടും രവികുമാർ ദഹിയ ഇന്നലെ സെമിഫൈനൽ മത്സരം വിജയിച്ചത് എങ്ങനെ? ഒളിംപിക്സിലെ ഗുസ്തി മത്സരത്തെക്കുറിച്ച് അറിയാം.
വിജയിക്കാൻ പല വഴികൾ
∙ പിൻ (ഫോൾ)
മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നയാൾ വിജയിക്കും. എതിരാളിയുടെ ഇരുതോളുകളും ഒരേ സമയം, ഒരു സെക്കൻഡ് നേരം മാറ്റിൽ ഇടിച്ചുനിർത്തുന്നതാണ് പിൻ .
∙ ടെക്നിക്കൽ സുപ്പീരിയോറിറ്റി
മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ എതിരാളിയെക്കാൾ 10 പോയിന്റ് ലീഡ് നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും.
∙ പോയിന്റ്
പിൻ, ടെക്നിക്കൽ സുപ്പീരിയോറിറ്റി എന്നിവയിലൂടെ വിജയിയെ കണ്ടെത്താനായില്ലെങ്കിൽ കൂടുതൽ പോയിന്റ് നേടുന്നയാൾ വിജയിയാകും.
∙ അയോഗ്യത
ഗുരുതരമായ നിയമലംഘനം നടത്തുന്ന മത്സരാർഥിയെ അയോഗ്യനാക്കും .
ഫ്രീസ്റ്റൈൽ, ഗ്രീക്കോ–റോമൻ എന്നിങ്ങനെ 2 വിഭാഗങ്ങളിലായാണ് ഒളിംപിക്സിലെ ഗുസ്തി മത്സരങ്ങൾ. ശരീരം മുഴുവൻ ഉപയോഗിച്ച് എതിരാളിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതാണ് ഫ്രീസ്റ്റൈൽ. ഗ്രീക്കോ-റോമൻ രീതിയിൽ അരയ്‌ക്കു മുകളിലേക്കുള്ള ശരീരഭാഗം മാത്രം ഉപയോഗിച്ചു ഗുസ്തി പിടിക്കണം. ഗ്രീക്കോ-റോമൻ വിഭാഗത്തിൽ പുരുഷൻമാർക്കു മാത്രമാണ് മത്സരം. ഫ്രീസ്റ്റൈൽ ഇനത്തിലാണ് ഇന്ത്യൻ താരങ്ങൾ ഇന്നലെ മത്സരിച്ചത്.
സമയം: 3 മിനിറ്റ് വീതം ദൈർഘ്യമുള്ള 2 പീരിയഡുകളിലായാണ് മത്സരം. ഓരോ പീരിയഡിനുമിടയിൽ 30 സെക്കൻഡിന്റെ ഇടവേള.
സ്കോർ
എതിരാളികളെ മലർത്തിയടിക്കാത്ത സാഹചര്യത്തിൽ ഗുസ്‌തിക്കിടെ ഉപയോഗിക്കുന്ന ടെക്‌നിക്കുകൾക്കു നൽകുന്ന പോയിന്റാണ് കണക്കാക്കുക.
∙ പ്രതിരോധിക്കുന്നതിനും ആക്രമിക്കുന്നതിനുമിടയിൽ ഗോദയ്ക്കു പുറത്തു കാലുകുത്തിയാൽ എതിരാളിക്ക് ഒരു പോയിന്റ് കിട്ടും. നിയമലംഘനങ്ങളിലും എതിരാളിക്ക് 1 പോയിന്റ് ലഭിക്കും.
∙ പിന്നിൽനിന്നുള്ള ആക്രമണത്തിലൂടെ എതിരാളിയുടെ കൈകൾ, കാൽമുട്ടുകൾ എന്നിവയിൽ ഏതെങ്കിലും മൂന്നെണ്ണം ഗോദയിൽ മുട്ടിച്ചാൽ 2 പോയിന്റ്.
എതിരാളിയെ ചുറ്റിപ്പിടിച്ച് മാറ്റിലൂടെ ഉരുട്ടുന്നതിനും 2 പോയിന്റ്.
∙ നിന്നുകൊണ്ടുള്ള ആക്രമണത്തിലൂടെ എതിരാളിയുടെ ശരീരത്തിന്റെ പിൻഭാഗം മാറ്റിൽ ഇടിപ്പിച്ചാൽ 4 പോയിന്റ്.
∙ എതിരാളിയെ പിടിച്ചുയർത്തിയശേഷം വായുവിൽ ചുറ്റി മലർത്തിയടിക്കുന്ന സ്കില്ലിന് 5 പോയിന്റ് (ഗ്രാൻഡ് ആംപ്ലിറ്റ്യൂഡ്). നിന്നുകൊണ്ടോ മുട്ടുകുത്തിനിന്നോ മലർത്തിയടിക്കാം.
English Summary: Scoring system and rules of wrestling