ഗോദയിലെ പൊൻതാരം: രവികുമാറിനേക്കുറിച്ച് മുൻ ഗുസ്തി താരം കൂടിയായ മോഹൻലാൽ!
ഗുസ്തിയിൽ വെള്ളി നേടിയ രവികുമാറിന്റെ പ്രകടനത്തെക്കുറിച്ച് സർവകലാശാലാതലത്തിൽ ഗുസ്തിയിൽ സജീവമായിരുന്ന മോഹൻലാൽ എഴുതുന്നു ഒളിംപിക് ഗുസ്തി സെമിഫൈനലിൽ കഴിഞ്ഞ ദിവസം രവികുമാർ ദഹിയയുടെ കൈയിൽ എതിരാളി കടിച്ച പാടു കാണുമ്പോൾ എനിക്കു വേദനിക്കുന്നു. എന്നാൽ രവികുമാറിനു വേദനിക്കില്ല എന്നെനിക്കുറപ്പാണ്. കാരണം,

ഗുസ്തിയിൽ വെള്ളി നേടിയ രവികുമാറിന്റെ പ്രകടനത്തെക്കുറിച്ച് സർവകലാശാലാതലത്തിൽ ഗുസ്തിയിൽ സജീവമായിരുന്ന മോഹൻലാൽ എഴുതുന്നു
ഒളിംപിക് ഗുസ്തി സെമിഫൈനലിൽ കഴിഞ്ഞ ദിവസം രവികുമാർ ദഹിയയുടെ കൈയിൽ എതിരാളി കടിച്ച പാടു കാണുമ്പോൾ എനിക്കു വേദനിക്കുന്നു. എന്നാൽ രവികുമാറിനു വേദനിക്കില്ല എന്നെനിക്കുറപ്പാണ്. കാരണം, ഗുസ്തിയുടെ ആ മാസ്മരിക നിമിഷത്തിൽ ഒന്നും ഓർക്കാനാകില്ല. മനസ്സ് ഏകാഗ്രമായി ഒരിടത്തു മാത്രമാകും– മുന്നിൽ നിൽക്കുന്ന എതിരാളിയുടെ ചലനത്തിൽ. കടിയേറ്റതു രവികുമാർ അറിഞ്ഞിട്ടുപോലുമുണ്ടാകില്ല. ഒളിംപിക്സ് മെഡൽ എന്ന സ്വപ്നത്തിന്റെ ഒരടി അകലെയായിരുന്നു രവികുമാർ നിന്നത്. മാത്രമല്ല അയാളുടെ ചെവിയിൽ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആരവം മാത്രമേ ഉണ്ടാകാനിടയുള്ളു. എനിക്ക് ഏകാഗ്രമായൊരു മനസ്സു തന്നതു ഗുസ്തിയായതുകൊണ്ട് അതെനിക്കുറപ്പാണ്.
തിരുവനന്തപുരം വീരകേരള ജിംഖാനയിൽ പോകുന്ന കാലത്താണ് എന്നെ കണ്ട ആരോ ഗുസ്തിക്കു പറ്റുമെന്നു പറഞ്ഞത്. ഇന്റർ കൊളീജിയറ്റിൽ രണ്ടു തവണയും സർവകലാശാല തലത്തിൽ ഒരു തവണയും ഞാൻ വിജയിച്ചു. പിന്നീടു പല സിനിമയിലും ഗുസ്തി പിടിച്ചു. ഗുസ്തി എല്ലാക്കാലത്തും എന്നെ മോഹിപ്പിച്ചിട്ടുണ്ട്. രവികുമാർ സെമിയിൽ 2–9 നു പുറകിൽനിന്ന ശേഷമാണു തിരിച്ചുവന്നത്.തുടർച്ചയായി 6 പോയന്റു നേടിയ എതിരാളിയെ അടുത്ത രണ്ടു നീക്കത്തിൽ മലർത്തിയിടിക്കുക എന്നതു തന്ത്രത്തെക്കാളുപരി മനസ്സിന്റെ ശക്തിയാണ്.
ഫൈനലിൽ സാവുർ ഉഗുയേവ് എന്ന ലോകചാംപ്യനെയാണ് രവികുമാർ നേരിട്ടത്. എത്രയോ ഗോദകളുടെ പരിചയസമ്പന്നതയുള്ള റഷ്യൻ താരം. മത്സരത്തിലും അതു പ്രകടമായിരുന്നു. കംപ്യൂട്ടറിൽ എതിരാളികളുടെ നീക്കം അനലൈസ് ചെയ്യുന്നതുപോലുള്ള എത്രയോ ഉയർന്ന വിദ്യകളിലൂടെയാകണം അയാൾ വളർന്നു വന്നത്. നമുക്കു വളർന്ന ശേഷമാണ് ഇതെല്ലാം കിട്ടുന്നത്.
സെമിയിലെ വിജയം രവികുമാറിന്റെ നെഞ്ചൂക്കിന്റെ വിജയമാണ്. ഫൈനലിലെ തോൽവി അയാൾക്കു കിട്ടാതെ പോയ നല്ല കാലത്തിന്റെ ചെറിയൊരു പാളിച്ചയും. അതു സ്വർണമായിത്തന്നെ നാം കാണുന്നു. രവികുമാർ മെഡൽ പോഡിയത്തിൽ വരുമ്പോൾ അതിനു പുറകിൽ നിൽക്കുന്നതു ഗുസ്തിയിലേക്കു വരുന്ന രാജ്യത്തെ ലക്ഷക്കണക്കിനു കുട്ടികളാണ്. അവരുടെ മനോവീര്യമാണു നമ്മുടെ ദേശീയ പതാകയോടൊപ്പം ഉയരുന്നത്.
Content Highlights: Tokyo Olympics, Ravikumar Dahiya, Wrestling