സമുറായ് മുടിക്കാരൻ, ചാംപ്യൻമാരുടെ അന്തകൻ. ഇയാൻ അലക്സാണ്ട്രോവിച് നീപോംനീഷി എന്ന നീപ്പോ ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസന് എതിരാളിയാകുമ്പോൾ പതിവിനു വിപരീതമായി വലിയൊരു മുൻതൂക്കം നിലവിലെ ചാംപ്യനു നൽകാൻ മടിക്കുന്നു സഹകളിക്കാർ. അനിഷേധ്യമേധാവിത്തത്തോടെ ഒരു പതിറ്റാണ്ടിലധികമായി റാങ്കിങ്ങിൽ മുന്നിലുള്ള

സമുറായ് മുടിക്കാരൻ, ചാംപ്യൻമാരുടെ അന്തകൻ. ഇയാൻ അലക്സാണ്ട്രോവിച് നീപോംനീഷി എന്ന നീപ്പോ ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസന് എതിരാളിയാകുമ്പോൾ പതിവിനു വിപരീതമായി വലിയൊരു മുൻതൂക്കം നിലവിലെ ചാംപ്യനു നൽകാൻ മടിക്കുന്നു സഹകളിക്കാർ. അനിഷേധ്യമേധാവിത്തത്തോടെ ഒരു പതിറ്റാണ്ടിലധികമായി റാങ്കിങ്ങിൽ മുന്നിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമുറായ് മുടിക്കാരൻ, ചാംപ്യൻമാരുടെ അന്തകൻ. ഇയാൻ അലക്സാണ്ട്രോവിച് നീപോംനീഷി എന്ന നീപ്പോ ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസന് എതിരാളിയാകുമ്പോൾ പതിവിനു വിപരീതമായി വലിയൊരു മുൻതൂക്കം നിലവിലെ ചാംപ്യനു നൽകാൻ മടിക്കുന്നു സഹകളിക്കാർ. അനിഷേധ്യമേധാവിത്തത്തോടെ ഒരു പതിറ്റാണ്ടിലധികമായി റാങ്കിങ്ങിൽ മുന്നിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമുറായ് മുടിക്കാരൻ, ചാംപ്യൻമാരുടെ അന്തകൻ. ഇയാൻ അലക്സാണ്ട്രോവിച് നീപോംനീഷി എന്ന നീപ്പോ ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസന് എതിരാളിയാകുമ്പോൾ പതിവിനു വിപരീതമായി വലിയൊരു മുൻതൂക്കം നിലവിലെ ചാംപ്യനു നൽകാൻ മടിക്കുന്നു സഹകളിക്കാർ. അനിഷേധ്യ മേധാവിത്വത്തോടെ ഒരു പതിറ്റാണ്ടിലധികമായി റാങ്കിങ്ങിൽ മുന്നിലുള്ള മാഗ്നസിന് അത്ര എളുപ്പമല്ല ഇത്തവണ കിരീടവിജയം എന്ന വിലയിരുത്തലിലാണ് ചെസ് ലോകം. ക്ലാസിക്കൽ ഫോർമാറ്റിലുള്ള ചെസ് മൽസരങ്ങളിൽ നീപ്പോയ്ക്ക് മാഗ്നസിനു മേലുള്ള 4–1 ലീഡ് തന്നെയാണ് ഈ കണക്കുകൂട്ടലിനു പിന്നിൽ.

ചാംപ്യന്റെ ഏറ്റവും അപകടകാരിയായ എതിരാളി ചാലഞ്ചറാകുന്നത് ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യമല്ല. ടൈഗ്രൻ പെട്രോഷ്യനെതിരെ ബോറിസ് സ്പാസ്കിയും കാസ്പറോവിനെതിരെ ക്രാംനിക്കുമെല്ലാം ഉദാഹരണങ്ങൾ. മാഗ്നസിനെപ്പോലെ സമ്പൂർണ കളിക്കാരനായി വിലയിരുത്തപ്പെടുന്നില്ലെങ്കിലും വിജയത്തിനായി ഏതറ്റം വരെയും പോകുന്ന നീപ്പോയ്ക്ക് മുന്നിൽ വൻമരങ്ങൾ അടിപതറുന്നത് വെറുതെയല്ല.

ADVERTISEMENT

∙ 5 വയസ്സിനു മുൻപേ കളി പഠിച്ചു

മോസ്കോയിൽനിന്ന് 400 കി.മീ. അകലെയുള്ള, വെറും 4 ലക്ഷം മാത്രം ജനസംഖ്യയുള്ള ബ്രയാൻസ്ക് നഗരത്തിലെ അധ്യാപക കുടുംബത്തിൽ 1990 ജൂലൈ 14നാണ് നീപ്പോയുടെ ജനനം. അധ്യാപകനും കവിയുമായ മുത്തച്ഛന്റെ തണലിൽ ബാല്യം. 5 വയസ്സിനു മുൻപേ കളി പഠിച്ചു. ഫിഡെ മാസ്റ്റർ വാലന്റിൻ എകിമെങ്കോയായിരുന്നു ആദ്യ കോച്ച്. പിന്നീട് 2005ൽ മരിക്കും വരെ വലെറി സിൽബർസ്റ്റീന്റെ ശിക്ഷണം. തന്റെ മാസ്റ്ററുടെ ഓർമയ്ക്കായി ബ്രയാൻസ്കിൽ സിൽബർസ്റ്റീൻ മെമ്മോറിയൽ ടൂർണമെന്റ് നടത്തുന്നുണ്ട് നീപ്പോ ഇപ്പോഴും .

അലക്സാണ്ട്രോവിച് നീപോംനീഷി (വലത്). ചിത്രം: Koen Suyk / ANP / AFP
ADVERTISEMENT

സ്പെയിനിലെ പെനിസ്കോലയിൽ 2002ൽ നടന്ന അണ്ടർ 12 യൂറോപ്യൻ ചാംപ്യൻഷിപ്പിലാണ് ആദ്യമായി മാഗ്നസ് – നീപ്പോ ഏറ്റുമുട്ടൽ. മാഗ്നസിന്റെ അലഖൈൻ പ്രതിരോധം മറികടന്ന് അന്ന് നീപ്പോ ജയിച്ചു. പോയിന്റ് നിലയിൽ ചാംപ്യൻഷിപ്പിൽ ഇരുവരും തുല്യത പാലിച്ചപ്പോൾ ടൈബ്രേക്കർ നീപ്പോയ്ക്ക് അനുകൂലമായിരുന്നു. അടുത്ത വർഷം ഗ്രീസിൽ അണ്ടർ 14 ലോകചാംപ്യൻഷിപ്പിൽ നേരിട്ടപ്പോഴേക്കും മാഗ്നസ് കളി മെച്ചപ്പെടുത്തിയെങ്കിലും വിജയം വീണ്ടും നീപ്പോയ്ക്ക് ഒപ്പം നിന്നു.

വിശ്വനാഥൻ ആനന്ദിന്റെ ആദ്യകാല കളികളെ അനുസ്മരിപ്പിക്കും വിധം അതിവേഗ നീക്കക്കാരനായിരുന്നു മുൻപ് നീപ്പോ. എതിരാളികൾ പലപ്പോഴും സമയസമ്മർദത്തിൽ പെടുമ്പോൾ നീപ്പോയ്ക്ക് എപ്പോഴും സമയം ബാക്കി. 2007ൽ‌ ഗ്രാൻ‍ഡ് മാസ്റ്റർ പദവിയും 2600 എന്ന ഇലോ റേറ്റിങ് എന്ന കടമ്പയും കടന്നു. എലൈറ്റ് ചെസ് വൃത്തങ്ങളിൽ പതിവുകാരനായി ലോകശ്രദ്ധ നേടിയിരുന്നു മാഗ്നസ് അപ്പോഴേക്കും. ഒരേസമയം മാഗ്നസിനൊപ്പം തുടങ്ങിയ നീപ്പോ പിന്നീട് ചെസ് ലോകത്തിന്റെ ശ്രദ്ധയിൽപെടാതെ പോയത് എന്തുകൊണ്ട്?

മാഗ്നസ് കാൾസൻ (ഇടത്) അനീഷ് ഗിരിക്കെതിരെ മൽസരിക്കുന്നു. ചിത്രം: Koen van Weel / ANP / AFP
ADVERTISEMENT

അതിനെപ്പറ്റി പറയുമ്പോൾ നീപ്പോയുടെ മറ്റൊരു താൽപര്യത്തെക്കുറിച്ച് അറിയണം. ഡോട്ടാ കംപ്യൂട്ടർ ഗെയിമിങ്ങിൽ മുഴുകിയിരിക്കുന്ന (ഡിഫൻസ് ഓഫ് ദ ആൻഷ്യന്റ്സ്) നീപ്പോയെ അന്നത്തെ പല സഹ കളിക്കാരും ഓർത്തെടുക്കുന്നുണ്ട്. തിരിച്ചടികളുടെ കാലം പിന്നിട്ട് 2010 ആയപ്പോഴേക്കും നീപ്പോ ഇലോ ഗ്രാഫ് 2700ലേക്ക് ഉയർത്തി. ഖാന്റി മാൻസിസ്കിൽ നടന്ന ഒളിംപ്യാഡിൽ ആദ്യമായി റഷ്യയ്ക്കു വേണ്ടി കളിച്ചു.

∙ നീപ്പോയുടെ ശക്തിയും ദൗർബല്യവും‌

2011ൽ ടാറ്റാ സ്റ്റീൽ ചെസ് ആയിരുന്നു ലോക എലൈറ്റ് ചെസിലേക്കുള്ള ആദ്യ പടി. മാഗ്നസ്, ആനന്ദ്, നകാമുറ, അരോണിയൻ, അനീഷ് ഗിരി എന്നിവർക്കൊപ്പം.13 റൗണ്ടിൽ 6 പോയിന്റേ നേടിയുള്ളൂവെങ്കിലും അതിൽ മാഗ്നസിനെതിരെയുള്ള വിജയമുണ്ടായിരുന്നു. പിന്നീട്, കയറ്റിറക്കങ്ങളുടെ നാളുകൾ. എങ്കിലും മാഗ്നസിനെതിരെ നീപ്പോയുടെ വിജയകഥ തുടർന്നു. 2017ൽ ലണ്ടൻ ചെസ് ക്ലാസിക്കിൽ ഏറ്റൂമുട്ടിയപ്പോഴും നീപ്പോയ്ക്കായിരുന്നു ജയം. ക്ലാസിക്കൽ‌ ടൈം കൺട്രോളിൽ മാഗ്നസ് നീപ്പോയെ തോൽപ്പിച്ചത് ഒരേയൊരു തവണ മാത്രമാണ്– 2019ൽ ക്രൊയേഷ്യയിൽ നടന്ന ഗ്രാൻഡ് ചെസ് ടൂർ മത്സരത്തിൽ .

കോവിഡ് മഹാമാരി മൂലം നീട്ടിവയ്ക്കപ്പെട്ട് രണ്ടു പാദങ്ങളായി നടത്തിയ കാൻഡിഡേറ്റ്സ് ടൂർണമെന്റ് 2021 ഏപ്രിലിൽ സമാപിച്ചപ്പോൾ ഒരു റൗണ്ട് ബാക്കി നിൽക്കെ നീപ്പോ യോഗ്യത നേടി. വെള്ളക്കരുക്കളുമായി കിങ് പോൺ പ്രാരംഭങ്ങളും ഇംഗ്ലിഷ് പ്രാരംഭവും നടത്തുന്ന ഈ റഷ്യക്കാരൻ കറുത്തകരുക്കളുമായി സിസിലിൻ, ഫ്രെഞ്ച് പ്രതിരോധങ്ങളാണ് കാര്യമായി ഉപയോഗിക്കാറ്. ‘മൽസരഫലത്തെക്കുറിച്ച് ആകുലതകളില്ലാതെ ചെസ് ആസ്വദിച്ചുകളിക്കുന്ന അമച്വർ കളിക്കാരോട് എനിക്ക് അസൂയയുണ്ട്’ എന്ന് നീപ്പോ ഒരിക്കൽ പറഞ്ഞു. ഈ മനസ്ഥിതി തന്നെയാണ് നീപ്പോയുടെ ശക്തിയും ദൗർബല്യവും.

English Summary: Nepo Awaits Carlsen Challenge in World Chess Championship