ലോക ചെസ്: കാൾസന് വിജയം; ലീഡ്
ലോക ചെസ് ചാംപ്യൻഷിപ്പിന്റെ എല്ലാ ചേരുവകളും നിറഞ്ഞ ആറാം ഗെയിമിൽ 136 നീക്കങ്ങളിൽ എതിരാളി ഇയാൻ നീപോം നീഷിയെ തോൽപിച്ച് ലോക ചാംപ്യൻ മാഗ്നസ് കാൾസൻ ലീഡ് നേടി (3.5–2.5). ഏഴാം ഗെയിം ഇന്നു നടക്കും. എട്ടുമണിക്കൂറുകളോളം വിജയപരാജയങ്ങളുടെ ...Magnus Carlsen, Ian Nepomniachtchi, Magnus Carlsen manorama news, Magnus Carlsen latest news,

ദുബായ്∙ ലോക ചെസ് ചാംപ്യൻഷിപ്പിന്റെ എല്ലാ ചേരുവകളും നിറഞ്ഞ ആറാം ഗെയിമിൽ 136 നീക്കങ്ങളിൽ എതിരാളി ഇയാൻ നീപോം നീഷിയെ തോൽപിച്ച് ലോക ചാംപ്യൻ മാഗ്നസ് കാൾസൻ ലീഡ് നേടി (3.5–2.5). ഏഴാം ഗെയിം ഇന്നു നടക്കും.
എട്ടുമണിക്കൂറുകളോളം വിജയപരാജയങ്ങളുടെ നൂൽപാലത്തിലൂടെ കടന്നുപോയ കളിയിൽ, സമയ സമ്മർദത്തിൽ ഇരുവരും പതിവില്ലാതെ പിഴവുകൾ വരുത്തിയെങ്കിലും മുൻതൂക്കമുള്ള സന്ദർഭങ്ങളിൽ നിർണായക നീക്കങ്ങൾ നടത്തി മാഗ്നസ് ജയം പിടിച്ചു. ലോക ചെസ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ നീക്കങ്ങളുടെ റെക്കോർഡ് തിരുത്തിയ കളിയിൽ, വെളളക്കരുക്കളുമായി കാറ്റലൻ പ്രാരംഭത്തിൽ പതിവുപോലെ കാലാളെ ബലി നൽകിയാണ് മാഗ്നസ് തുടങ്ങിയത്.
‘ഇനീഷ്യേറ്റീ’വിനുള്ള മാഗ്നസിന്റെ നീക്കങ്ങൾ മുളയിലേ നുള്ളിയ നീപ്പോ 17–ാം നീക്കത്തിൽ രാജ്ഞിമാരെ പരസ്പരം വെട്ടിമാറ്റാനുള്ള അവസരത്തിൽനിന്ന് പിൻമാറി, സമനിലയല്ല താൻ ആഗ്രഹിക്കുന്നതെന്ന സൂചന നൽകി. മാഗ്നസിന്റെ സമയക്കുറവ് മുതലെടുക്കാൻ 26–ാംനീക്കത്തിൽ തന്റെ രണ്ടു റൂക്കുകൾ നൽകി രാജ്ഞിയെ പകരം നൽകാൻ നീപ്പോ ചാംപ്യനെ വെല്ലുവിളിച്ചു.
മാഗ്നസ് അതു സ്വീകരിക്കുകയും ചെയ്തു. 31ാം നീക്കത്തിൽ നീപ്പോയും 33–ാം നീക്കത്തിൽ മാഗ്നസും പിഴവുവരുത്തി. അന്ത്യഘട്ടത്തിൽ മുൻതൂക്കം വിജയത്തിലടുപ്പിക്കാൻ മാഗ്നസ് തന്റെ പെരുമ്പാമ്പ് ശൈലി പുറത്തെടുത്തു. ഒന്നും രണ്ടും മൂന്നും സമയക്രമം പിന്നിട്ടപ്പോൾ നീപ്പോയുടെ ശ്രദ്ധ വഴുതി.
English Summary: World chess championship: Carlsen wins