ഈ തോൽവി അത്ര സങ്കടകരമല്ല; കിടുക്കി, ശ്രീകാന്ത്!
സത്യത്തിൽ ഈ തോൽവി അത്ര സങ്കടകരമല്ല. സെമിഫൈനലിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ കീഴടക്കിയതോടെ, 28 വയസ്സുകാരനായ ശ്രീകാന്ത് ലോക ചാംപ്യൻഷിപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിക്കഴിഞ്ഞിരുന്നു. 1983ൽ പ്രകാശ് പദുക്കോണും 2019ൽ ബി. സായ് പ്രണീതും വെങ്കലം നേടിയതായിരുന്നു ഇതിനു മുൻപത്തെ മികച്ച പുരുഷനേട്ടങ്ങൾ.
സത്യത്തിൽ ഈ തോൽവി അത്ര സങ്കടകരമല്ല. സെമിഫൈനലിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ കീഴടക്കിയതോടെ, 28 വയസ്സുകാരനായ ശ്രീകാന്ത് ലോക ചാംപ്യൻഷിപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിക്കഴിഞ്ഞിരുന്നു. 1983ൽ പ്രകാശ് പദുക്കോണും 2019ൽ ബി. സായ് പ്രണീതും വെങ്കലം നേടിയതായിരുന്നു ഇതിനു മുൻപത്തെ മികച്ച പുരുഷനേട്ടങ്ങൾ.
സത്യത്തിൽ ഈ തോൽവി അത്ര സങ്കടകരമല്ല. സെമിഫൈനലിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ കീഴടക്കിയതോടെ, 28 വയസ്സുകാരനായ ശ്രീകാന്ത് ലോക ചാംപ്യൻഷിപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിക്കഴിഞ്ഞിരുന്നു. 1983ൽ പ്രകാശ് പദുക്കോണും 2019ൽ ബി. സായ് പ്രണീതും വെങ്കലം നേടിയതായിരുന്നു ഇതിനു മുൻപത്തെ മികച്ച പുരുഷനേട്ടങ്ങൾ.
തോറ്റെങ്കിലെന്ത്, അതൊരു വീരോചിത തോൽവിയായിരുന്നില്ലേ... ഇഞ്ചോടിഞ്ച് പൊരുതി അവസാന നിമിഷം വരെയും പ്രതീക്ഷയേകി ഒടുവിൽ തോറ്റെങ്കിലും ചരിത്രത്തിലേക്കാണ് കിഡംബി ശ്രീകാന്ത് ഇന്ത്യയെ വാനോളമുയർത്തിയത്. സ്പെയിനിലെ ഹ്യുൽവയിൽ നടന്ന ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിലെ വെള്ളിയോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി കിഡംബി ശ്രീകാന്ത് എന്ന ആന്ധ്രക്കാരൻ.
ലോകചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ പി.വി. സിന്ധുവും സൈന നെഹ്‌വാളുമൊക്കെ മികവു കാട്ടിയിട്ടുണ്ടെങ്കിലും പുരുഷവിഭാഗത്തിൽ ഇതുവരെ രണ്ടു വെങ്കല മെഡലുകളുടെ സാന്നിധ്യമേ ഉണ്ടായിരുന്നുള്ളൂ. അതിനെ ഇക്കുറി നാലാക്കി ഉയർത്തിയെടുത്തു ഇന്ത്യൻ പുരുഷന്മാർ. വനിതാ വിഭാഗത്തിൽ ഇക്കുറി മെഡലുകളില്ല എന്നതുകൂടി ഓർക്കുമ്പോൾ ശ്രീകാന്തിന്റെയും ലക്ഷ്യ സെന്നിന്റേയും നേട്ടങ്ങൾ ഇന്ത്യൻ ബാഡ്മിന്റൻ ആരാധകർക്ക് അതിജീവന മന്ത്രമാകുന്നു. സിന്ധുവിലൂടെ മെഡൽ പ്രതീക്ഷയർപ്പിച്ച ഇന്ത്യയ്ക്ക് ആ മുന്നേറ്റം ക്വാർട്ടർ ഫൈനൽ വരെയേ കാണാനായുള്ളൂ. ജപ്പാന്റെ അകാനെ യമഗൂച്ചിയാണ് വനിതകളിലെ ജേതാവ്. സിന്ധുവിനെ തോൽപ്പിച്ച ലോക ഒന്നാം നമ്പർ ചൈനീസ് തായ്‌പേയുടെ തായ് സു യിങ്ങിനെയാണ് യമഗൂച്ചി വീഴ്ത്തിയത്.
മികച്ച നേട്ടം
ചരിത്ര സ്വർണം എന്ന ലക്ഷ്യത്തോടെ കലാശപ്പോരിനിറങ്ങിയ ശ്രീകാന്തിന് പരിചയസമ്പത്തിന്റേയും റാങ്കിങ്ങിന്റെയും മോൽക്കൈ ഉണ്ടായിരുന്നു. എന്നാൽ ലോ കി യു എന്ന സിംഗപ്പൂർ താരത്തിന്റെ ആവേശത്തിന്റെ തിളക്കം കെടുത്താൻ ശ്രീകാന്തിന്റെ പരിചയ സമ്പത്തിനു കഴിഞ്ഞില്ല. രണ്ടും മൂന്നും സീഡുകളെയൊക്കെ വിറപ്പിച്ചു വീഴ്ത്തി ഫൈനലിലെത്തിയ ലോകിക്ക് ആ വമ്പനാവേശം വിജയത്തോളം കൂട്ടുണ്ടായിരുന്നു.
ആദ്യ ഗെയിമിൽ ശ്രീകാന്ത് 9–6നു മുന്നിലെത്തിയെങ്കിലും പിന്നീട് സിംഗപ്പൂർ താരത്തിന്റെ തന്ത്രങ്ങൾക്കു മുന്നിൽ വീണുപോയി. ബാക് ലൈനിൽനിന്നുള്ള ശ്രീകാന്തിന്റെ സ്മാഷുകൾ പലതും പുറത്തേക്കായതോടെ എതിരാളിയുടെ തന്ത്രം വിജയം കണ്ടു. രണ്ടാം ഗെയിമിലും തുടക്കത്തിൽ ലീഡ് ശ്രീകാന്തിനായിരുന്നു. 9–6 വരെ മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യൻ താരത്തിനു മേൽ എതിരാളി പിടിമുറുക്കിയത്. എന്നിട്ടും 18–20 എന്ന നിലയിൽ 3 ചാംപ്യൻഷിപ് പോയിന്റുകളുടെ മുൻതൂക്കമുണ്ടായിരുന്ന എതിരാളിയെ 20–20 ലേക്ക് പിടിച്ചുകെട്ടി വിറപ്പിക്കാനും ശ്രീക്കു കഴിഞ്ഞു. ഒടുവിൽ സ്വയം പിഴവിലൂടെ 22–20ന് തോൽവിയും കിരീടനഷ്ടവും. ശ്രീകാന്തിന്റെ വമ്പൻ സ്മാഷുകളെ സമർഥമായി മടക്കിയ ലോ കിയുടെ മികവും അസാമാന്യമായിരുന്നു.
സത്യത്തിൽ ഈ തോൽവി അത്ര സങ്കടകരമല്ല. സെമിഫൈനലിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ 3 ഗെയിം പോരാട്ടത്തിൽ കീഴടക്കിയതോടെ, 28 വയസ്സുകാരനായ ശ്രീകാന്ത് ലോക ചാംപ്യൻഷിപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിക്കഴിഞ്ഞിരുന്നു. 1983ൽ പ്രകാശ് പദുക്കോണും 2019ൽ ബി. സായ് പ്രണീതും വെങ്കലം നേടിയതായിരുന്നു ഇതിനു മുൻപത്തെ മികച്ച പുരുഷനേട്ടങ്ങൾ.
∙ മിനുക്കിയെടുത്തത് ഗോപീചന്ദ്
ആന്ധ്രയിലെ റവുളപാളയത്ത് ഭൂവുടമ കെ.വി.എസ്. കൃഷ്ണയുടെ 2 മക്കളിൽ ഇളയവനായ ശ്രീകാന്ത് ജ്യേഷ്ഠൻ നന്ദഗോപാലിന്റെ ചുവടുപിടിച്ചാണ് ബാഡ്മിന്റൻ റാക്കറ്റെടുത്തത്. ഗോപീചന്ദ് അക്കാദമിയിലെത്തിയതോടെ ഉയരങ്ങളിലേക്കുള്ള പ്രയാണത്തിനു തുടക്കമായി. അവിടെ ‘ശ്രീപ്രതിഭ’ തേച്ചുമിനുക്കിയപ്പോൾ ഇന്ത്യയുടെ വാഗ്ദാനമായി ഈ താരം മാറുമെന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. ലോക ബാഡ്മിന്റനിലെ ഇതിഹാസമായ ചൈനീസ് താരം ലിൻ ഡാനെ 2014ൽ ചൈന ഓപ്പൺ ഫൈനലിൽ തോൽപിച്ചതോടെ ശ്രീകാന്ത് ലോകത്തിന്റെ നോട്ടപ്പുള്ളിയായി. 2017 താരത്തിന് കിരീട നേട്ടങ്ങളുടെ മധുരപ്പതിനേഴുകാലമായിരുന്നു. ഇന്തൊനീഷ്യ, ഓസ്ട്രേലിയ, ഡെൻമാർക്ക്, ഫ്രഞ്ച് ഓപ്പൺ സീരീസ് കിരീടങ്ങളോടെ ലോക ഒന്നാം നമ്പർ പദവിയിലേക്കുള്ള കുതിച്ചുചാട്ടം. 2018ൽ കോമൺവെൽത്ത് ഗെയിംസിലും സ്വർണനേട്ടം.
പരുക്കുകൾ ആ കരിയറിൽ പലപ്പോഴും വില്ലനായി. ലോക ഒന്നാം നമ്പർ നേട്ടത്തിൽ ഏറെക്കാലം തുടരാനായില്ല. പിന്നീടുള്ള കാലം മോശം ഫോമിന്റെ പിടിയിലായിരുന്നു. ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടാൻ കഴിയാതെ പോയിട്ടും ശ്രീകാന്ത് കടുത്ത പരിശീലനം തുടർന്നു. വിട്ടൊഴിയാത്ത ആ നിശ്ചയദാഢ്യത്തിനുള്ള സമ്മാനമാണ് സ്പെയിനിലെ കടൽത്തീര നഗരത്തിലെ ഈ മനോഹരമായ വെള്ളിത്തിളക്കം. ലോക റാങ്കിങ്ങിൽ 14–ാം സ്ഥാനത്തുള്ള ശ്രീകാന്ത് ഇവിടെ 12–ാം സീഡായിരുന്നു. കരിയറിലാകെ 243 ജയങ്ങളും 130 തോൽവിയും. ഒപ്പം 10 കിരീടങ്ങളും.
∙ ചരിത്രവെള്ളിയിലേക്കുള്ള ‘ശ്രീമുന്നേറ്റ’മിങ്ങനെ:
ആദ്യ റൗണ്ട്– സ്പെയിനിന്റെ പാബ്ലോ അബിയാനെ വീഴ്ത്തി (21–12, 21–16)
രണ്ടാം റൗണ്ട്– ചൈനയുടെ ലി ഷി ഫെങ്ങിനെ മറികടന്നു (15–21, 21–18, 21–17)
മൂന്നാം റൗണ്ട്– ചൈനയുടെ ലു ഗുവാങ് ഷുവിനെ തകർത്തു (21–10, 21–15)
ക്വാർട്ടർ ഫൈനൽ– നെതർലൻഡ്സിന്റെ മാർക്ക് കാൽയോയെ നിലംപരിശാക്കി (21–8, 21–7)
സെമി ഫൈനൽ– ഇന്ത്യൻ താരം ലക്ഷ്യ സെന്നിനെ മറികടന്നു (17–21, 21–14, 21–17)
English Summary: Kidambi Srikanth's Stunning Show at the World Badminton Championship