വിരാട് കോലി ടെസ്റ്റ് മത്സരങ്ങളുടെ എണ്ണത്തിൽ ഈ വർഷം സെഞ്ചുറി തികയ്ക്കും. ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയിലെ 3–ാം ടെസ്റ്റിൽ കളിക്കുന്നതോടെ കോലിയുടെ ടെസ്റ്റുകളുടെ എണ്ണം 100 ആകും. 481 റൺസ് കൂടി നേടിയാൽ ഏകദിനത്തിലെ റൺസ് നേട്ടക്കാരിൽ കോലിക്കു മഹേള ജയവർധനയെ മറികടന്ന് (12650) ടോപ് 5ൽ ഇടംനേടാം. Virat kohli, R.Ashwin, cristiano ronaldo, Lionel Messi, Lewis Hamilton, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെക്കോർഡുകളുടെ വർഷമാണ് 2022. ക്രിക്കറ്റിലും ഫുട്ബോളിലും ടെന്നിസിലുമെല്ലാം പിറക്കാൻ ഒരുങ്ങിനിൽക്കുന്നത് ഒരുപിടി റെക്കോർഡുകൾ. അവയിൽ ചിലത് ഇവയാണ്...

∙ സെഞ്ചൂറിയൻ കോലി

ADVERTISEMENT

വിരാട് കോലി ടെസ്റ്റ് മത്സരങ്ങളുടെ എണ്ണത്തിൽ ഈ വർഷം സെഞ്ചുറി തികയ്ക്കും. ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയിലെ 3–ാം ടെസ്റ്റിൽ കളിക്കുന്നതോടെ കോലിയുടെ ടെസ്റ്റുകളുടെ എണ്ണം 100 ആകും. 481 റൺസ് കൂടി നേടിയാൽ ഏകദിനത്തിലെ റൺസ് നേട്ടക്കാരിൽ കോലിക്കു മഹേള ജയവർധനയെ മറികടന്ന് (12650) ടോപ് 5ൽ ഇടംനേടാം.

∙ അശ്വിൻ‘മേധം’

82 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 429 വിക്കറ്റ് സ്വന്തമാക്കിയ സ്പിന്നർ ആർ.അശ്വിന് 6 വിക്കറ്റുകൾ കൂടി സ്വന്തമാക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ കപിൽ ദേവിനെ (434) മറികടന്നു രണ്ടാമതെത്താം. അനിൽ കുംബ്ലെയാണ് ഒന്നാമത് (619).

∙ റെക്കോർഡിലേക്ക് ക്രിസ്റ്റ്യാനോ

ADVERTISEMENT

9 ഗോൾ കൂടി നേടിയാൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ നേട്ടം 100 ആകും. അങ്ങനെ സംഭവിച്ചാൽ സ്പെയിനിലെ ലാ ലിഗയിലും ഇംഗ്ലണ്ടിലെ പ്രിമിയർ ലീഗിലും 100 ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണു ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നത്.

∙ മെസ്സിയാകുമോ കപ്പിത്താൻ?

ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ട്രോഫികൾ നേടിയ റെക്കോർഡ് ബാർസിലോനയുടെ ബ്രസീൽ താരം ഡാനി ആൽവസിന്റെ പേരിലാണ്. 43 ട്രോഫികൾ. ആ റെക്കോർഡിൽ കണ്ണുംനട്ട് 37 ട്രോഫികളുമായി തൊട്ടുപിന്നിലുള്ളതു ലയണൽ മെസ്സിയാണ്. 6 കിരീടങ്ങൾ കൂടി നേടിയാൽ മെസ്സി ഡാനി ആൽവസിനൊപ്പമെത്തും.

∙ ടെന്നിസ് 20

ADVERTISEMENT

ഗ്രാൻസ്‍ലാം നേട്ടത്തിൽ നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, റോജർ ഫെഡറർ എന്നിവർ 20 കിരീടങ്ങളുമായി ഇപ്പോൾ ഒപ്പത്തിനൊപ്പം. ജോക്കോയോ നദാലോ ഈ വർഷം റെക്കോർഡ് പേരിലാക്കുമെന്ന പ്രതീക്ഷയിലാണു ടെന്നിസ് ആരാധകർ. പരുക്കിന്റെ പിടിയിലായതിനാൽ ഫെഡറർ ഉടനൊന്നും മത്സരക്കളത്തിലേക്കു തിരിച്ചെത്തിയേക്കില്ല.

∙ ഹാമിൽട്ടൻ ഷൂമിയെ മറികടക്കുമോ?

ഫോർമുല വൺ കാറോട്ട ഗ്രാൻപ്രി കിരീടനേട്ടത്തിൽ ജർമനിയുടെ മൈക്കൽ ഷൂമാക്കറും ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടനും ഒപ്പത്തിനൊപ്പമാണ് (7 വീതം). കഴിഞ്ഞ സീസണിൽ അവസാന ഗ്രാൻപ്രിയിൽ കിരീടം വഴുതിപ്പോയ ഹാമിൽട്ടനു വരും സീസണിൽ കപ്പ് തിരിച്ചുപിടിച്ചാൽ ഷൂമാക്കറെ മറികടക്കാം.

∙ സലായെ വെല്ലാൻ സലാ

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ താരം മുഹമ്മദ് സലായുടെ എതിരാളി സലാ തന്നെയാണ്! ഒരു സീസണിൽ ഏറ്റവുമധികം ഗോൾ (32) നേടിയ താരമെന്ന സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തിക്കുറിക്കുകയാണ് ഈ വർഷത്തെ ലക്ഷ്യം. സീസണിൽ ഇതുവരെ 15 ഗോളുകൾ സലാ നേടിക്കഴിഞ്ഞു.

English Summary: Upcoming records in Sports