മുംബൈ∙ സമൂഹ മാധ്യമത്തിലൂടെയുള്ള അധിക്ഷേപത്തിനു പിന്നാലെ മാപ്പപേക്ഷയുമായി രംഗത്തെത്തിയ ചലച്ചിത്ര താരം സിദ്ധാർഥിനെ സ്വാഗതം ചെയ്ത് ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ. Saina Nehwal, Siddharth, Narendra Modi, Twitter, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സമൂഹ മാധ്യമത്തിലൂടെയുള്ള അധിക്ഷേപത്തിനു പിന്നാലെ മാപ്പപേക്ഷയുമായി രംഗത്തെത്തിയ ചലച്ചിത്ര താരം സിദ്ധാർഥിനെ സ്വാഗതം ചെയ്ത് ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ. 

സൈനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വിറ്റർ കുറിപ്പിനു, ചൊവ്വാഴ്ച രാത്രിയാണു സിദ്ധാർഥ് മാപ്പു പറഞ്ഞത്. സൈന തന്റെയും ചാംപ്യനാണെന്നു പരാമർശിച്ച സിദ്ധാർഥ്, താൻ തമാശ മാത്രമാണ് ഉദ്ദേശിച്ചതെന്നും ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നുമാണു ക്ഷമാപണത്തിലൂടെ അറിയിച്ചത്. 

ADVERTISEMENT

എന്നാൽ ഈ വിഷയം സ്ത്രീകളെ സംബന്ധിച്ചുള്ളതാണെന്നും ഇതിലെ സിദ്ധാർഥിന്റെ നിലപാടു മാറ്റമാണു തന്നെ അദ്ഭുതപ്പെടുത്തിയതെന്നും സൈന പറഞ്ഞു.

‘മോശമായ രീതിയിലുള്ള പരാമർശം നടത്തിയത് സിദ്ധാർഥാണ്. ഇപ്പോൾ അദ്ദേഹം തന്നെ മാപ്പും പറഞ്ഞിരിക്കുന്നു. സിദ്ധാർഥുമായി ഞാൻ സംസാരിച്ചിട്ടില്ല. എന്നാലും അദ്ദേഹം മാപ്പു പറഞ്ഞതിൽ സന്തോഷമുണ്ട്’– ഇപ്പോൾ നടന്നുവരുന്ന ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനിടെ സൈന വാർത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

ADVERTISEMENT

‘ഇതു സ്ത്രികൾക്കെതിരായ വിഷയമാണ്. ഒരു സ്ത്രീയോടും ഇത്തരത്തിൽ മോശമായി സംസാരിക്കരുത്. ഇത്തരം വിഷയങ്ങൾ ഒന്നും എന്നെ അലട്ടുന്നതല്ല. എന്റേതായ ഇടത്തിൽ വളരെ അധികം സന്തോഷവതിയാണു ഞാൻ. സിദ്ധാർഥിനെ ദൈവം അനുഗ്രഹിക്കട്ടെ’– സൈനയുടെ വാക്കുകൾ.

സ്ത്രീസംരക്ഷണ അവകാശ പ്രവർത്തനങ്ങളോടു ചേർന്നു നിൽക്കുന്ന ആളാണു താനെന്നു ചൂണ്ടിക്കാട്ടിയാണു സിദ്ധാർഥ് സൈനയോടു മാപ്പപേക്ഷിച്ചത്. 

ADVERTISEMENT

English Summary: Saina Nehwal reacts to Siddharth’s apology for controversial tweet: ‘He shouldn’t target a woman like that’