പ്രായത്തോടു പോകാൻ പറഞ്ഞ് നദാലും ഓഗ്ബെച്ചെയും; കളിക്കളത്തിലെ വെറ്ററൻസ് വാരം!
പഴകുംതോറും വീഞ്ഞിന് വീര്യം കൂടുമെന്നു പറയുന്നത് വളരെ പഴയ പഴഞ്ചൊല്ലാണെങ്കിലും അതിന് പഴമ തോന്നാത്തത് അത്തരം വീഞ്ഞിന്റെ നുരഞ്ഞുപോന്തുന്ന ലഹരികൊണ്ടുതന്നെയാണ്. അത്തരം 2 ഗ്ലാസ് വീര്യംകൂടിയ വീഞ്ഞുമായാണ് ഈയാഴ്ച കായികലോകം കടന്നുവന്നത്. ഒന്നു ടെന്നിസ് കോർട്ടിൽനിന്ന്, അടുത്തത് ഫുട്ബോൾ ഗ്രൗണ്ടിൽനിന്നും. റാഫേൽ
പഴകുംതോറും വീഞ്ഞിന് വീര്യം കൂടുമെന്നു പറയുന്നത് വളരെ പഴയ പഴഞ്ചൊല്ലാണെങ്കിലും അതിന് പഴമ തോന്നാത്തത് അത്തരം വീഞ്ഞിന്റെ നുരഞ്ഞുപോന്തുന്ന ലഹരികൊണ്ടുതന്നെയാണ്. അത്തരം 2 ഗ്ലാസ് വീര്യംകൂടിയ വീഞ്ഞുമായാണ് ഈയാഴ്ച കായികലോകം കടന്നുവന്നത്. ഒന്നു ടെന്നിസ് കോർട്ടിൽനിന്ന്, അടുത്തത് ഫുട്ബോൾ ഗ്രൗണ്ടിൽനിന്നും. റാഫേൽ
പഴകുംതോറും വീഞ്ഞിന് വീര്യം കൂടുമെന്നു പറയുന്നത് വളരെ പഴയ പഴഞ്ചൊല്ലാണെങ്കിലും അതിന് പഴമ തോന്നാത്തത് അത്തരം വീഞ്ഞിന്റെ നുരഞ്ഞുപോന്തുന്ന ലഹരികൊണ്ടുതന്നെയാണ്. അത്തരം 2 ഗ്ലാസ് വീര്യംകൂടിയ വീഞ്ഞുമായാണ് ഈയാഴ്ച കായികലോകം കടന്നുവന്നത്. ഒന്നു ടെന്നിസ് കോർട്ടിൽനിന്ന്, അടുത്തത് ഫുട്ബോൾ ഗ്രൗണ്ടിൽനിന്നും. റാഫേൽ
പഴകുംതോറും വീഞ്ഞിന് വീര്യം കൂടുമെന്നു പറയുന്നത് വളരെ പഴയ പഴഞ്ചൊല്ലാണെങ്കിലും അതിന് പഴമ തോന്നാത്തത് അത്തരം വീഞ്ഞിന്റെ നുരഞ്ഞുപോന്തുന്ന ലഹരികൊണ്ടുതന്നെയാണ്. അത്തരം 2 ഗ്ലാസ് വീര്യംകൂടിയ വീഞ്ഞുമായാണ് ഈയാഴ്ച കായികലോകം കടന്നുവന്നത്. ഒന്നു ടെന്നിസ് കോർട്ടിൽനിന്ന്, അടുത്തത് ഫുട്ബോൾ ഗ്രൗണ്ടിൽനിന്നും. റാഫേൽ നദാലും ബർത്തലോമ്യ ഓഗ്ബച്ചെയും. പഴകിയത് പ്രായത്തിനാണെന്നും തങ്ങൾക്കല്ലെന്നും തെളിയിച്ച് കാലത്തെ വെല്ലുവിളിച്ച് രണ്ടുപേർ. മെയ്ക്കരുത്തിന്റെ കലയായ കായികരംഗത്ത് പ്രായത്തെ പടികടന്നെത്തുന്ന വസന്തം. കായികമേഖലയിൽ മാത്രമല്ല, പോരാട്ടത്തിന്റെ സകല മേഖലയ്ക്കും പ്രചോദനമേകുകയാണ് ഈ വെറ്ററൻ താരങ്ങൾ.
35 വയസ്സുള്ള റാഫേൽ നദാൽ 21 ഗ്രാൻസ്ലാം കിരീടങ്ങൾ നേടി ലോക റെക്കോർഡ് കുറിച്ചിട്ടപ്പോൾ, ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഗ്ബച്ചെ എക്കാലത്തെയും വലിയ ഗോൾനേട്ടക്കാരനാകുന്നത് 39–ാം വയസ്സിൽ. മനസ്സെത്തുന്നിടത്തേക്ക് ശരീരം ചെന്നെത്തില്ലെന്നുള്ളത് സാധാരണക്കാർക്കുവേണ്ടി മാത്രമുള്ള പഴഞ്ചൊല്ലാണെന്ന് ഇരുവരും തെളിയിക്കുന്നു. അഞ്ചര മണിക്കൂർ ടെന്നിസ് കോർട്ടിൽ തകർത്താടിയ സ്പാനിഷ് കാളക്കൂറ്റനായ നദാൽ മുട്ടുകുത്തിച്ചത് തന്നെക്കാൾ 10 വയസ്സ് ഇളപ്പമുള്ള റഷ്യക്കാരൻ ഡാനിൽ മെദ്വദേവിനെ. അതും കളിയുടെ ആദ്യ 2 സെറ്റും നഷ്ടപ്പെട്ടശേഷം.
വർഷങ്ങളായി പലവിധ പരുക്കുകൾ അലട്ടുന്ന റാഫ പിന്നീടുള്ള 3 സെറ്റും നേടിയാണ് ചരിത്രനേട്ടം കുറിച്ചത്. ഈ സീസണിൽ മാത്രം ഇതുവരെ 13 കളിയിൽനിന്ന് 14 ഗോൾ നേടിയാണ് ആകെ 49 ഗോൾ എന്ന ഓൾ ടൈം ടോപ് സ്കോറർ പദവിയിൽ ഓഗ്ബച്ചെ എന്ന നൈജീരിയക്കാരൻ ഉയർന്നുനിൽക്കുന്നത്.
ഇതോടൊപ്പം ലോകത്തിനു മുഴുവൻ ആവേശമാകുന്ന മറ്റൊരു മടങ്ങിവരവും ലോകം ഈയാഴ്ച കണ്ടു. ഡാനിഷ് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സണിന്റെ. 7 മാസം മുൻപ് യൂറോ കപ്പിനിടെ ഹൃദയ തകരാറിനാൽ കളത്തിൽ കുഴഞ്ഞുവീണ എറിക്സണാണ് പേസ് മേക്കറിന്റെ സഹായത്താൽ വീണ്ടും കളത്തിലേക്കു മടങ്ങിവരുന്നത്. നിശ്ചയദാർഢ്യത്തിന്റെയും മനക്കട്ടിയുടെയും ഉദാഹരണമായി ത്രിമൂർത്തികൾ. ഇതിലുമപ്പുറം എന്ത് പോരാട്ട സന്ദേശമാണ് ലോകത്തിന് ഇവരെല്ലാം കൈമാറേണ്ടത്..?
∙ റാഫ പ്രിയപ്പെട്ട റാഫ
ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന റാഫ. നാലര മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 11ന് ഇൻസ്റ്റഗ്രാമിൽ റാഫേൽ നദാൽ പങ്കുവച്ച സ്വന്തം ചിത്രം അതായിരുന്നു. അതുകഴിഞ്ഞ് കൃത്യം ഒരു മാസത്തിനുശേഷം അദ്ദേഹം സംസാരിച്ചതിൽ വിരമിക്കലിന്റെ സൂചന പോലുമുണ്ടായിരുന്നു. ‘എന്നു കളത്തിലിറങ്ങുമെന്ന് എനിക്കറിയില്ല. എന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണ് പരുക്ക്. എന്നാലും എന്റെ ചിന്തയിലുണ്ട് എന്റെ ലക്ഷ്യമെന്തെന്നത്. അത് ശരിയായ രീതിയിൽ പ്രാവർത്തികമാകുമെന്നു കരുതാം’.
എന്നാൽ ഡിസംബർ 20ന് കോവിഡ് ബാധിച്ചു. ശരീരത്തെ അടിമുടി തകർത്ത ഒരാഴ്ച. അതിൽ 4 ദിവസം കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പോലുമായിരുന്നില്ല. ഇവിടെനിന്നാണ് റാഫ എന്ന റാഫേൽ നദാൽ ലോകജേതാവായി ഉയിർത്തെഴുന്നേറ്റത്.
എന്നും പരുക്കിനെ അതിജീവിച്ചായിരുന്നു ഈ സ്പാനിഷ് കാളക്കൂറ്റന്റെ കോർട്ടിലെ ‘പരാക്രമം’. കാൽമുട്ടിലും പാദത്തിലും കണങ്കാലിലും കണങ്കയ്യിലും മാറിമാറി പരുക്ക് ആക്രമിച്ചു. പക്ഷേ അപ്പോഴെല്ലാം 2 ലക്ഷ്യങ്ങൾ റാഫയ്ക്കുണ്ടായിരുന്നു. ഒന്ന് – ടെന്നിസ് ആസ്വദിക്കുക. രണ്ട് – എന്നും വിജയിക്കാൻ ശ്രമിക്കുക. 2004 മുതൽ പരുക്കുകൾ മാറിമാറി പടയോട്ടം നടത്തി. 2004ൽ ഇടതു കണങ്കാലിൽ ഒടിവ്. കാൽപ്പാദത്തിൽ പരുക്ക് 2005ൽ. എന്നിട്ടും ആ വർഷം 18–ാം വയസ്സിൽ ആദ്യ ഗ്രാൻസ്ലാം കിരീടം, ഫ്രഞ്ച് ഓപ്പൺ.
പിന്നീട് നീണ്ട 21 വർഷം, അതിനിടയിൽ 21 ഗ്രാൻസ്ലാം കിരീടങ്ങൾ. 2007 മുതൽ 3 വർഷം കാൽമുട്ട് പരുക്ക് വല്ലാതെ വലച്ചു. 2011ൽ പുറത്തിറങ്ങിയ ആത്മകഥ ‘റാഫ’യിൽ ടെന്നിസിൽനിന്ന് ഗോൾഫിലേക്ക് മാറിയാലോ എന്ന ചിന്ത ഉയർന്നതിനെക്കുറിച്ചും പറയുന്നു. 2012ലെ വിംബിൾഡണിനുശേഷം ഒരു വർഷം കളത്തിലിറങ്ങിയതേയില്ല. കണങ്കയ്യിലെ പരുക്കുകൾമൂലം 2014ലെ യുഎസ് ഓപ്പണും 2016ലെ വിംബിൾഡണും നഷ്ടപ്പെട്ടു. അതോടെയാണ് കളത്തിലെ തന്റെ കാലം കഴിഞ്ഞോയെന്ന ചിന്ത മനസ്സിലേക്കുവന്നത്.
പക്ഷേ സമയമായില്ലെന്നു സ്വയം പറഞ്ഞു. അവിടെനിന്നാണ് രണ്ടാം തേരോട്ടം കാണുന്നത്. 2017 മുതൽ 2020 വരെ ഫ്രഞ്ച് ഓപ്പണിലും 2017 മുതൽ 19 വരെ യുഎസ് ഓപ്പണിലും റാഫയുടെ മടങ്ങിവരവ് കണ്ടു. പുറംവേദനയും കാൽവേദനയും അലട്ടിയിരുന്നെങ്കിലും കഴിഞ്ഞവർഷത്തെ ഫ്രഞ്ച് ഓപ്പണിൽ സെമിഫൈനൽ വരെയെത്തി. തോറ്റത് ജോക്കോയോട്. തോൽക്കാൻ മനസ്സില്ലെന്നു പറഞ്ഞ് അവിടെനിന്നു മടങ്ങിവന്ന് വൈകാതെ ദിവസങ്ങൾക്കു മുൻപ് ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിലൂടെ ടെന്നിസ് ലോകത്തിന്റെ മുനമ്പിലേക്ക്.
∙ കളത്തിലെ നർത്തകൻ ഓഗ്ബച്ചെ
ഫുട്ബോൾ ഗ്രൗണ്ടിലെ നർത്തകനോ കളരിയഭ്യാസിയോ ആണ് ഓഗ്ബച്ചെയെന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കഴിഞ്ഞദിവസം നടന്ന കളി തെളിയിച്ചു. 48 –ാം ഗോളിലേക്കെത്തിയ കിക്കിന്റെ പിറവി ഇതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു. നിലത്തേക്കു പതിച്ചുതുടങ്ങുന്ന ഓഗ്ബച്ചെ, തോളുയരത്തിൽവരുന്ന പന്ത് അക്രോബാറ്റിക് ആക്ഷനിലൂടെ വലയിലാക്കുന്ന കാഴ്ച. പന്തുകളിക്കാരെ സംബന്ധിച്ച് 39 വയസ്സ് എന്നത് സാധാരണനിലയ്ക്ക് വിരമിച്ച് ടെലിവിഷനു മുന്നിൽ കളി കണ്ടിരിക്കേണ്ട പ്രായമാണ്. ആ കാലത്താണ് കളംനിറഞ്ഞ് ടോപ് സ്കോറർ പദവിയിൽ എത്തുന്നത്. ഇനിയും മത്സരങ്ങൾ ബാക്കിയായതിനാൽ എത്ര ഗോളിലേക്ക് ഈ താരം ചെന്നെത്തുമെന്ന് കാത്തിരുന്നുകാണാം.
അതേ കളിയിൽ ഒരു ഗോൾ കൂടി നേടി 49 തികച്ചാണ് ഓൾ ടൈം ഗോൾഡൻ ബൂട്ടിലേക്കുള്ള യാത്രയിലേക്ക് ഹൈദരാബാദ് എഫ്സിയുടെ ഈ താരം നീങ്ങുന്നത്. ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമന്റെ (പിഎസ് ജി) ഈ മുൻതാരം 4 നാലു സീസണായി ഐഎസ്എലിലുണ്ട്. 17 –ാം വയസ്സിൽ പിഎസ്ജിക്കുവേണ്ടി കളത്തിലിറങ്ങിയ ഈ നൈജീരിയൻ ഈഗിൾ ഐഎസ്എലിലെ തന്റെ ആദ്യ സീസണിൽ നോർത്ത് ഈസ്റ്റിനുവേണ്ടി 12 ഗോൾ നേടി. തൊട്ടടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനായി 15 ഗോളടിച്ചു. കഴിഞ്ഞ സീസണിൽ ജേതാക്കളായ മുംബൈയ്ക്കായി 8 തവണ ലക്ഷ്യം കണ്ടു. ഇപ്പോൾ 14 ഗോൾ. മുംബൈ ഒഴിച്ചുള്ള ക്ലബ്ബുകളുടെ റെക്കോർഡ് സ്കോററാണ്. ഈ 3 ക്ലബ്ബുകൾക്കുവേണ്ടിയും ഹാട്രിക്ക് നേടി അക്കാര്യത്തിലും ഒന്നാമൻ.
∙ ഹൃദയംകൊണ്ട് കളിക്കാൻ എറിക്സൺ
പന്തുകളി തലകൊണ്ടും കൈകൊണ്ടും കാലുകൊണ്ടും മാത്രം കളിക്കേണ്ട കളിയല്ലെന്ന് പറയാറുണ്ട്. അത് ഹൃദയംകൊണ്ടുകൂടിയാണ് കളിക്കുന്നത്. അത്രയും നെഞ്ചിനടുത്താണ് ആ കളിയുടെ സ്ഥാനം. എറിക്സൺ ഇനി ലോകത്തിന്റെ ഹൃദയവികാരമായി കളത്തിലിറങ്ങും. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രെൻഡ്ഫോർഡിനായാണ് ഈ ഡാനിഷ് താരം ഇനി കളിക്കുക. ദേശീയ ടീമിനുവേണ്ടി 48 ഗോൾ നേടിയിട്ടുള്ള 30 വയസ്സുള്ള എറിക്സൺ കഴിഞ്ഞ യൂറോ കപ്പിൽ ഫിൻലൻഡിനെതിരെയുള്ള മത്സരത്തിനിടെ (2021 ജൂൺ 12) കുഴഞ്ഞുവീഴുമ്പോൾ ഇറ്റലിയിലെ ഇന്റർ മിലാൻ ക്ലബ് താരമായിരുന്നു. അവർക്കായി 43 കളികളിൽനിന്ന് 4 ഗോളും നേടിയിട്ടുണ്ട്.
പ്രത്യേകതരം പേസ് മേക്കർ വച്ചുപിടിപ്പിച്ച് ഹൃദയത്തെ വരുതിയിലാക്കിയാണ് എറിക്സൺ ഇനി ലോക ഫുട്ബോളിൽ എത്തുക. ഇത്തരം ഉപകരണം വച്ച് കളിക്കാൻ ഇറ്റാലിയൻ ലീഗായ സീരി എ അനുവദിക്കാത്തതിനാലാണ് ഇന്റർ മിലാനിൽനിന്ന് എറിക്സണ് മടങ്ങേണ്ടിവന്നത്. കഴിഞ്ഞദിവസം ബ്രെൻഡ്ഫോർഡ് താരത്തെ അവതരിപ്പിക്കുകയും ചെയ്തു. നേരത്തെ അയാക്സിനായും ടോട്ടൻഹാം ഹോട്ട്സ്പറിനായും കളിച്ചിട്ടുണ്ട്. ഹൃദയം പിണങ്ങിയെങ്കിലും കളത്തിന്റെ ഹൃദയവികാരംകൊണ്ട് അതിനെ മറികടന്നാണ് എറിക്സൺ ലോകത്തിന് പ്രതീക്ഷയേകുന്നത്.
English Summary: Rafael Nadal, Ogbeche, Christian Eriksen