‌എന്തൊരു ഊർജമാണ് ഷെല്ലി ആൻ ഫ്രേസറെ കാണുമ്പോൾ. എന്തൊരഴകാണ് ഫിനിഷിങ് ലൈനിലേക്കുള്ള അവരുടെ കുതിപ്പിന്. എന്തൊരു കുലീനതയാണ് വിജയപീഠത്തിലെ ആ നിൽപ്പിന്. ചായമടിച്ച് ആകർഷകമാക്കിയ മുടിച്ചുരുളുകളും സ്വപ്നം നിറയുന്ന മിഴികളും ചടുലചലനങ്ങളുമായി ഇപ്പോഴും, ഈ 35–ാം വയസ്സിലും വിജയപീഠങ്ങളിൽ തലയുയർത്തി

‌എന്തൊരു ഊർജമാണ് ഷെല്ലി ആൻ ഫ്രേസറെ കാണുമ്പോൾ. എന്തൊരഴകാണ് ഫിനിഷിങ് ലൈനിലേക്കുള്ള അവരുടെ കുതിപ്പിന്. എന്തൊരു കുലീനതയാണ് വിജയപീഠത്തിലെ ആ നിൽപ്പിന്. ചായമടിച്ച് ആകർഷകമാക്കിയ മുടിച്ചുരുളുകളും സ്വപ്നം നിറയുന്ന മിഴികളും ചടുലചലനങ്ങളുമായി ഇപ്പോഴും, ഈ 35–ാം വയസ്സിലും വിജയപീഠങ്ങളിൽ തലയുയർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌എന്തൊരു ഊർജമാണ് ഷെല്ലി ആൻ ഫ്രേസറെ കാണുമ്പോൾ. എന്തൊരഴകാണ് ഫിനിഷിങ് ലൈനിലേക്കുള്ള അവരുടെ കുതിപ്പിന്. എന്തൊരു കുലീനതയാണ് വിജയപീഠത്തിലെ ആ നിൽപ്പിന്. ചായമടിച്ച് ആകർഷകമാക്കിയ മുടിച്ചുരുളുകളും സ്വപ്നം നിറയുന്ന മിഴികളും ചടുലചലനങ്ങളുമായി ഇപ്പോഴും, ഈ 35–ാം വയസ്സിലും വിജയപീഠങ്ങളിൽ തലയുയർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌എന്തൊരു ഊർജമാണ് ഷെല്ലി ആൻ ഫ്രേസറെ കാണുമ്പോൾ. എന്തൊരഴകാണ് ഫിനിഷിങ് ലൈനിലേക്കുള്ള അവരുടെ കുതിപ്പിന്. എന്തൊരു കുലീനതയാണ് വിജയപീഠത്തിലെ ആ നിൽപ്പിന്. ചായമടിച്ച് ആകർഷകമാക്കിയ മുടിച്ചുരുളുകളും സ്വപ്നം നിറയുന്ന മിഴികളും ചടുലചലനങ്ങളുമായി ഇപ്പോഴും, ഈ 35–ാം വയസ്സിലും വിജയപീഠങ്ങളിൽ തലയുയർത്തി നിൽക്കുകയാണവർ.

യുഎസിലെ യുജീനിലെ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വേഗവനിതയായ അവർ ചാംപ്യൻഷിപ് റെക്കോർഡോടെയാണ് ഫിനിഷിങ് ലൈൻ കടന്നത്. 35 വയസ്സ്, 4 വയസ്സുകാരൻ സയോണിന്റെ അമ്മ... പലരും കിതയ്ക്കുന്ന പ്രായത്തിലാണ് ജമൈക്കയുടെ ഈ സൂപ്പർ സ്പ്രിന്റർ 10.67 സെക്കൻഡിൽ നൂറു മീറ്ററിലെ സ്വർണക്കുതിപ്പു നടത്തിയതെന്നത് ലോകം മുഴുവനുമുള്ള സ്ത്രീകൾക്ക് പ്രചോദനമേകേണ്ടതാണ്. നാട്ടുകാരികളും കൂട്ടുകാരികളുമായ ഷെറിക്ക ജാക്സൺ (10.73 സെക്കൻഡ്), നിലവിലുള്ള ഒളിംപിക് ജേതാവ് എലെയ്ൻ തോംസൺ (10.81) എന്നിവരെ പിന്നിലാക്കിയായിരുന്നു കുതിപ്പ് എന്നതും വിജയത്തിന് അതിമധുരമേകുന്നു.

ADVERTISEMENT

പിന്നീട് 200 മീറ്ററിലെ വെള്ളിനേട്ടവും ഷെല്ലിയെ തേടിയെത്തി. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട സ്വർണം. മറ്റു സ്ത്രീകൾക്കു പ്രചോദനമാകട്ടെ എന്റെ വിജയക്കുതിപ്പ്...’– മത്സര ശേഷം ഷെല്ലിയുടെ വാക്കുകളിലുണ്ടായിരുന്നു വിജയത്തിനായി അനുഭവിച്ച ത്യാഗങ്ങളും  കൊടിയ പരിശീലനത്തിന്റെ തീവ്രതയും.

100 മീറ്റർ ഫൈനലിൽ സ്വർണം നേടിയ ഷെല്ലി ആൻ ഫ്രേസറുടെ ആഹ്ലാദം (ചിത്രം: Jim WATSON / AFP)

റെക്കോർഡുകളുടെ തോഴിയാണ് ഷെല്ലി ആൻ ഫ്രേസർ. തുടരെ അഞ്ചാമത്തെ ലോക ചാംപ്യൻഷിപ്പിലാണ് ഇവർ വേഗവനിതയാകുന്നത്. ഇത്തരമൊരു നേട്ടം അത്‌ലറ്റിക്സിൽ കൈവരിച്ച മറ്റൊരാളില്ല. ഒരേ ട്രാക്ക് ഇനത്തിൽ കൂടുതൽ സ്വർണം നേടുകയെന്ന റെക്കോർഡാണ് ഇക്കുറി ഷെല്ലിയുടെ കയ്യിലെത്തിയത്. 2009, 2013, 2015, 2019, 2022 എന്നിവയാണ് ലോക ചാംപ്യൻഷിപ്പിൽ ഇവരുടെ സുവർണ വർഷങ്ങൾ.

ഷെല്ലിയുടെ നേട്ടങ്ങൾ ഈ 5 സ്വർണത്തിൽ മാത്രമൊതുങ്ങുന്നില്ല. ലോക ചാംപ്യൻഷിപ്പിൽ 13 മെഡലുകളാണ് ഷോകേയ്സിലുള്ളത്. അതിൽ പത്തും സ്വർണം തന്നെ. നൂറു മീറ്ററിൽ 5, 4–100 മീറ്റർ റിലേയിൽ 4, ഒപ്പം 2013ൽ നേടിയ 200 മീറ്ററിലെ സ്വർണവും. ഇനിയുമുണ്ട് മെഡൽകണക്ക്. ഇക്കുറി 200 മീറ്ററിൽ നേടിയതടക്കം 3 വെള്ളിമെഡലുകൾ കൂടിയുണ്ട് ശോഭയേറ്റാൻ. ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന പ്രായമേറിയ സ്പ്രിന്റർ കൂടിയായി മാറി ഇക്കുറി ഷെല്ലി. 

വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയ ഷെല്ലി ആൻ ഫ്രേസിന് സ്വർണ മെഡൽ സമ്മാനിക്കുന്നു (ചിത്രം: Jim WATSON / AFP)

ഇനി ഒളിംപിക്സിലേക്കു വന്നാലും ഷെല്ലിയുടെ അശ്വവേഗം അഭിമാനാർഹമാണ്. 100 മീറ്ററിൽ തുടർച്ചയായി 4 ഒളിംപിക്സുകളിൽ മെഡൽ നേടിയ ആദ്യതാരമാണിവർ; അത്രയെളുപ്പമൊന്നും ആർക്കും കീഴടക്കാനാകാത്തൊരു നേട്ടക്കൊടുമുടി. 2008 ൽ ബെയ്ജിങ്ങിലായിരുന്നു തുടക്കം; 22 വയസ്സുകാരിയുടെ ആദ്യ ഒളിംപിക്സ് സ്വർണം. 2012 ലണ്ടനിലും സ്വർണമെന്ന സ്വപ്നത്തിനു മാറ്റമുണ്ടായില്ല. 2016 റിയോയിലെത്തിയപ്പോൾ സ്വർണസ്വപ്നം പൊലിഞ്ഞെങ്കിലും വെങ്കലം നേടി പോഡിയത്തിൽ ചിരിച്ചുനിന്നു.

ADVERTISEMENT

ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലാകട്ടെ രണ്ടാം സ്ഥാനക്കാരിയായി വെള്ളിമെഡൽത്തിളക്കം കഴുത്തിലണിഞ്ഞു. ഒളിംപിക്സിൽ നിന്ന് ആകെ മെഡലുകൾ എട്ടെണ്ണം. മൂന്നു സ്വർണവും 4 വെള്ളിയും ഒരു വെങ്കലവും. കോമൺവെൽത്ത് ഗെയിംസ്, പാൻ അമേരിക്കൻ ഗെയിംസ്, വേൾഡ് ഇൻഡോർ ചാംപ്യൻഷിപ് എന്നിവയിലും ഓരോ സ്വർണം വീതം ഈ കുഞ്ഞുറോക്കറ്റ് പോക്കറ്റിലാക്കി. 

∙ അഴകോലും ‘പോക്കറ്റ് റോക്കറ്റ്’

‘പോക്കറ്റ് റോക്കറ്റ്’ എന്ന കിടിലൻ വിളിപ്പേരിലാണ് ഇവർ അറിയപ്പെടുന്നത്. ഉയരക്കുറവും റോക്കറ്റ് സമാനമായ കുതിപ്പുമാണ് ഈ പേരു നേടിക്കൊടുത്തത്. അഞ്ചടി മാത്രമാണ് ഷെല്ലിയുടെ ഉയരം. 152 സെന്റിമീറ്റർ. ഉയരത്തിലൊന്നും ഒരു കാര്യവുമില്ലെന്ന മട്ടിലാണ് പക്ഷേ, ആ റോക്കറ്റിന്റെ കുതിപ്പ്. 2013ലെ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലായിരുന്നു ഷെല്ലിയുടെ കൊയ്ത്തുത്സവം. 100 മീറ്ററിലും 200 മീറ്ററിലും 4–100 മീറ്റർ റിലേയിലും സ്വർണത്തിന്റെ ത്രിമധുരം.

രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ വേൾഡ് അത്‌ലിറ്റ് ഓഫ് ദി ഇയർ ആയിരുന്നു അക്കൊല്ലം. തൊട്ടടുത്ത വർഷം 60 മീറ്ററിലെ ഇൻഡോർ കിരീടവും സ്വന്തമാക്കിയതോടെ 60, 100, 200, 4–100 റിലേ ഇനങ്ങളിലെല്ലാം ഒരേ സമയം ജേതാവാകുന്ന താരമായി. അപ്ലൈഡ് സൈക്കോളജിയിൽ എംഎസ്‌സി ബിരുദധാരി കൂടിയാണ് ഷെല്ലി. 2011ൽ ജേസൻ പ്രെയ്സിനെ വിവാഹം ചെയ്തു.

ഷെല്ലി ആൻ ഫ്രേസർ (ചിത്രം: Jewel SAMAD / AFP)
ADVERTISEMENT

നല്ല എതിരാളികളുണ്ടാകുമ്പോൾ  സ്വന്തം പ്രകടനവും ഉയരങ്ങളിലെത്തും എന്നാണ് ഷെല്ലിയുടെ അഭിപ്രായവും അനുഭവവും. ജമൈക്കയിൽ സ്പ്രിന്റ് ഇനങ്ങളിൽ കരുത്തരുടെ ചാകരയാണ്. അവിടെ മേൽവിലാസമുണ്ടാക്കുകയും ലോകവേദികളിൽ അതു നിലനിർത്തുകയും ചെയ്യുന്നത് നിസ്സാര കാര്യമല്ല. അതും ഈ പ്രായത്തിൽ.

എന്നാൽ പ്രായം ഒരു സ്വപ്നത്തിനും പരിധിയല്ലെന്ന് ലോകത്തോടു വിളിച്ചുപറയുകയാണ് തന്റെ കിടിലൻ പ്രകടനങ്ങളിലൂടെ ഇവർ. നിറങ്ങളേറെയിഷ്ടമുള്ള ഷെല്ലിയുടെ മുടിയഴക് ഏറെ പ്രസിദ്ധമാണ്. ഓരോ ലോകമീറ്റിനും അവരെത്തുന്നത് വ്യത്യസ്ത ഹെയർ സ്റ്റൈലോടെയാണുതാനും. ട്രാക്കിലും മനസ്സിലും മഴവില്ലു വിരിയും, ഷെല്ലി ആൻ ഫ്രേസറിന്റെ വിസ്മയക്കുതിപ്പിനു സാക്ഷിയാകുമ്പോൾ.

English Summary: Shelly-Ann Fraser-Pryce wins record fifth 100m world title