അച്ഛാ, ഞാൻ കംപ്യൂട്ടറിനെ തോൽപിച്ചു!

Mail This Article
കുട്ടികൾക്ക് കംപ്യൂട്ടർ ആപ്പുമായി ചെസ് കളിക്കാൻ ഒരുക്കിയ പവിലിയനു മുന്നിൽ അമ്മയ്ക്കൊപ്പം ചെസ് കളിക്കുന്ന കൊച്ചുമിടുക്കൻ ആരാണ്? അതിവേഗം കരുക്കളെ വെട്ടിനിരത്തി വിജയം കണ്ട ആ കൊച്ചുമിടുക്കന്റെ പേര് അഖിൽ ആനന്ദ് എന്നാണ്. അതേ, അമ്മ അരുണയ്ക്കൊപ്പം എത്തി കംപ്യൂട്ടറിനെ അതിവേഗം തോൽപിച്ചത് ലൈറ്റ്നിങ് കിഡ് എന്നു പേരുകേട്ട സാക്ഷാൽ വിശ്വനാഥൻ ആനന്ദിന്റെ മകൻ അഖിൽ. മത്സരശേഷം അഭിനന്ദനവുമായെത്തിയവരോട് നന്ദി പറയാൻ അഖിൽ മറന്നില്ല. തുടർന്ന് അതിവേഗം അമ്മയ്ക്കൊപ്പം വിഐപി ലോഞ്ചിലേക്കെത്തി– അവിടെ വിശ്രമിക്കുന്ന അച്ഛനോട് താൻ കംപ്യൂട്ടറിനെ തോൽപിച്ച കഥ പറയാൻ!
Content Highlights: Viswanathan Anand, Akhil Anand