ചാലിപ്പുഴയിൽ വീണ്ടുംകയാക്കിങ് ഓളങ്ങൾ
കോവിഡ് മൂലമുള്ള രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം മലബാറിൽ കയാക്കിങ്ങ് ആവേശം വീണ്ടും കൊടിയേറി; രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന് കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിൽ തുടക്കമായി. മന്ത്രി....Malabar River Festival, Malabar River Festival Manorama news,

കോഴിക്കോട് ∙ കോവിഡ് മൂലമുള്ള രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം മലബാറിൽ കയാക്കിങ്ങ് ആവേശം വീണ്ടും കൊടിയേറി; രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന് കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിൽ തുടക്കമായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ഇന്നലെ ഒളിംപിക്സ് മത്സര ഇനമായ സ്‌ലാലം പ്രോ പുരുഷ, വനിതാ മത്സരങ്ങളാണ് നടന്നത്. ഇന്നു രാവിലെ 9 മുതൽ ചാലിപ്പുഴയിൽ സ്‌ലാലം ഇന്റർ മീഡിയറ്റ് ക്വാളിഫിക്കേഷൻ, ബോട്ടർ എക്സ് ക്വാളിഫിക്കേഷൻ, ഫൈനൽ മത്സരങ്ങൾ എന്നിവ നടക്കും. നേപ്പാളിൽനിന്നുള്ള രണ്ടു താരങ്ങളും ഓസ്ട്രേലിയയിൽനിന്നുള്ള ഒരു താരവുമടക്കം 75 പേരാണു മത്സരിക്കുന്നത്. 3 പേർ മലയാളികളാണ്. നാളെ സമാപിക്കും.
English Summary: Malabar River Festival begins