22-ാം കോമൺവെൽത്ത് ഗെയിംസിൽനിന്ന് 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡലുകൾ വാരിക്കൂട്ടി തല ഉയർത്തിയാണ് ടീം ഇന്ത്യ നാട്ടിൽ തിരിച്ചെത്തിയത്. ഓസ്‌ട്രേലിയയ്ക്കും...|Commonwealth Games | |India| | P.I. Babu | |Manorama News Premium|

22-ാം കോമൺവെൽത്ത് ഗെയിംസിൽനിന്ന് 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡലുകൾ വാരിക്കൂട്ടി തല ഉയർത്തിയാണ് ടീം ഇന്ത്യ നാട്ടിൽ തിരിച്ചെത്തിയത്. ഓസ്‌ട്രേലിയയ്ക്കും...|Commonwealth Games | |India| | P.I. Babu | |Manorama News Premium|

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

22-ാം കോമൺവെൽത്ത് ഗെയിംസിൽനിന്ന് 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡലുകൾ വാരിക്കൂട്ടി തല ഉയർത്തിയാണ് ടീം ഇന്ത്യ നാട്ടിൽ തിരിച്ചെത്തിയത്. ഓസ്‌ട്രേലിയയ്ക്കും...|Commonwealth Games | |India| | P.I. Babu | |Manorama News Premium|

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

22-ാം കോമൺവെൽത്ത് ഗെയിംസിൽനിന്ന് 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡലുകൾ വാരിക്കൂട്ടി തല ഉയർത്തിയാണ് ടീം ഇന്ത്യ നാട്ടിൽ തിരിച്ചെത്തിയത്. ഓസ്‌ട്രേലിയയ്ക്കും (ആകെ 178 മെഡലുകൾ) ഇംഗ്ലണ്ടിനും (176) കാനഡയ്ക്കും (92) മാത്രം പിന്നിലായിരുന്നു ഇന്ത്യയുടെ ഫിനിഷ്. ഡൽഹി വേദിയൊരുക്കിയ 19-ാം കോമൺവെൽത്ത് ഗെയിംസിൽ സ്വന്തമാക്കിയ രണ്ടാം സ്ഥാനത്തിനോടു കിടപിടിക്കുന്ന പ്രകടനം. 2010ൽ ഡൽഹിയിൽ 38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും ഉൾപ്പെടെ 101 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. ഒന്നാമതെത്തിയത് ഓസ്‌ട്രേലിയ (74 സ്വർണം, 55 വെള്ളി, 48 വെങ്കലം - ആകെ 177 മെഡലുകൾ). ഇത്തവണ പക്ഷേ, ബർമിങ്ങാമിൽ ഷൂട്ടിങ്ങും അമ്പെയ്ത്തും ഇല്ലായിരുന്നുവെന്ന് ഓർക്കണം. ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ്ങിൽ മാത്രം ഇന്ത്യ നേടിയത് 14 സ്വർണവും 11 വെള്ളിയും 5 വെങ്കലവും ഉൾപ്പെടെ 30 മെഡലുകളാണ്. അമ്പെയ്ത്തിൽ 3 സ്വർണവും ഒരു വെള്ളിയും 4 വെങ്കലവും ഉൾപ്പെടെ 8 മെഡലുകളും. ഇത്തവണ ഷൂട്ടിങ്ങും അമ്പെയ്ത്തും ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ, ഇന്ത്യയെ പിടിച്ചാൽ കിട്ടില്ലായിരുന്നു.

അഭിമാന ഇന്ത്യ

ADVERTISEMENT

കോമൺവെൽത്ത് രാജ്യങ്ങളുടെ ഒളിംപിക്‌സിൽ മികച്ച പ്രകടനം നടത്തുകയെന്ന ചരിത്രം ബർമിങ്ങാമിലും ഇന്ത്യ ആവർത്തിച്ചു. പി.വി.സിന്ധുവിന്റെയും ലക്ഷ്യ സെന്നിന്റെയും നേതൃത്വത്തിൽ ബാഡ്മിന്റൻ സംഘത്തിന്റെ ഗംഭീര പ്രകടനം. 2 മെഡലുകളുമായി ആ സംഘത്തിൽ മലയാളിതാരം ട്രീസ ജോളിയുടെ ഉജ്വല സാന്നിധ്യവും. മീരാബായ് ചാനുവിന്റെ നേതൃത്വത്തിൽ ഭാരോദ്വഹന സംഘം. അമിത് പംഗലിന്റെ നേതൃത്വത്തിൽ ബോക്‌സിങ് സംഘത്തിന്റെ ഗോൾഡൻ പഞ്ച്. ദീപിക പള്ളിക്കൽ ഉൾപ്പെടെ സ്‌ക്വാഷ് സംഘത്തിന്റെ നേട്ടം. ജി.സത്യനും ശരത് കമലും ഉൾപ്പെട്ട ടേബിൾ ടെന്നിസ് സംഘത്തിന്റെ കുതിപ്പ്. ബജ്‌രംഗ് പുനിയയുടെയും സാക്ഷി മാലിക്കിന്റെയും നേതൃത്വത്തിൽ സുവർണഗോദയിലെ മെഡൽപ്പെരുക്കം...

മലയാളിക്കരുത്ത്

കേരളത്തിന് അഭിമാനമായി ട്രിപ്പിൾ ജംപിൽ എൽദോസ് പോളിന്റെ സുവർണക്കുതിപ്പ്. അതേയിനത്തിൽ അബ്ദുല്ല അബൂബക്കറിന്റെ വെള്ളി നേട്ടം. ലോങ്ജംപിൽ എം.ശ്രീശങ്കറിന്റെ വെള്ളി. ഹോക്കി ടീമിനൊപ്പം പി.ആർ.ശ്രീജേഷിന്റെ വെള്ളി. ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ ചീഫ് കോച്ചായി ആലപ്പുഴക്കാരൻ പി.രാധാകൃഷ്ണൻ നായർ ഉണ്ടായിരുന്നുവെന്നതും കേരളത്തിന് അഭിമാനമേകുന്നു.

പി.ആർ.ശ്രീജേഷ് ടോക്കിയോ ഒളിംപിക്സിൽ.

ട്രാക്കിലെ ‘ഊർജം’

ADVERTISEMENT

ഈ ഗെയിംസിൽ ഇന്ത്യൻ അത്‌‌ലറ്റിക് സംഘത്തിന്റെ മാനേജരും ഒരു മലയാളിയായിരുന്നു. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറിയും കേരള അത്‌ലറ്റിക് അസോസിയേഷൻ മുൻ സെക്രട്ടറിയുമായ പി.ഐ.ബാബു. കോതമംഗലം എംഎ കോളജ് കായികവകുപ്പ് മേധാവിയായി വിരമിച്ച അദ്ദേഹം തന്റെ കോമൺവെൽത്ത് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...

ഏതൊരു ഇന്ത്യൻ കായിക സംഘാടകനും അഭിമാനം നൽകുന്ന പ്രകടനമാണു ടീം ഇന്ത്യ ബർമിങ്ങാമിൽ നടത്തിയത്. അക്കൂട്ടത്തിൽ എൽദോസ് പോളിനെയും അബ്ദുല്ല അബൂബക്കറിനെയും ശ്രീശങ്കറിനെയും പോലെ എനിക്ക് അടുത്തറിയാവുന്ന കുട്ടികൾ ചരിത്രനേട്ടം കൈവരിച്ചതിന് ഗാലറിയിൽ തൊട്ടടുത്തിരുന്ന് സാക്ഷ്യം വഹിക്കാനായി എന്ന പ്രത്യേക സന്തോഷവുമുണ്ട്.

കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഗെയിംസായിരുന്നു ബർമിങ്ങാമിലേത്. അടിമുടി പ്രഫഷനൽ ടച്ചായിരുന്നു സംഘാടനത്തിൽ. താമസവും ഭക്ഷണവും മുതൽ മത്സരങ്ങളുടെ നടത്തിപ്പിൽ വരെ പ്രഫഷനലിസം അടുത്തുകണ്ടു. ബക്കിങ്ങാം യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലായിരുന്നു അത്‌ലീറ്റുകൾക്ക് താമസിക്കാൻ കൊടുത്തിരുന്നത്. മറ്റിടങ്ങളിലേതു പോലെയായിരുന്നില്ല കാര്യങ്ങൾ. ഓരോരുത്തർക്കും ഓരോ മുറി വീതം. ഓരോ മുറിയും ബാത്‌റൂം അറ്റാച്ച്ഡും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണശാലയായിരുന്നു മറ്റൊരു പ്രത്യേകത. എല്ലാ ഭക്ഷണങ്ങളും കിട്ടുന്ന കലവറയായിരുന്നു അത്. ദോശയും കപ്പയും പൊറോട്ടയും വരെ അവിടെനിന്നു കിട്ടി.

കേരള പാചകം അറിയുന്ന ഒരു ഷെഫിനെ സംഘാടകർ ലണ്ടനിൽനിന്ന് ഗെയിംസ് കിച്ചനിലേക്ക് കൊണ്ടുവന്നിരുന്നു. കപ്പ പുഴുങ്ങിയതും മീൻ കറിയുമൊക്കെ അവിടെ നമ്മുടെ മലയാളി താരങ്ങൾക്ക് ആശ്വാസമായിരുന്നു. ചില മീറ്റുകളിൽ ഭക്ഷണത്തിന്റെ കാര്യത്തിലാണു നമ്മുടെ താരങ്ങൾ പ്രയാസപ്പെടുന്നത്. വയറിനു പിടിക്കാത്ത ഭക്ഷണം കഴിച്ച് മത്സരം ‘കുളമായി’പ്പോയ എത്രയോ പേരുണ്ട് മുൻകാലങ്ങളിൽ. പക്ഷേ, ബർമിങ്ങാം ഇന്ത്യക്കാരുടെ, മലയാളികളുടെ വയറ് നിറച്ചു, മനസ്സ് നിറച്ചു. എപ്പോൾ ചെന്നാലും ഡൈനിങ് ഹാളിൽ ഭക്ഷണം ലഭിക്കുമായിരുന്നു. അവിടെയിരുന്നു കഴിക്കാതെ, റൂമിലേക്കോ സ്റ്റേഡിയത്തിലേക്കോ കൊണ്ടുപോകാൻ പാഴ്സലും അനുവദിക്കുമായിരുന്നു. ഭക്ഷണം ഒരുതരത്തിലും ബുദ്ധിമുട്ടായില്ല.

പി.വി.സിന്ധു
ADVERTISEMENT

കാണികളുടെ പിന്തുണയായിരുന്നു ഇന്ത്യൻ താരങ്ങൾക്ക് ഊർജം നൽകിയ മറ്റൊരു ഘടകം. ഇതിനു തൊട്ടുമുൻപ് യുഎസിലെ യൂജിനിൽ നടന്ന ലോക അത്‍‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഇവിടെ കോമൺവെൽത്തിൽ പങ്കെടുക്കാനെത്തിയവരിൽ പലരും മത്സരിച്ചിരുന്നു. ‘വികാര’മില്ലാത്ത ഗാലറിയായിരുന്നു യൂജിനിലേതെന്നായിരുന്നു അത്‍ലീറ്റുകളിൽ ഭൂരിഭാഗവും പറഞ്ഞത്. ഒന്നു കയ്യടിക്കാനോ ആർപ്പുവിളിക്കാനോ പോലും താൽപര്യപ്പെടാതെ വന്നിരുന്ന ചിലർ. എന്നാൽ, ബർമിങ്ങാമിൽ കഥ വേറെയായിരുന്നു. കയ്യടികളുമായി കാണികൾ ഗാലറി നിറച്ചു. ഇന്ത്യക്കാരെ പ്രോൽസാഹിപ്പിക്കാൻ മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് എത്തിയത്. അവരുടെ ആർപ്പുവിളികൾക്കിടയിലൂടെയാണ് എൽദോസും അബ്ദുല്ലയുമൊക്കെ മെഡലിലേക്കു പറന്നിറങ്ങിയത്.

സംഘാടകരുടെ പ്രഫഷനലിസത്തിന്റെ മറ്റൊരു ഉദാഹരണംകൂടി പറയാം. ലോങ്ജംപ് ഫൈനലിൽ മലയാളിതാരം എം.ശ്രീശങ്കറിന്റെ നാലാം ജംപ് ഫൗൾ വിളിച്ചതിനെതിരെ ഇന്ത്യൻ സംഘം പരാതി നൽകിയിരുന്നു. മത്സരം കഴിഞ്ഞയുടൻ ഈ പരാതി കൊടുത്തിരുന്നില്ല. വനിതാ ലോങ്ജംപ് ഫൈനലിനിടെ സമാനമായ ഒരു ജംപിനെച്ചൊല്ലി മത്സരാർഥി പരാതി ഉന്നയിച്ചപ്പോഴാണു ശ്രീശങ്കറിന്റെ ജംപ് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടത്. പരാതിയുമായി നീങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. വൈകിയ വേളയിൽ പരാതി സ്വീകരിക്കേണ്ട ബാധ്യതയൊന്നും സംഘാടകർക്കുണ്ടായിരുന്നില്ല.

ഇന്ത്യയിൽ പല മീറ്റുകളിലും പങ്കെടുത്തതിന്റെ അനുഭവത്തിൽ പറയട്ടെ, ഇവിടെ കൃത്യസമയത്തു പരാതി (പ്രൊട്ടസ്റ്റ്) കൊടുത്താൽ പോലും സ്വീകരിക്കാൻ വിമുഖതയാണ്. ഇനി സ്വീകരിച്ചാൽ തന്നെ, അതിന്റെ തുടർനടപടികളും അത്ര ഉത്സാഹത്തിൽ നടക്കണമെന്നില്ല. എന്നാൽ, കോമൺവെൽത്ത് സംഘാടകർ അതിശയിപ്പിച്ചു. വൈകി നൽകിയ പരാതി സ്വീകരിച്ചു. ഞങ്ങളെ അവരുടെ ടെക്നിക്കൽ സെന്ററിലേക്കു കൂട്ടിക്കൊണ്ടുപോയി. അവർക്കൊപ്പമിരുന്ന് ശ്രീശങ്കറിന്റെ ജംപ് ഞങ്ങൾ വീണ്ടും കണ്ടു. അവർ ഉപയോഗിക്കുന്ന ടെക്നോളജി (ലേസർ അധിഷ്ഠിത സാങ്കേതികവിദ്യ) ഞങ്ങൾക്കു മനസ്സിലാക്കിത്തന്നു. ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ ശ്രീശങ്കറിന്റെ ജംപ് ഫൗളായിപ്പോയെന്നുള്ള കാര്യം ഞങ്ങളെ നേരിട്ടു ബോധ്യപ്പെടുത്തി. അതോടെ ഞങ്ങൾക്കു പരാതിയില്ലാതായി. അവരും ഹാപ്പി, നമ്മളും ഹാപ്പി...

English Summary: P.I. Babu on Team India in Commonwealth Games