നീരജ് ചോപ്ര ഡയമണ്ട് ലീഗ് ജേതാവ്
സൂറിക്ക് ∙ ലുസേൻ ഡയമണ്ട് ലീഗ് മീറ്റിൽ ഒന്നാമതെത്തി ചരിത്രം കുറിച്ച് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഒരു ഡയമണ്ട് ലീഗ് മീറ്റിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഇരുപത്തിനാലുകാരനായ നീരജ് സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ തന്നെ 89.08 മീറ്റർ ദൂരം പിന്നിട്ട നീരജ് അടുത്ത മാസം

സൂറിക്ക് ∙ ലുസേൻ ഡയമണ്ട് ലീഗ് മീറ്റിൽ ഒന്നാമതെത്തി ചരിത്രം കുറിച്ച് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഒരു ഡയമണ്ട് ലീഗ് മീറ്റിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഇരുപത്തിനാലുകാരനായ നീരജ് സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ തന്നെ 89.08 മീറ്റർ ദൂരം പിന്നിട്ട നീരജ് അടുത്ത മാസം സൂറിക്കിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽസിനും യോഗ്യത നേടി. പരുക്കു മൂലം കോമൺവെൽത്ത് ഗെയിംസിൽ നിന്നു വിട്ടു നിന്ന നീരജിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായി ഇന്ത്യൻ സമയം ഇന്നു പുലർച്ചെ നടന്ന മത്സരം. നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ത്രോയാണ് ഇത്. ടോക്കിയോ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജിനാണു രണ്ടാം സ്ഥാനം (85.88 മീറ്റർ). യുഎസിന്റെ കർട്ടിസ് തോംസൺ മൂന്നാമതെത്തി (83.72 മീറ്റർ).
Content Highlight: Neeraj Chopra wins Diamond League title