ഗുജറാത്തിൽ ബുധനാഴ്ച സമാപിച്ച ദേശീയ ഗെയിംസ് ജൂഡോയിൽ കേരളത്തിനു ചരിത്രസ്വർണം നേടിക്കൊടുത്ത പരിശീലകൻ ശരത് ചന്ദ്രൻ കായികമേഖലയിലെ അധികൃതരുടെ നിഷേധാത്മക നിലപാടിനെത്തുടർന്ന് രാജ്യം വിടാനൊരുങ്ങുന്നു. കേരളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഗുജറാത്തിൽ ബുധനാഴ്ച സമാപിച്ച ദേശീയ ഗെയിംസ് ജൂഡോയിൽ കേരളത്തിനു ചരിത്രസ്വർണം നേടിക്കൊടുത്ത പരിശീലകൻ ശരത് ചന്ദ്രൻ കായികമേഖലയിലെ അധികൃതരുടെ നിഷേധാത്മക നിലപാടിനെത്തുടർന്ന് രാജ്യം വിടാനൊരുങ്ങുന്നു. കേരളത്തിൽ സ്ഥിരം പരിശീലകനാകാൻ അവസരം നൽകാത്തതിനാൽ ദുബായിലെ ജൂഡോ ക്ലബ്ബിൽ കോച്ചാകാനൊരുങ്ങുകയാണ് മുൻ ദേശീയതാരം കൂടിയായ ശരത്. 

ദേശീയ ഗെയിംസിൽ ചരിത്രത്തിലാദ്യമായി ഇരട്ടസ്വർണം നേടിയ കേരള ടീമംഗങ്ങളുടെ പരിശീലകനാണ് മുൻ ഇന്ത്യൻ കോച്ച് കൂടിയായ ശരത്. 7 വർഷം മുൻപ് കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ കേരളം 5 വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ചപ്പോഴും ടീമിന്റെ ചീഫ് കോച്ച് തൃശൂർ സ്വദേശിയായ ശരത്തായിരുന്നു. 

ADVERTISEMENT

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ എൽഡി ക്ലാർക്കായി ജോലി ചെയ്യുന്ന ശരത്തിനു പക്ഷേ കുട്ടികൾക്കു പരിശീലനം നൽകാനുള്ള സ്ഥിരം സംവിധാനം ഇല്ല. ഇതിൽ മനംമടുത്താണ് കേരളം വിടുന്നത്. ഖേലോ ഇന്ത്യയുടെ ഭാഗമായി കേരളത്തിന് അനുവദിച്ച  സെന്ററിൽ പരിശീലകനാകാനുള്ള അവസരം നിഷേധിച്ചതാണ് അവസാനത്തെ ദുരനുഭവം. സ്പോർട്സ് കൗൺസിലിൽ 11 വർഷമായി സ്ഥിരം നിയമനം നടക്കാത്തതിനാൽ ആ വഴിയും അടഞ്ഞിരിക്കുകയാണ്. 

ADVERTISEMENT

English Summary: Kerala judo coach leaves country