മലയാളത്തിന്റെ അഭിമാനം പ്രണോയ്, എൽദോസ്
ന്യൂഡൽഹി ∙ പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങളുടെ പേരിലാണ് എച്ച്.എസ്. പ്രണോയിയും എൽദോസ് പോളും അർജുന പുരസ്കാര നേട്ടത്തിന്റെ പ്രഭയിൽ നിൽക്കുന്നത്. കോമൺവെൽത്ത് ഗെയിംസിലെ ട്രിപ്പിൾ ജംപ് സ്വർണം എൽദോസിനും തോമസ് കപ്പ് ബാഡ്മിന്റനിൽ ഇന്ത്യയെ ചരിത്രത്തിലാദ്യമായി ജേതാക്കളാക്കിയ പ്രകടനം പ്രണോയിക്കും

ന്യൂഡൽഹി ∙ പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങളുടെ പേരിലാണ് എച്ച്.എസ്. പ്രണോയിയും എൽദോസ് പോളും അർജുന പുരസ്കാര നേട്ടത്തിന്റെ പ്രഭയിൽ നിൽക്കുന്നത്. കോമൺവെൽത്ത് ഗെയിംസിലെ ട്രിപ്പിൾ ജംപ് സ്വർണം എൽദോസിനും തോമസ് കപ്പ് ബാഡ്മിന്റനിൽ ഇന്ത്യയെ ചരിത്രത്തിലാദ്യമായി ജേതാക്കളാക്കിയ പ്രകടനം പ്രണോയിക്കും പുരസ്കാരത്തിലേക്കുള്ള വഴി വെട്ടി. 25 ലക്ഷം രൂപയാണ് ഖേൽരത്ന പുരസ്കാരം. അർജുന, ദ്രോണാചാര്യ (ആജീവനാന്ത സംഭാവന) പുരസ്കാരങ്ങൾ 15 ലക്ഷം രൂപ വീതമാണ്. പരിശീലന മികവിനുള്ള ദ്രോണാചാര്യ പുരസ്കാരവും സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരവും 10 ലക്ഷം രൂപ വീതവുമാണ്.
മറ്റു പുരസ്കാര ജേതാക്കൾ
അർജുന: സീമ പുനിയ, അവിനാഷ് സാബ്‌ലെ (അത്‌ലറ്റിക്സ്), ലക്ഷ്യ സെൻ(ബാഡ്മിന്റൻ), അമിത്, നിഖാത് സരീൻ(ബോക്സിങ്), ഭക്തി പ്രതീപ് കുൽക്കർണി, ആർ. പ്രഗ്യാനന്ദ(ചെസ്), ദീപ് ഗ്രേസ് എക്ക(ഹോക്കി), സുശീല ദേവി(ജൂഡോ), ശക്തി കുമാരി(കബഡി), നയൻ മോനി സൈക്കിയ(ലോൺബോൾ), സാഗർ കൈലാസ് ഓവ്‌ഹാൽക്കർ(മലാക്കമ്പ്), ഇളവേനിൽ വാളറിവാൻ, ഓംപ്രകാശ് മിത്താർവൽ(ഷൂട്ടിങ്), ശ്രീജ അകുല(ടേബിൾ ടെന്നീസ്), വികാസ് താക്കൂർ(ഭാരോദ്വഹനം), അൻഷു, സരിത(ഗുസ്തി), പർവീൺ(വുഷു), മാനസി ഗിരിചന്ദ്ര ജോഷി, തരുൺ ധില്ലൻ (പാരാ ബാഡ്മിന്റൻ), സ്വപ്നിൽ സഞ്ജയ് പാട്ടിൽ(പാരാ സ്വിമ്മിങ്), ജെർലിൻ അനിക(ഡെഫ് ബാഡ്മിന്റൻ)
ദ്രോണാചാര്യ: ജീവൻജ്യോത് സിങ് തേജ(ആർച്ചറി), മുഹമ്മദ് അലി ഖുമർ(ബോക്സിങ്), സുമ സിദ്ധാർഥ് ഷിരുർ(പാരാ ഷൂട്ടിങ്), സുജീത് മൻ(ഗുസ്തി)
ആജീവനാന്ത പുരസ്കാരം: ദിനേഷ് ജവഹർ ലാഡ്(ക്രിക്കറ്റ്), ബിമൽ പ്രഫുല്ല ഘോഷ്(ഫുട്ബോൾ), രാജ് സിങ്(ഗുസ്തി)
ധ്യാൻചന്ദ് പുരസ്കാരം: അശ്വിനി അക്കുജി(അത്‌ലറ്റിക്സ്), ധരംവീർ സിങ്(ഹോക്കി), ബി.സി. സുരേഷ്(കബഡി), നിർ ബഹാദുർ ഗുരുങ്(പാരാ അത്‌ലറ്റിക്സ്)
English Summary: HS Prannoy and Eldhose Paul: Proud of Kerala