തിരുവനന്തപുരം∙ നാലു വർഷം മുൻപ് തലസ്ഥാനം അവസാനമായി സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയായപ്പോൾ എറണാകുളം ജില്ലയും അവരുടെ പവർ സെന്ററായ കോതമംഗലം സെന്റ് ജോർജ് സ്കൂളും ആയിരുന്നു ഓവറോൾ ചാംപ്യൻമാർ. ഒരു പതിറ്റാണ്ടിലേറെയായി സ്കൂൾ കായിക മേളയിൽ അശ്വമേധം നടത്തിയ സെന്റ് ജോർജിന്റെ കരുത്തും കുതിപ്പും പക്ഷേ അവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നാലു വർഷം മുൻപ് തലസ്ഥാനം അവസാനമായി സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയായപ്പോൾ എറണാകുളം ജില്ലയും അവരുടെ പവർ സെന്ററായ കോതമംഗലം സെന്റ് ജോർജ് സ്കൂളും ആയിരുന്നു ഓവറോൾ ചാംപ്യൻമാർ. ഒരു പതിറ്റാണ്ടിലേറെയായി സ്കൂൾ കായിക മേളയിൽ അശ്വമേധം നടത്തിയ സെന്റ് ജോർജിന്റെ കരുത്തും കുതിപ്പും പക്ഷേ അവിടെ അവസാനിച്ചു. 2019ൽ അവസാനമായി നടന്ന കണ്ണൂർ സ്കൂൾ കായിക മേളയിൽ സെന്റ് ജോർജ് ചിത്രത്തിലേ ഇല്ലാതായി.

അതോടെ, എന്നും അവരുടെ മുഖ്യ എതിരാളികളായിരുന്ന കോതമംഗലം മാർ ബേസിൽ സ്കൂളായി ചാംപ്യൻമാർ. കരുത്തു ചോർന്ന എറണാകുളത്തെ അട്ടിമറിച്ച് ആ മീറ്റിൽ പാലക്കാട് ജില്ലാ തല ചാംപ്യൻമാരുമായി. പിന്നീട് കോവിഡിൽ മേളകളും പരിശീലനവുമെല്ലാം മുടങ്ങിയ 2 വർഷം. ഇടവേളയ്ക്കുശേഷം സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്നു തലസ്ഥാനത്ത് തുടക്കമാകുമ്പോൾ ഈ പരമ്പരാഗത പോരിന്റെ മത്സരച്ചൂടിനൊപ്പം ഉയരുന്ന ആശങ്കകളുമുണ്ട്.

ADVERTISEMENT

പാലക്കാടിൽ നിന്ന് ചാംപ്യൻപട്ടം എറണാകുളം തിരിച്ചു പിടിക്കുമോ? പാലക്കാട്ടെ കരുത്തരായ കല്ലടി എച്ച്എസ്എസും പറളി സ്കൂളും ബിഇഎം എച്ച്എസ്എസും ഉയർത്തുന്ന വെല്ലുവിളികളെ കീഴടക്കി മാർ ബേസിലിന് കിരീടം നിലനിർത്താനാകുമോ? പുതിയ ശക്തികളും താരങ്ങളുമാരൊക്കെ? ഇനി നാലു ദിവസം കായിക കേരളം സാക്ഷ്യം വഹിക്കുന്നത് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കാണ്. ആദ്യദിനമായ ഇന്ന് 23 ഇനങ്ങളിൽ ഫൈനൽ നടക്കും. പരിശീലനം പോലും പ്രതിസന്ധിയിലായ 2 വർഷത്തെ ഇടവേള താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. അ‌ത്‌ലറ്റിക്സിൽ കേരളം കാത്തു വന്ന കുത്തക തകരുന്നത് കഴിഞ്ഞ ദേശീയ ഗെയിംസിൽ കണ്ടു. നാളെ ആ കരുത്ത് തിരികെ പിടിക്കേണ്ട താരങ്ങളാണ് സ്കൂൾ മേളയിലൂടെ വളർന്നു വരേണ്ടത്.

Content Highlight: State School Sports Meet

ADVERTISEMENT