ദ്യുതി ചന്ദിന് വിലക്ക്
ഉത്തേജകം ഉപയോഗിച്ചെന്ന സംശയത്തിന്റെ നിഴലിലായ ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദിനു മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു താൽക്കാലിക വിലക്ക്. ശരീരത്തിൽ ഉത്തേജക സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) പ്രൊവിഷനൽ സസ്പെൻഷനു നടപടിയെടുത്തത്.

ന്യൂഡൽഹി ∙ ഉത്തേജകം ഉപയോഗിച്ചെന്ന സംശയത്തിന്റെ നിഴലിലായ ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദിനു മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു താൽക്കാലിക വിലക്ക്. ശരീരത്തിൽ ഉത്തേജക സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) പ്രൊവിഷനൽ സസ്പെൻഷനു നടപടിയെടുത്തത്.
കഴിഞ്ഞ ഡിസംബർ 5ന് ഭുവനേശ്വറിൽ വച്ചായിരുന്നു പരിശോധന. എ സാംപിൾ പരിശോധനയിൽ ശരീരത്തിലെ പേശികൾക്കു കരുത്തും സ്റ്റാമിനയും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. ദ്യുതിക്ക് ബി സാംപിൾ പരിശോധന ആവശ്യപ്പെടാൻ 7 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ബി സാംപിൾ പരിശോധനയിലും ഇതാവർത്തിക്കപ്പെട്ടാൽ ദ്യുതിക്കു 4 വർഷം വരെ വിലക്കു ലഭിക്കും.
English Summary: Dyuti Chand banned for using stimulants