ലോകകപ്പ് ഹോക്കി: ഓസ്ട്രേലിയ, ബൽജിയം ക്വാർട്ടറിൽ
ലോകകപ്പ് ഹോക്കിയിൽ പൂൾ എയിൽ നിന്ന് ലോക ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയും പൂൾ ബിയിൽ നിന്ന് രണ്ടാം റാങ്കുകാരായ ബൽജിയവും നേരിട്ട് ക്വാർട്ടറിലെത്തി. അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 9–2ന് തകർത്താണ് ഓസ്ട്രേലിയ പൂൾ ചാംപ്യന്മാരായി അവസാന എട്ടിൽ ഇടംപിടിച്ചത്.

റൂർക്കല ∙ ലോകകപ്പ് ഹോക്കിയിൽ പൂൾ എയിൽ നിന്ന് ലോക ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയും പൂൾ ബിയിൽ നിന്ന് രണ്ടാം റാങ്കുകാരായ ബൽജിയവും നേരിട്ട് ക്വാർട്ടറിലെത്തി.
അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 9–2ന് തകർത്താണ് ഓസ്ട്രേലിയ പൂൾ ചാംപ്യന്മാരായി അവസാന എട്ടിൽ ഇടംപിടിച്ചത്. ബൽജിയം 7–1ന് ജപ്പാനെ തോൽപിച്ചു. പൂൾ എയിലെ ഫ്രാൻസ്–അർജന്റീന മത്സരം സമനിലയിൽ പിരിഞ്ഞു (5–5). പൂൾ എയിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീനയും മൂന്നാമതുള്ള ഫ്രാൻസും ക്രോസ് ഓവർ റൗണ്ടിലേക്ക് യോഗ്യത നേടി. പൂൾ ബിയിൽ ജർമനി രണ്ടാമതെത്തി. ദക്ഷിണ കൊറിയയാണ് മൂന്നാമത്. ഇരുടീമും ക്രോസ് ഓവർ റൗണ്ട് കളിക്കും. മൂന്ന് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയും ജപ്പാനും പുറത്തായി.
English Summary: world cup hockey: Australia and Belgium in the quarter