തണ്ടർ, വണ്ടർ; പ്രൈം വോളിബോൾ ലീഗിൽ ആദ്യജയം കൊൽക്കത്ത തണ്ടർബോൾട്ട്സിന്
ബെംഗളൂരു ∙ പൊരുതിക്കളിച്ച ബെംഗളൂരുവിന്റെ വെല്ലുവിളികളെ ഇടിമിന്നൽ സ്മാഷുകളിലൂടെ മറികടന്ന കൊൽക്കത്ത തണ്ടർബോൾട്ട്സ് പ്രൈം വോളിബോൾ ലീഗിൽ വിജയക്കുതിപ്പ് തുടങ്ങി.

ബെംഗളൂരു ∙ പൊരുതിക്കളിച്ച ബെംഗളൂരുവിന്റെ വെല്ലുവിളികളെ ഇടിമിന്നൽ സ്മാഷുകളിലൂടെ മറികടന്ന കൊൽക്കത്ത തണ്ടർബോൾട്ട്സ് പ്രൈം വോളിബോൾ ലീഗിൽ വിജയക്കുതിപ്പ് തുടങ്ങി. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു ടോർപിഡോസിനെ രണ്ടിനെതിരെ 3 സെറ്റുകൾക്കാണ് നിലവിലെ ചാംപ്യൻമാർ കീഴടക്കിയത്. സ്കോർ: 15-11,15-11, 15-14,10-15,14-15. കൊൽക്കത്തയുടെ ആക്രമണങ്ങൾക്ക് മികച്ച അവസരങ്ങളൊരുക്കി നൽകിയ മലയാളി സെറ്റർ യു.ജൻഷാദാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ക്യാപ്റ്റൻ അശ്വൽ റായ്, യുഎസ് താരം കോഡി കാൾഡെൽ, മലയാളി താരം കെ.രാഹുൽ എന്നിവർ ചേർന്നാണ് മത്സരത്തിൽ കൊൽക്കത്തയുടെ ആക്രമണം നയിച്ചത്. 15–11 എന്ന സ്കോറിൽ ആദ്യ 2 സെറ്റുകളും കൊൽക്കത്ത നേടിയപ്പോൾ മൂന്നാം സെറ്റിൽ 14–14 എന്ന നിലയിൽ നിന്നശേഷമാണ് ബെംഗളൂരു സെറ്റ് കൈവിട്ടത്. ആദ്യ 3 സെറ്റുകളും വിജയിച്ച് കൊൽക്കത്ത മത്സരം സ്വന്തമാക്കിയെങ്കിലും തുടർന്നുള്ള 2 സെറ്റുകൾ പിടിച്ചെടുത്ത ബെംഗളൂരു തോൽവിയുടെ ഭാരം കുറച്ചു. ഒപ്പം ഒരു പോയിന്റും നേടി. 5 സെറ്റുകളുടെ മത്സരത്തിൽ ഒരു സെറ്റും നഷ്ടപ്പെടുത്താതെ ജയിക്കുന്ന ടീമിന് 3 പോയിന്റ് കിട്ടും. എതിരാളികൾ ഒരു സെറ്റെങ്കിലും നേടിയാൽ ജയിക്കുന്ന ടീമിന് രണ്ടും പോയിന്റും തോൽക്കുന്നവർക്ക് ഒരു പോയിന്റുമാണ് ലഭിക്കുക.
കാലിക്കറ്റ് ഇന്നിറങ്ങും
പ്രൈം വോളിബോളിൽ കേരള ടീമായ കാലിക്കറ്റ് ഹീറോസിന് ഇന്ന് ആദ്യ മത്സരം. ലീഗിലെ പുതുമുഖങ്ങളായ മുംബൈ മെറ്റിയോസാണ് എതിരാളികൾ. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് നാലാം സ്ഥാനത്തായിരുന്നു.
English Summary : Kolkata thunderbolts the first winner in Prime volleyball league