പോയത് 100 കോടി; ബോൾട്ടിനും അടിതെറ്റിയ ചതി: അക്കൗണ്ടിലുണ്ട് 10 ലക്ഷം രൂപ; തിരിച്ചെത്തുമോ കോടികൾ?
2.7 മില്യൻ ഡോളറാണ് അക്കൗണ്ടിൽനിന്ന് ആവിയായിപ്പോയത്. ഒന്നും രണ്ടും കോടിയല്ല, ഏകദേശം നൂറു കോടിയോളം രൂപ വരും നമ്മുടെ കണക്കിൽ. താരത്തിളക്കം കൊണ്ടും പരസ്യങ്ങളിലൂടെയും റസ്റ്ററന്റ് ശൃംഖലയിലൂടെയും മ്യൂസിക് ബാൻഡ് ഓർഗനൈസർ എന്ന നിലയിലും ഇക്കാലം കൊണ്ടു സമ്പാദിച്ചതിന്റെ ഭൂരിഭാഗവും തട്ടിയെടുക്കപ്പെട്ടു എന്നാണ് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി. ഗോർഡൻ പറയുന്നത്. തട്ടിപ്പു നടന്നു എന്ന കാര്യം കിങ്സ്റ്റണിലെ ധനകാര്യ സ്ഥാപനമായ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് അധികൃതർ സമ്മതിക്കുകയും ചെയ്തു. തന്റെയും കുടുംബത്തിന്റെയും ഭാവിക്കായി ബോൾട്ട് ആ സ്ഥാപനത്തിൽ നിക്ഷേപിച്ച തുകയിൽ ഇപ്പോൾ അവശേഷിക്കുന്നത് 12,000 ഡോളർ മാത്രം (പത്തു ലക്ഷത്തോളം രൂപ).
2.7 മില്യൻ ഡോളറാണ് അക്കൗണ്ടിൽനിന്ന് ആവിയായിപ്പോയത്. ഒന്നും രണ്ടും കോടിയല്ല, ഏകദേശം നൂറു കോടിയോളം രൂപ വരും നമ്മുടെ കണക്കിൽ. താരത്തിളക്കം കൊണ്ടും പരസ്യങ്ങളിലൂടെയും റസ്റ്ററന്റ് ശൃംഖലയിലൂടെയും മ്യൂസിക് ബാൻഡ് ഓർഗനൈസർ എന്ന നിലയിലും ഇക്കാലം കൊണ്ടു സമ്പാദിച്ചതിന്റെ ഭൂരിഭാഗവും തട്ടിയെടുക്കപ്പെട്ടു എന്നാണ് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി. ഗോർഡൻ പറയുന്നത്. തട്ടിപ്പു നടന്നു എന്ന കാര്യം കിങ്സ്റ്റണിലെ ധനകാര്യ സ്ഥാപനമായ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് അധികൃതർ സമ്മതിക്കുകയും ചെയ്തു. തന്റെയും കുടുംബത്തിന്റെയും ഭാവിക്കായി ബോൾട്ട് ആ സ്ഥാപനത്തിൽ നിക്ഷേപിച്ച തുകയിൽ ഇപ്പോൾ അവശേഷിക്കുന്നത് 12,000 ഡോളർ മാത്രം (പത്തു ലക്ഷത്തോളം രൂപ).
2.7 മില്യൻ ഡോളറാണ് അക്കൗണ്ടിൽനിന്ന് ആവിയായിപ്പോയത്. ഒന്നും രണ്ടും കോടിയല്ല, ഏകദേശം നൂറു കോടിയോളം രൂപ വരും നമ്മുടെ കണക്കിൽ. താരത്തിളക്കം കൊണ്ടും പരസ്യങ്ങളിലൂടെയും റസ്റ്ററന്റ് ശൃംഖലയിലൂടെയും മ്യൂസിക് ബാൻഡ് ഓർഗനൈസർ എന്ന നിലയിലും ഇക്കാലം കൊണ്ടു സമ്പാദിച്ചതിന്റെ ഭൂരിഭാഗവും തട്ടിയെടുക്കപ്പെട്ടു എന്നാണ് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി. ഗോർഡൻ പറയുന്നത്. തട്ടിപ്പു നടന്നു എന്ന കാര്യം കിങ്സ്റ്റണിലെ ധനകാര്യ സ്ഥാപനമായ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് അധികൃതർ സമ്മതിക്കുകയും ചെയ്തു. തന്റെയും കുടുംബത്തിന്റെയും ഭാവിക്കായി ബോൾട്ട് ആ സ്ഥാപനത്തിൽ നിക്ഷേപിച്ച തുകയിൽ ഇപ്പോൾ അവശേഷിക്കുന്നത് 12,000 ഡോളർ മാത്രം (പത്തു ലക്ഷത്തോളം രൂപ).
വെടിയുണ്ട കണക്കെ ചീറിപ്പായുന്ന ബോൾട്ടിനെ കണ്ടിട്ടില്ലേ. ഉസൈൻ സെന്റ് ലിയോ ബോൾട്ട്! വെടിയുണ്ടയുടെ വേഗം മനുഷ്യ രൂപമെടുത്തയാൾ. കാരിരുമ്പിന്റെ കരുത്ത്, അസാമാന്യ വേഗം, അനുപമമായ ഇച്ഛാശക്തി... ഒന്നല്ല, ആയിരം വിശേഷണങ്ങൾ കൊണ്ടുപോലും പൂർണമായും വരച്ചിടാനാകാത്ത അതിവേഗപ്പോരാളി. ആർക്കും തോൽപിക്കാനാകാത്ത വണ്ണം കായിക ചരിത്രത്തിൽ പേരെഴുതിയ ബോൾട്ടിനെ ഇപ്പോഴിതാ ചിലർ തോൽപിച്ചിരിക്കുന്നു.വലിയൊരു നിക്ഷേപത്തട്ടിപ്പിന്റെ ഇരയായി ബോൾട്ട് മാറിയെന്ന വാർത്തയുടെ ചൂടിപ്പോഴും ആറിയിട്ടില്ല. ഒരു വശത്ത് ബോൾട്ട് എന്ന മഹാമേരു ആയതുകൊണ്ടാകാം ലോകം ശ്രദ്ധിച്ച ഒരു വാർത്തയായി ജമൈക്കയിലെ ആ സാമ്പത്തികത്തട്ടിപ്പു മാറുന്നത്.
കിങ്സ്റ്റണിലെ ഒരു ധനകാര്യ സ്ഥാപനം ബോൾട്ടിന്റെ നിക്ഷേപത്തിലെ ബഹുഭൂരിപക്ഷവും തട്ടിയെടുത്തു എന്നതായിരുന്നു വാർത്ത. 12.7 മില്യൻ ഡോളറാണ് അക്കൗണ്ടിൽനിന്ന് ആവിയായിപ്പോയത്. ഒന്നും രണ്ടും കോടിയല്ല, ഏകദേശം നൂറു കോടിയോളം രൂപ വരും നമ്മുടെ കണക്കിൽ. താരത്തിളക്കം കൊണ്ടും പരസ്യങ്ങളിലൂടെയും റസ്റ്ററന്റ് ശൃംഖലയിലൂടെയും മ്യൂസിക് ബാൻഡ് ഓർഗനൈസർ എന്ന നിലയിലും ഇക്കാലം കൊണ്ടു സമ്പാദിച്ചതിന്റെ ഭൂരിഭാഗവും തട്ടിയെടുക്കപ്പെട്ടു എന്നാണ് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി. ഗോർഡൻ പറയുന്നത്. തട്ടിപ്പു നടന്നു എന്ന കാര്യം കിങ്സ്റ്റണിലെ ധനകാര്യ സ്ഥാപനമായ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് അധികൃതർ സമ്മതിക്കുകയും ചെയ്തു. തന്റെയും കുടുംബത്തിന്റെയും ഭാവിക്കായി ബോൾട്ട് ആ സ്ഥാപനത്തിൽ നിക്ഷേപിച്ച തുകയിൽ ഇപ്പോൾ അവശേഷിക്കുന്നത് 12,000 ഡോളർ മാത്രം (പത്തു ലക്ഷത്തോളം രൂപ).
∙ നമ്മളിതെത്ര കണ്ടതാ !
സാമ്പത്തിക തട്ടിപ്പുകളുടെ വാർത്തകൾ മലയാളികളെ അത്ര അമ്പരപ്പിക്കുന്ന ഒന്നല്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലായി നമുക്കുചുറ്റും നിറഞ്ഞ തട്ടിപ്പുകൾ എത്രയെണ്ണമാണ്. സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ പേരിൽ കെ.പി. പ്രവീൺ എന്ന പ്രവീൺ റാണ തട്ടിച്ച കോടികൾ, തൃശൂരിലെ ധന വ്യവസായ ബാങ്കേഴ്സിന്റെ പേരിൽ നടത്തിയ ക്രമക്കേടുകൾ, കണ്ണൂർ കേന്ദ്രമായ അർബൻ നിധി തട്ടിപ്പ്, സേവ് ബോക്സ് എന്ന ഓൺലൈൻ ലേലം ആപ്പിന്റെ പേരിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പ് തുടങ്ങി ആൽമരം പോലെ പടർന്നുനിൽക്കുകയാണ് തട്ടിപ്പിന്റെ ഇലകളും വേരുകളും. വീസ തട്ടിപ്പ്, വിദേശ ജോലി വാഗ്ദാനം ചെയ്തുള്ള പണം തട്ടലുകൾ തുടങ്ങി തിമിംഗല ദഹനാവശിഷ്ടം, വെള്ളിമൂങ്ങ, ഇരുതലമൂരി തുടങ്ങിയ സ്ഥിരം തട്ടിപ്പുകൾ വേറെയും.
ലോകത്താരും ഇതുവരെ പരീക്ഷിക്കുക പോലും ചെയ്യാത്ത തട്ടിപ്പുകളിലും മലയാളികൾ തലവച്ചു കൊടുക്കുന്നതിന്റെ എത്രയെത്ര ഉദാഹരണങ്ങളാണു നമുക്കു ചുറ്റും നൃത്തം ചെയ്യുന്നത്. നൃത്തം ചെയ്യുന്ന കോടികൾ! (നൃത്തം ചെയ്യുന്ന കുടകൾ എന്ന പേരിൽ എം. മുകുന്ദന്റെ ഒരു നോവലുണ്ട്). ഇങ്ങോട്ടു വരൂ, ഞാൻ പറ്റിക്കപ്പെടാൻ തയാറാണ് എന്ന മട്ടിൽ നമ്മൾ ക്യൂ നിൽക്കുമ്പോൾ തട്ടിപ്പുകാർ വളർന്നില്ലെങ്കിലല്ലേ അദ്ഭുതം!
തൃശൂർ തൃപ്രയാറിൽ അടുത്തിടെ നടന്ന വ്യത്യസ്തമായ ഒരു തട്ടിപ്പിന്റെ രീതി കണ്ട് ഊറിച്ചിരിച്ചവർ ഏറെയാണ്. ഒരുച്ച നേരത്ത് ഒരാൾ (മലയാളിയാണ്) 4 അതിഥിത്തൊഴിലാളികളെ സമീപിക്കുന്നു. സമീപത്തെ ഒരമ്പലത്തിലേക്ക് ആൽമരത്തിന്റെ ഇലകൾ വേണമെന്നായിരുന്നു ആവശ്യം. വലിയ ആൽമരം ചൂണ്ടിക്കാട്ടിയാണിതു പറഞ്ഞത്. കൂലി കേട്ടപ്പോൾ മരത്തിലേക്കു ചാടിക്കയറാൻ അവർ തയാറായപ്പോഴാണ് ട്വിസ്റ്റ്. വസ്ത്രങ്ങളിൽ അഴുക്കായതിനാൽ അതിട്ടു കൊണ്ട് ആലില പറിച്ചാൽ അശുദ്ധമാകുമത്രെ. എന്തായാലും അവരെക്കൊണ്ട് വസ്ത്രങ്ങളെല്ലാം അഴിച്ചുവയ്പിച്ചു; അതും അടിവസ്ത്രമടക്കം. തോർത്തു മാത്രമുടുത്ത് ആൽമരത്തിനു മുകളിലെത്തിയ അവർ ഇലകൾ പറിച്ചുതുടങ്ങി. ആരോ ഒരാൾ താഴേക്കു നോക്കിയപ്പോഴാണ് ഇല വേണ്ടയാൾ ജീൻസുകളുടെ പോക്കറ്റുകൾ പരിശോധിക്കുന്നു.
പണമടങ്ങിയ പേഴ്സുകളും പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന മൊബൈൽ ഫോണുകളും അയാളുടെ കയ്യിലിരിക്കുന്നതു കണ്ടപ്പോൾ മരത്തിലുള്ളവർ അപകടം മണത്തു. അവരിറങ്ങും മുൻപ് ഇവരുടെ വസ്ത്രങ്ങളുമായി കക്ഷി മുങ്ങുകയും ചെയ്തു. പോയത് 16,000 രൂപ വില വരുന്ന രണ്ടു ഫോണുകൾ, ഒപ്പം കയ്യിലുണ്ടായിരുന്ന പണവും. തോർത്തു മാത്രമുടുത്ത് എത്രനേരം ഓടാൻ പറ്റും. നാണം മറയ്ക്കാൻ പോലുമാകാതെ അവർ പെട്ടുപോയി. വസ്ത്രങ്ങൾ പിന്നീട് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കിട്ടിയെങ്കിലും തട്ടിപ്പുകാരൻ മൈലുകൾക്കപ്പുറം എത്തിയിരുന്നു.
വലപ്പാട് പൊലീസ് സ്റ്റേഷനിലെത്തി പ്രതിയുടെ ഫോൺ നമ്പർ നൽകിയെങ്കിലും ഇതുവരെ കക്ഷിയെ പിടികിട്ടിയിട്ടില്ല. ജാർഖണ്ഡ് സ്വദേശിയായ വിനോദിന്റെ പേരിലാണു സിം. പക്ഷേ, പറ്റിച്ചത് മലയാളിയാണെന്ന കാര്യത്തിൽ നാലു പേർക്കും ഉറപ്പ്. ഈ കേസിലെ‘വിനോദിനെ’ ഇനിയും പിടികൂടിയിട്ടില്ല. ഇത്തരം വ്യത്യസ്തമായ അസംഖ്യം തട്ടിപ്പുകൾ പച്ചവെള്ളം പോലെ നാം കുടിക്കുമ്പോഴാണ് ബോൾട്ടിനെ തട്ടിച്ച വാർത്ത ചർച്ചയാകുന്നത്. അതുകൊണ്ടുതന്നെയാണ് അതിത്ര വല്യൊരു കാര്യമാണോ എന് നമ്മളിൽ പലരും അദ്ഭുതം കൂറുന്നതും.
∙ ബോൾട്ട് എന്ന സ്വർണക്കട !
ബോൾട്ടിലേക്കുതന്നെ മടങ്ങിവരാം. എട്ട് ഒളിംപിക് സ്വർണവും 11 ലോക ചാംപ്യൻഷിപ് സ്വർണവും നേടി ട്രാക്കിൽ വിസ്മയമായ താരമാണ് ബോൾട്ട്. അതിവേഗക്കാലുകളും അപാരമായ കരുത്തും ട്രാക്കിൽ നിറച്ച ഈ ‘മിന്നൽമുരളി’യെ അത്രമേൽ അദ്ഭുത്തോടെയാണു കായിക ലോകം നോക്കിക്കാണുന്നത്.കോടികൾ പോയ ബോൾട്ടിന്റെ കഥയറിയും മുൻപ് പൊന്നു വാരിയ ബോൾട്ടിനൊപ്പം ഒന്നോടിനോക്കാം. 3 ഒളിംപിക്സുകളിലായി 8 സ്വർണമെഡൽ ! തുടർച്ചയായ 3 ഒളിംപിക്സുകളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നിലനിർത്തുന്ന ആദ്യ താരം. ഒരാൾക്കും മറികടക്കാനാകാത്ത നേട്ടമാണിത്. 2008ൽ ബെയ്ജിങ് ഒളിംപിക്സിൽ വേഗ ഇനങ്ങളിൽ ഇരട്ട സ്വർണം നേടിയതോടെയാണ് ബോൾട്ട് ലോകത്തിന്റെ കണ്ണിലുണ്ണിയായത്. പിന്നീട് 2 ഒളിംപിക്സുകളിൽ കൂടി ഈ നേട്ടം ആവർത്തിച്ചു. ലണ്ടൻ, റിയോ ഒളിംപിക്സുകളിൽ 100 മീറ്ററും 200 മീറ്ററും കൂടാതെ 4–100 മീറ്റർ റിലേയിലും ബോൾട്ട് സ്വർണം നേടിയിരുന്നു. 2008ൽ ബെയ്ജിങ്ങിൽ റിലേയിൽ അയോഗ്യത സംഭവിച്ചില്ലായിരുന്നെങ്കിൽ ഒളിംപിക്സ് സ്വർണനേട്ടം ഒൻപതായേനെ.
ലോകത്തിലെ ഏറ്റവും വലിയ വേഗതാരം എന്ന ഖ്യാതി ഇപ്പോഴും ഈ 36 വയസ്സുകാരനാണ്. 100 മീറ്ററിൽ ബോൾട്ട് കുറിച്ച് 9.58 സെക്കൻഡ് ഇപ്പോഴും തകർക്കപ്പെട്ടിട്ടില്ല. 200 മീറ്ററിലാകട്ടെ 19.19 സെക്കൻഡും. ഇതിനെല്ലാം പുറമേയാണ് വിവിധ ലോക ചാംപ്യൻഷിപ്പുകളിലായി ഗാലറികളെ പ്രകമ്പനം കൊള്ളിച്ച 11 മെഡലുകൾ. 2017ൽ വിരമിച്ച ശേഷം ട്രാക്ക് ആൻഡ് റസ്റ്ററന്റ് എന്ന പേരിൽ റസ്റ്ററന്റ് ശൃംഖലകൾ ആരംഭിച്ച് അതിൽനിന്നും നേട്ടം കൊയ്തു.
∙ തിരിച്ചുവരുമോ കോടികൾ?
കുടുംബത്തിന്റെ ഭാവിക്കു വേണ്ടി നിക്ഷേപിച്ച പണമാണു നഷ്ടപ്പെട്ടതെന്ന വേദനയിലാണു ബോൾട്ട്. ഭാര്യയും മൂന്നു കുട്ടികളും തന്റെ മാതാപിതാക്കളും ഉൾപ്പെട്ട കുടുംബത്തിനായുള്ള നീക്കിയിരിപ്പായിരുന്നു ആ നിക്ഷേപമെന്നു താരം ആവർത്തിക്കുന്നു. പണം പോയെങ്കിലും അതിനെക്കുറിച്ച് ആകുലപ്പെടാനില്ലെന്നു പറയുന്ന ബോൾട്ട് തുടർനടപടികൾ തന്റെ വക്കീലിനെ ഏൽപിച്ചിട്ടുണ്ടെന്നാണു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സമ്മർദമുണ്ടാക്കുന്ന സംഭവങ്ങളാണു നടന്നത്. എന്നാലും കുടുംബത്തിന്റെ കാര്യങ്ങൾ നോക്കേണ്ടതുണ്ട്– ബോൾട്ട് പറയുന്നു. എന്തായാലും, ക്രമക്കേടുകളൊന്നും യഥാസമയം കണ്ടുപിടിക്കാനാകാതെ പോയ തന്റെ ഫിനാൻസ് മാനേജറെ ബോൾട്ട് പറപ്പിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി ജമൈക്കൻ സർക്കാരും ധന മന്ത്രാലയവും അന്വേഷിക്കുന്നുമുണ്ട്. തങ്ങളുടെ ഒരു മുൻ ജീവനക്കാരനാണു തട്ടിപ്പിനു പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും നടപടികളുണ്ടാകുമെന്നും സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് അധികൃതരും പറയുന്നു.
സംഭവത്തിലെ അവസാന വിജയം ബോൾട്ടിനാകുമോ അതോ തട്ടിപ്പുകാർക്കാകുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അത്രയെളുപ്പം ആർക്കും തോൽപിക്കാനാകാത്ത ബോൾട്ട് ഫിനിഷിങ് ലൈനിൽ വീണ്ടും കൈകളുയർത്തി തന്റെ പ്രസിദ്ധമായ വിജയചിഹ്നം കാണിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
English Summary: Usain Bolt Lost $12 Million in Savings to a Scam- Explained