ആഹാ.. ഡിഫൻഡേഴ്സ്
ഒരാണ്ടു മുൻപു കൈവിട്ടുപോയ പ്രൈം വോളിബോൾ ലീഗ് കിരീടം ഇക്കുറി അഹമ്മദാബാദ് ഡിഫൻഡേഴ്സ് കയ്യിലെടുത്തു. കിടിലൻ പവർ പ്ലേയിലൂടെ അവർ ബെംഗളൂരു ടോർപിഡോസിന്റെ കഥ കഴിച്ചു. സ്കോർ: 15 –7, 15 –10, 18 –20, 13 –15, 15 – 9.
ഒരാണ്ടു മുൻപു കൈവിട്ടുപോയ പ്രൈം വോളിബോൾ ലീഗ് കിരീടം ഇക്കുറി അഹമ്മദാബാദ് ഡിഫൻഡേഴ്സ് കയ്യിലെടുത്തു. കിടിലൻ പവർ പ്ലേയിലൂടെ അവർ ബെംഗളൂരു ടോർപിഡോസിന്റെ കഥ കഴിച്ചു. സ്കോർ: 15 –7, 15 –10, 18 –20, 13 –15, 15 – 9.
ഒരാണ്ടു മുൻപു കൈവിട്ടുപോയ പ്രൈം വോളിബോൾ ലീഗ് കിരീടം ഇക്കുറി അഹമ്മദാബാദ് ഡിഫൻഡേഴ്സ് കയ്യിലെടുത്തു. കിടിലൻ പവർ പ്ലേയിലൂടെ അവർ ബെംഗളൂരു ടോർപിഡോസിന്റെ കഥ കഴിച്ചു. സ്കോർ: 15 –7, 15 –10, 18 –20, 13 –15, 15 – 9.
കൊച്ചി ∙ ഒരാണ്ടു മുൻപു കൈവിട്ടുപോയ പ്രൈം വോളിബോൾ ലീഗ് കിരീടം ഇക്കുറി അഹമ്മദാബാദ് ഡിഫൻഡേഴ്സ് കയ്യിലെടുത്തു. കിടിലൻ പവർ പ്ലേയിലൂടെ അവർ ബെംഗളൂരു ടോർപിഡോസിന്റെ കഥ കഴിച്ചു. സ്കോർ: 15 –7, 15 –10, 18 –20, 13 –15, 15 – 9.
ഇരുടീമും 2 സെറ്റുകൾ വീതം നേടിയതോടെ നിർണായകമായ 5–ാം സെറ്റ് ആധികാരികമായി ജയിച്ചാണ് അഹമ്മദാബാദിന്റെ കിരീടധാരണം. തുടർച്ചയായ രണ്ടാം ഫൈനൽ കളിച്ച അഹമ്മദാബാദ്, ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമെന്ന വിശേഷണം ശരിവയ്ക്കുന്ന പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ ലീഗ് ഫൈനലിൽ കൊൽക്കത്ത തണ്ടർ ബോൾട്സിനോടേറ്റ പരാജയം മറക്കാൻ ത്രസിപ്പിക്കുന്ന കിരീട നേട്ടം. അഹമ്മദാബാദിന്റെ അംഗമുത്തു രംഗസ്വാമിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ആദ്യസെറ്റിൽ ഇറാനിയൻ മിഡിൽ ബ്ലോക്കർ മൊതാസെദിയുടെ പ്രതിരോധം പിഴച്ചതോടെ ബെംഗളൂരു മുന്നിൽ. 5 –3. അംഗമുത്തു രംഗസ്വാമിയുടെ കൂറ്റനടികളും മൊതാസെദിയുടെ കോട്ട കെട്ടലും. അംഗമുത്തുവിന്റെ സെർവുകളിൽ തുടർച്ചയായി പോയിന്റുകൾ. മൊതാസെദിയുടെ സൂപ്പർ സെർവിൽ ആദ്യ സെറ്റ്. സ്കോർ: 15 –7.
രണ്ടാം സെറ്റിൽ തുടക്കത്തിൽ അഹമ്മദാബാദിനായി എസ്.സന്തോഷിന്റെ സ്പൈക്ക് വാഴ്ച. പക്ഷേ, ബൾഗേറിയൻ താരം സ്വെറ്റനോവും എം.സി.മുജീബും നെറ്റിനു മുന്നിൽ ഉയർത്തിയ പ്രതിരോധക്കോട്ടയിൽ തട്ടി സ്മാഷുകൾ ചിതറിയതോടെ കളി തീ പാറി. രണ്ടാം സെറ്റും അഹമ്മദാബാദിന്. സ്കോർ: 15 –10.
ആദ്യ രണ്ടു സെറ്റുകളും കൈവിട്ട ബെംഗളൂരു മൂന്നും നാലും സെറ്റുകൾ നേടിയതോടെ 5–ാം സെറ്റ് നിർണായകമായി. അതിൽ, അംഗമുത്തു രംഗസ്വാമിയുടെയും മൊതാസദിയുടെയും മികവിൽ ഒരിക്കലും ലീഡ് വിട്ടു കൊടുക്കാതെ അഹമ്മദാബാദ് ഡിഫൻഡേഴ്സ് സെറ്റും കിരീടവും സ്വന്തമാക്കി.
പുരസ്കാരങ്ങൾ
മികച്ച താരം: നന്ദഗോപാൽ സുബ്രഹ്മണ്യം (അഹമ്മദാബാദ്)
മികച്ച ലിബറോ: രാമനാഥൻ രാംകുമാർ (ചെന്നൈ)
മികച്ച ബ്ലോക്കർ: ഹോസെ ആന്റോണിയോ (കാലിക്കറ്റ്)
മികച്ച സെറ്റർ: മോഹൻ ഉഗ്രപാണ്ഡ്യൻ (കാലിക്കറ്റ്)
മികച്ച സ്പൈക്കർ: ഗുരു പ്രശാന്ത് (ഹൈദരാബാദ്)
എമർജിങ് പ്ലെയർ: ഐബിൻ ജോസ് (ബെംഗളൂരു)
മോസ്റ്റ് വാല്യുബിൾ പ്ലെയർ: ഗുരു പ്രശാന്ത് (ഹൈദരാബാദ്)
മികച്ച കോച്ച്: ദക്ഷിണാമൂർത്തി സുന്ദരേശൻ (അഹമ്മദാബാദ്)
വോളി ക്ലബ് ലോകകപ്പ് അടുത്ത വർഷവും ഇന്ത്യയിൽ
കൊച്ചി ∙ വോളിബോൾ ക്ലബ് ലോകകപ്പ് ഈ വർഷവും അടുത്ത വർഷവും ഇന്ത്യയിൽ നടക്കുമെന്ന് ഇന്റർനാഷനൽ വോളിബോൾ ഫെഡറേഷൻ (എഫ്ഐവിബി) ഡയറക്ടർ ജനറൽ ഫാബിയോ അസെവാദോ പറഞ്ഞു.
പ്രൈം വോളി ക്ലബ്ബുകൾ ലോക ക്ലബ് വോളിയിൽ പങ്കെടുക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നു ബേസ് ലൈൻ വെഞ്ചേഴ്സ് എംഡി തുഷിൻ മിശ്ര പറഞ്ഞു. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഉടമ തോമസ് മുത്തൂറ്റ്, കാലിക്കറ്റ് ഹീറോസ് ഉടമ പി.ടി.സഫീർ, ടീം ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Prime Volley cup for Ahmedabad defenders