ഇതാ സൂപ്പർ ക്ലബ്ബുകൾ!
കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്സ് ക്ലബ്ബിനുള്ള ‘മനോരമ സ്പോർട്സ് ക്ലബ് 2022’ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ 3 ക്ലബ്ബുകൾ. തൃശൂർ നാട്ടിക സ്പോർട്സ് അക്കാദമി, എറണാകുളം വാഴക്കുളത്തെ സെന്റ് ജോർജ് വോളിബോൾ ക്ലബ്, തിരുവനന്തപുരം പൂവാർ എസ്ബി ഫുട്ബോൾ അക്കാദമി എന്നിവരാണ് സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന സ്പോർട്സ് ക്ലബ് പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകൾ.

ഇവരിൽ നിന്ന് മനോരമ സ്പോർട്സ് ക്ലബ് പുരസ്കാര ജേതാക്കളെയും 2,3 സ്ഥാനക്കാരെയും അടുത്തയാഴ്ച കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ലഭിച്ച അപേക്ഷകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 8 ക്ലബ്ബുകളിൽ മനോരമയുടെ വിദഗ്ധ സമിതി നേരിട്ടു സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷമാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്.
∙ നാട്ടിക സ്പോർട്സ് അക്കാദമി, തൃശൂർ
∙ സെന്റ് ജോർജ് വോളിബോൾ ക്ലബ്, വാഴക്കുളം
∙ എസ്ബി ഫുട്ബോൾ അക്കാദമി, പൂവാർ
വിദഗ്ധ സമിതി അംഗങ്ങൾ വിലയിരുത്തുന്നു
നാളെയുടെ താരങ്ങളെ വളർത്തിയെടുക്കുന്നതിനായി നിസ്വാർഥ സേവനം നടത്തുന്ന കായിക കളരികളാണ് എക്കാലവും കേരളത്തിന്റെ കായികക്കുതിപ്പിന്റെ നട്ടെല്ല്. സ്പോർട്സ് ക്ലബ്ബുകളെയും അക്കാദമികളെയും അവഗണിച്ചുകൊണ്ടുള്ള ഒരു കായിക വികസനം നമുക്ക് ചിന്തിക്കാനാകില്ല. പുരസ്കാരങ്ങളും പരിഗണനകളും കായിക കൂട്ടായ്മകളുടെ നിലനിൽപിന് ഊർജമേകും.
∙ പി.ഐ.ബാബു
സ്വന്തമായി ഒരു ഗ്രൗണ്ട് പോലുമില്ലാത്ത ഫുട്ബോൾ ക്ലബ്ബുകളും ആവശ്യത്തിന് പരിശീലന ഉപകരണങ്ങളില്ലാത്ത അത്‌ലറ്റിക്സ് അക്കാദമികളുമൊക്കെ ഇത്തവണ കാണാൻ സാധിച്ചു. പരിമിതികളെയും സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ചാണ് അവരുടെ പ്രവർത്തനങ്ങൾ. സർക്കാരിൽ നിന്നും കായിക പ്രേമികളിൽ നിന്നും കൂടുതൽ പിന്തുണ ലഭിച്ചാൽ ഇവർ വലിയ നേട്ടങ്ങൾ കൊയ്യും.
∙ ടി.എ.ജാഫർ
കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമായി ജീവിതം മാറ്റിവച്ച കായിക പ്രേമികളുടെ കൂട്ടായ്മകളാണ് സ്പോർട്സ് ക്ലബ് പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകൾ. ഇത്തരത്തിൽ വിവിധ സ്പോർട്സ് ക്ലബ്ബുകളിൽ നിന്നു ലഭിച്ച സൗജന്യ പരിശീലനവും സാമ്പത്തിക പിന്തുണയുമാണ് ഞാനടക്കമുള്ള കായിക താരങ്ങളുടെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയത്.
∙ ടോം ജോസഫ്
Content Highlight : Manorama Sports Star Award 2022