ലോക വനിതാ ബോക്സിങ്: നിഖാത് സരീനും മനീഷ മൗനും പ്രീക്വാർട്ടറിൽ
ഇന്ത്യയുടെ സൂപ്പർതാരം നിഖാത് സരീനും കഴിഞ്ഞ ലോകചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മനീഷ മൗനും ലോക സീനിയർ വനിതാ ബോക്സിങ്ങിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. 50 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന നിഖാത് സരീൻ അൽജീരിയയുടെ ബൗലം റൗമസയെ തോൽപിച്ചാണ് അടുത്ത റൗണ്ടിലെത്തിയത്. 57 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന മനീഷ ഓസ്ട്രേലിയയുടെ റാഹ്മി ടിനയെയാണു തോൽപിച്ചത്.

ന്യൂഡൽഹി ∙ ഇന്ത്യയുടെ സൂപ്പർതാരം നിഖാത് സരീനും കഴിഞ്ഞ ലോകചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മനീഷ മൗനും ലോക സീനിയർ വനിതാ ബോക്സിങ്ങിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. 50 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന നിഖാത് സരീൻ അൽജീരിയയുടെ ബൗലം റൗമസയെ തോൽപിച്ചാണ് അടുത്ത റൗണ്ടിലെത്തിയത്. 57 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന മനീഷ ഓസ്ട്രേലിയയുടെ റാഹ്മി ടിനയെയാണു തോൽപിച്ചത്.
ആഫ്രിക്കൻ ചാംപ്യനായ ബൗലവും നിഖാതും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണു നടന്നത്. ആദ്യ റൗണ്ട് സ്വന്തമാക്കിയ നിഖാത്തിന് ആ നേട്ടം തുടരാൻ സാധിച്ചതോടെ അന്തിമ വിജയം ഉറപ്പാക്കാനായി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയായിരുന്നു മനീഷയുടെ വിജയം. ഇന്നു ടോക്കിയോ ഒളിംപിക്സിലെ മെഡൽ നേതാവ് ലൗവ്‌ലിന ബോർഗോഹെയ്ൻ ഉൾപ്പെടെയുള്ള താരങ്ങൾ പോരാട്ടത്തിനിറങ്ങും. 75 കിലോ വിഭാഗത്തിലാണ് ലൗവ്‍ലിനയുടെ മത്സരം. മെക്സിക്കൻ താരം സിത്താലി ഓർടിസാണ് എതിരാളി. ഇതേ വിഭാഗത്തിൽ 2018ലെ ലോക ചാംപ്യനും 2 ഒളിംപിക്സ് മെഡൽ ജേതാവുമായ ലി ക്വിന്നും ഇന്നു മത്സരിക്കുന്നുണ്ട്. സാക്ഷി ചൗധരി(52 കിലോ), പ്രീതി സായ് പവാർ(54) എന്നിവരും ഇന്നു റിങ്ങിലിറങ്ങും.
English Summary: World women's boxing: Nikhat Zareen and Manisha Moun in the pre-quarters