നിഖാത്, നിതു, മനീഷ ക്വാർട്ടറിൽ
ലോകചാംപ്യൻ നിഖാത് സരീൻ ഉൾപ്പെടെ 3 ഇന്ത്യൻ താരങ്ങൾ കൂടി ലോക സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിൽ. 50 കിലോഗ്രാം വിഭാഗത്തിൽ മെക്സിക്കോയുടെ ഫാത്തിമ ഹരീരയെയാണ് നിഖാത് തോൽപിച്ചത്. ക്വാർട്ടറിൽ തായ്‌ലൻഡ് താരം ചുഹാമത് രക്ഷാത്തിനെ നേരിടും.

ന്യൂഡൽഹി ∙ ലോകചാംപ്യൻ നിഖാത് സരീൻ ഉൾപ്പെടെ 3 ഇന്ത്യൻ താരങ്ങൾ കൂടി ലോക സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിൽ. 50 കിലോഗ്രാം വിഭാഗത്തിൽ മെക്സിക്കോയുടെ ഫാത്തിമ ഹരീരയെയാണ് നിഖാത് തോൽപിച്ചത്. ക്വാർട്ടറിൽ തായ്‌ലൻഡ് താരം ചുഹാമത് രക്ഷാത്തിനെ നേരിടും.
48 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം നിതു ഗൻഖാസ് തജിക്കിസ്ഥാന്റെ സുമയ്യ ക്വാസിമോവയെ കീഴടക്കിയാണ് ക്വാർട്ടറിൽ കടന്നത്. നിതുവിന്റെ കരുത്തുറ്റ പഞ്ചുകൾക്കു മുന്നിൽ സുമയ്യയ്ക്കു പിടിച്ചു നിൽക്കാതെ വന്നപ്പോൾ 6 മിനിറ്റിനുള്ളിൽ മത്സരം അവസാനിപ്പിക്കുന്നതായി റഫറി പ്രഖ്യാപിച്ചു. ക്വാർട്ടറിൽ ജപ്പാന്റെ മഡോക്ക വാഡയെ നിതു നേരിടും. തുർക്കിയുടെ നുർ തുർഹാനെ പരാജയപ്പെടുത്തി 57 കിലോ വിഭാഗത്തിൽ മനീഷ മൗൻ ക്വാർട്ടറിലെത്തി. ഫ്രഞ്ച് താരം അമീന സിദാനിയാണ് അടുത്ത എതിരാളി.
ലവ്‌ലിന ബോർഗോഹെയ്ൻ, സാക്ഷി ചൗധരി, നുപുർ ഷിറോൻ, സ്വീറ്റി ബൂറ എന്നിവർ നേരത്തെ ക്വാർട്ടറിൽ കടന്നിരുന്നു. ഇന്നാണ് ക്വാർട്ടർ.
English Summary: World women's boxing: Nikhat, Nitu, Manisha in the quarter