യോഗ്യതാ കടമ്പയ്ക്കു മുന്നിൽ തട്ടിവീഴ്ത്തി ജ്യോതിയുടെ വഴിമുടക്കാൻ ഇത്തവണ ഹർഡിലുകൾക്കായില്ല. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോർഡ് തിരുത്തിയ പ്രകടനത്തോടെ (12.89 സെക്കൻഡ്) ആന്ധ്രപ്രദേശ് സ്വദേശിനി ജ്യോതി യാരാജി ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനു യോഗ്യത നേടി. കഴിഞ്ഞവർഷം ചെന്നൈയിൽ ദേശീയ സീനിയർ അത്‌ലറ്റിക്സിൽ ഹർഡിലിൽ കാലുടക്കി വീണ് ലോക ചാംപ്യൻഷിപ്പ് യോഗ്യതയും സ്വർണവും നഷ്ടമായ ജ്യോതിക്ക് ഇന്നലെ ഹർഡിൽ പ്രതിബന്ധമായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

100 മീറ്റർ ഹർഡിൽസിൽ തന്റെ പേരിലുള്ള ഫെഡറേഷൻ കപ്പ് റെക്കോർഡ് 2 ദിവസത്തിനിടെ 2 തവണയാണ് ജ്യോതി മറികടന്നത്. ചൊവ്വാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ 13.18 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോർഡ് പുതുക്കിയ ജ്യോതി ഫൈനലിൽ അത് 12.89 സെക്കൻഡായി വീണ്ടും മെച്ചപ്പെടുത്തി. പിന്നാലെ നടന്ന 200 മീറ്റർ യോഗ്യതാ റൗണ്ടിൽ മത്സരിച്ച ജ്യോതി ആ ഇനത്തിലും ഏഷ്യൻ ചാംപ്യൻഷിപ് യോഗ്യതാ മാർക്ക് പിന്നിട്ടു.

ADVERTISEMENT

സച്ചിന് വെങ്കലം

4 ഇനങ്ങളിൽ മാത്രം ഫൈനൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിന്റെ മൂന്നാംദിനത്തിൽ കേരളത്തിന്റെ ഒരേയൊരു മെഡൽ നേടിയത് സച്ചിൻ ബിനു. പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിലായിരുന്നു കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയായ സച്ചിന്റെ വെങ്കല നേട്ടം. മീറ്റിന്റെ അവസാന ദിനമായ ഇന്ന് 14 ഇനങ്ങളിലാണ് ഫൈനൽ. മലയാളി താരങ്ങൾ‌ മെഡൽ പ്രതീക്ഷിക്കുന്ന പുരുഷ ട്രിപ്പിൾജംപ്, വനിതാ ലോങ്ജംപ്, 400 മീറ്റർ ഹർഡിൽസ് മത്സരങ്ങൾ ഇന്നാണ്.

സച്ചിൻ ബിനു
ADVERTISEMENT

English Summary: Federation cup athletics Gold for Jyoti with a meet record