അവസാന ലാപ്പിലെ അദ്ഭുതക്കുതിപ്പ് പോലെ, ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിന്റെ അവസാന ദിനത്തിൽ മലയാളികൾ മെഡലുകൾ വാരി. 2 സ്വർണവും 4 വെള്ളിയും 3 വെങ്കലവുമാണ് കേരള താരങ്ങൾ ഇന്നലെ സ്വന്തമാക്കിയത്. പുരുഷൻ ട്രിപ്പിൾജംപിൽ കോഴിക്കോട് വളയം സ്വദേശി അബ്ദുല്ല അബൂബക്കറും വനിതാ ലോങ്ജംപിൽ തൃശൂർ നാട്ടിക സ്വദേശി ആൻസി സോജനുമാണ് സ്വർണ ജേതാക്കൾ. ഇരുവരും ഏഷ്യൻ ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് പിന്നിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജംപിൽ കേരളപ്പോര് 

ADVERTISEMENT

അവസാന ദിനം ആവേശമുയർത്തിയ പുരുഷ ട്രിപ്പിൾ ജംപ് മത്സരത്തിൽ മെഡലിനായി പോരടിച്ചത് മലയാളികൾ. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവായ അബ്ദുല്ല 16.76 മീറ്റർ പിന്നിട്ട് സീസണിലെ മികച്ച ദൂരം കണ്ടെത്തി. 16.44 മീറ്റർ പ്രകടനത്തോടെ പാലക്കാട് പറളി സ്വദേശി കാർത്തിക് ഉണ്ണിക്കൃഷ്ണൻ വെള്ളിയും സ്വന്തമാക്കി. വനിതാ ലോങ്ജംപിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് യുവതാരം ആൻസി സോജൻ (6.56 മീറ്റർ) ഒന്നാമതെത്തിയത്. വെങ്കലം നേടിയ കോഴിക്കോട് ചക്കിട്ടപാറ സ്വദേശി നയന ജെയിംസിന് (6.30 മീറ്റർ) ഒരു സെന്റിമീറ്റർ മാത്രം വ്യത്യാസത്തിലാണ് വെള്ളി നഷ്ടമായത്. വനിതാ ഹൈജംപിൽ ഇടുക്കി കട്ടപ്പന സ്വദേശി എയ്ഞ്ചൽ പി.ദേവസ്യ (1.76 മീറ്റർ) രണ്ടാമതെത്തി. 

പുരുഷൻമാരുടെ 800 മീറ്ററിൽ വെള്ളിയിലൊതുങ്ങിയെങ്കിലും പാലക്കാട് പറളി സ്വദേശിയായ മുഹമ്മദ് അഫ്സൽ (1.47.66 മിനിറ്റ്) ഏഷ്യൻ ചാംപ്യൻഷിപ് യോഗ്യതാ മാർക്ക് പിന്നിട്ടു. 400 മീറ്റർ വനിതാ ഹർഡിൽസിൽ വെള്ളി നേടിയ എറണാകുളം സ്വദേശി ആർ.ആരതി, വെങ്കലം നേടിയ പാലക്കാട് സ്വദേശി അനു രാഘവൻ, പുരുഷൻമാരിൽ വെങ്കലം നേടിയ മലപ്പുറം പന്തല്ലൂർ സ്വദേശി എം.പി.ജാബിർ എന്നിവരാണ് കേരളത്തിന്റെ മറ്റു മെഡൽ ജേതാക്കൾ. 

ADVERTISEMENT

അമ്മയ്ക്കായി അനുവിന്റെ മെഡൽ 

റാഞ്ചി ∙ അമ്മയുടെ നഷ്ടത്തിന്റെ വേദനയാണ് ഇന്നലെ അനുവിനെ ട്രാക്കിൽ ഓടിച്ചത്. ഒരു മാസം മുൻപ് അമ്മ സുജാത വിടപറഞ്ഞതോടെ അനു രാഘവന്റെ പരിശീലനങ്ങളുടെ താളം തെറ്റിയിരുന്നു. എങ്കിലും അത്‌ലറ്റിക്സിലേക്ക് തന്നെ കൈപിടിച്ചിറക്കിയ അമ്മ നൽകിയ ഉൾക്കരുത്തിന്റെ ബലത്തിൽ അനു റാഞ്ചിയിലെത്തി 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ചു. പൊരുതി നേടിയ വെങ്കല മെഡൽ അമ്മയുടെ ഓർമകൾക്കു മുൻപിൽ സമർപ്പിച്ചു. 400 മീറ്റർ ഹർഡിൽസിൽ ഏഷ്യൻ‌ ഗെയിംസ് വെങ്കല മെഡൽ ജേതാവായ അനുവിന് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ‌ അച്ഛൻ രാഘവനെ നഷ്ടമായതാണ്. തുടർന്ന് കായിക സ്വപ്നങ്ങൾക്ക് അത്താണിയായത് അമ്മ സുജാതയാണ്. 3 വർഷം മുൻപ് അസുഖബാധിതയായ സുജാതയുടെ മരണം കഴിഞ്ഞ ഏപ്രിൽ പത്തിനായിരുന്നു. ‌ പാലക്കാട് എരുമയൂർ സ്വദേശിയായ അനുവിന് മുതിർന്ന 4 സഹോദരിമാരാണുള്ളത്.

ADVERTISEMENT

English Summary : Federation Cup Athletics ended