സിന്ധു പുറത്ത്; പ്രണോയ്, ശ്രീകാന്ത് ക്വാർട്ടറിൽ
ഇന്തൊനീഷ്യ ഓപ്പൺ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്.പ്രണോയ്, കിഡംബി ശ്രീകാന്ത് എന്നിവർ അനായാസ വിജയങ്ങളോടെ ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം, വനിതാ സിംഗിൾസിൽ പി.വി.സിന്ധു പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി. ഇന്ത്യൻ യുവതാരം ലക്ഷ്യ സെന്നിനെ 21–17, 22–20ന് തോൽപിച്ചാണ് ശ്രീകാന്ത് ക്വാർട്ടറിലെത്തിയത്. പ്രണോയ് 21–18, 21–

ജക്കാർത്ത ∙ ഇന്തൊനീഷ്യ ഓപ്പൺ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്.പ്രണോയ്, കിഡംബി ശ്രീകാന്ത് എന്നിവർ അനായാസ വിജയങ്ങളോടെ ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം, വനിതാ സിംഗിൾസിൽ പി.വി.സിന്ധു പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി. ഇന്ത്യൻ യുവതാരം ലക്ഷ്യ സെന്നിനെ 21–17, 22–20ന് തോൽപിച്ചാണ് ശ്രീകാന്ത് ക്വാർട്ടറിലെത്തിയത്. പ്രണോയ് 21–18, 21–16ന് ഹോങ്കോങ്ങിന്റെ ആൻഗസ് കാ ലോങ്ങിനെ തോൽപിച്ചു. ലോക 3–ാം നമ്പർ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് പി.വി. സിന്ധുവിനെ തറപറ്റിച്ചത്. സ്കോർ: 21-18, 21-16.
ക്വാർട്ടറിൽ ശ്രീകാന്ത് ചൈനയുടെ ലി ഷി ഫെങ്ങിനെയും പ്രണോയ് മൂന്നാം സീഡ് ജപ്പാന്റെ കൊഡായ് നരോകയെയും നേരിടും. പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിലെത്തി.
English Summary: Prannoy, Srikanth in Quarter