സാത്വിക് – ചിരാഗ് ജോടിക്ക് റാങ്കിങ് നേട്ടം; മൂന്നാമത്
ഇന്തൊനീഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ ഡബിൾസ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ഡബിൾസ് ജോടികളായ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡിക്കും ചിരാഗ് ഷെട്ടിക്കും ലോകറാങ്കിങ്ങിൽ റെക്കോർഡ് ഉയർച്ച. ഇരുവരും കരിയറിലെ ഏറ്റവും മികച്ച റാങ്കായ 3–ാം സ്ഥാനത്തെത്തി. നിലവിലെ ലോകചാംപ്യന്മാരെ അട്ടിമറിച്ചായിരുന്നു സാത്വിക്കിന്റെയും ചിരാഗിന്റെയും കിരീടനേട്ടം. സൂപ്പർ 1000 ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ജോടിയെന്ന റെക്കോർഡിനും ഇരുവരും അർഹരായിരുന്നു.

ന്യൂഡൽഹി ∙ ഇന്തൊനീഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ ഡബിൾസ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ഡബിൾസ് ജോടികളായ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡിക്കും ചിരാഗ് ഷെട്ടിക്കും ലോകറാങ്കിങ്ങിൽ റെക്കോർഡ് ഉയർച്ച. ഇരുവരും കരിയറിലെ ഏറ്റവും മികച്ച റാങ്കായ 3–ാം സ്ഥാനത്തെത്തി. നിലവിലെ ലോകചാംപ്യന്മാരെ അട്ടിമറിച്ചായിരുന്നു സാത്വിക്കിന്റെയും ചിരാഗിന്റെയും കിരീടനേട്ടം. സൂപ്പർ 1000 ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ജോടിയെന്ന റെക്കോർഡിനും ഇരുവരും അർഹരായിരുന്നു.
പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് 3 സ്ഥാനം മെച്ചപ്പെടുത്തി 19–ാം സ്ഥാനത്തെത്തി. 2 സ്ഥാനം മെച്ചപ്പെടുത്തി ലക്ഷ്യ സെൻ 18ൽ എത്തി.
ഇന്തൊനീഷ്യയിൽ സെമിയിൽ ലോക ഒന്നാം നമ്പർ താരം വിക്ടർ അക്‌സൽസെനോടു തോറ്റ എച്ച്.എസ്. പ്രണോയിയാണ് ഏറ്റവും മികച്ച റാങ്കിങ്ങുള്ള ഇന്ത്യൻ സിംഗിൾസ് താരം (9). വനിതാ സിംഗിൾസ് റാങ്കിങ്ങിൽ പി.വി. സിന്ധു 2 സ്ഥാനം മെച്ചപ്പെടുത്തി 12ൽ എത്തി.
English Summary: Satvik – Chirag pair gain ranking; Third