സ്പോർട്സ് ക്വോട്ട നിയമനം: മാനദണ്ഡം മാറ്റിയേക്കും
സംസ്ഥാന സർക്കാർ സർവീസിൽ സ്പോർട്സ് ക്വോട്ട നിയമനത്തിനു നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയേക്കും. ലോകകപ്പ്, ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് തുടങ്ങിയവയിൽ മത്സരിച്ചവർക്കു മാത്രമേ ജോലിക്ക് അർഹതയുള്ളൂ എന്ന മാനദണ്ഡം ഇന്ത്യൻ ഫുട്ബോൾ ടീമിനു വേണ്ടി കളിച്ച മലയാളി താരങ്ങളായ റിനോ ആന്റോ, അനസ് എടത്തൊടിക എന്നിവർക്കു വരെ തിരിച്ചടിയാകുന്നത് കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ സർവീസിൽ സ്പോർട്സ് ക്വോട്ട നിയമനത്തിനു നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയേക്കും. ലോകകപ്പ്, ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് തുടങ്ങിയവയിൽ മത്സരിച്ചവർക്കു മാത്രമേ ജോലിക്ക് അർഹതയുള്ളൂ എന്ന മാനദണ്ഡം ഇന്ത്യൻ ഫുട്ബോൾ ടീമിനു വേണ്ടി കളിച്ച മലയാളി താരങ്ങളായ റിനോ ആന്റോ, അനസ് എടത്തൊടിക എന്നിവർക്കു വരെ തിരിച്ചടിയാകുന്നത് കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ലോകനിലവാരത്തിലില്ലാത്ത ഫുട്ബോൾ പോലുള്ളവയുടെ കാര്യത്തിൽ ജോലിക്കുള്ള മാനദണ്ഡം പരിഷ്കരിക്കണമെന്നു സ്പോർട്സ് കൗൺസിൽ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. ഇത് അംഗീകരിച്ചേക്കും. നിലവിലുള്ള മാനദണ്ഡങ്ങൾ സ്പോർട്സ് കൗൺസിൽ നിർദേശിച്ചതല്ലെന്നും സർക്കാരിന്റെ വിജ്ഞാപനം അനുസരിച്ചാണ് നിയമന നടപടികൾ പുരോഗമിക്കുന്നതെന്നും മുൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ കൂടിയായ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി അറിയിച്ചു. 2015–19 കാലയളവിലെ സ്പോർട്സ് ക്വോട്ടയിലുള്ള 249 ഒഴിവുകളിലേക്ക് അപേക്ഷിച്ചവരുടെ നിയമന നടപടികളാണിപ്പോൾ പുരോഗമിക്കുന്നത്. അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഇനി മാറ്റം വരുത്താനാകില്ല. അപേക്ഷകരുടെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായി. ഈ കാലയളവിലെ സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചതായി ഇന്നലെ മനോരമ സ്പോർട്സ് പേജിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് തെറ്റാണ്. പിഴവ് സംഭവിച്ചതിൽ ഖേദിക്കുന്നു.
English Summary: The existing criteria for appointment of sports quota may be changed