ചെന്നൈ ∙ ‘പ്രഗ്ഗ മിടുക്കനാണ്. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ വർഷങ്ങളുടെ അധ്വാനമുണ്ട്. പക്ഷേ, ആദ്യം നന്ദി പറയേണ്ടത് അവന്റെ അമ്മയോടാണ്. അവളാണ്, നിഴൽപോലെ കൂടെ നിന്ന് അവനുവേണ്ട എല്ലാ പിന്തുണയും നൽകുന്നത്’– പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ് ബാബു പറയുന്നു. ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദയുടെ കുതിപ്പിനു പിന്നാലെ മത്സരവേദികളിൽ മകനു കൂട്ടിരിക്കുന്ന അമ്മ നാഗലക്ഷ്മിയുടെ ചിത്രങ്ങളും പ്രചരിച്ചതോടെയാണ് ഭാര്യയ്ക്കു പ്രശംസയുമായി രമേഷ് ബാബുവിന്റെ വാക്കുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ‘പ്രഗ്ഗ മിടുക്കനാണ്. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ വർഷങ്ങളുടെ അധ്വാനമുണ്ട്. പക്ഷേ, ആദ്യം നന്ദി പറയേണ്ടത് അവന്റെ അമ്മയോടാണ്. അവളാണ്, നിഴൽപോലെ കൂടെ നിന്ന് അവനുവേണ്ട എല്ലാ പിന്തുണയും നൽകുന്നത്’– പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ് ബാബു പറയുന്നു. ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദയുടെ കുതിപ്പിനു പിന്നാലെ മത്സരവേദികളിൽ മകനു കൂട്ടിരിക്കുന്ന അമ്മ നാഗലക്ഷ്മിയുടെ ചിത്രങ്ങളും പ്രചരിച്ചതോടെയാണ് ഭാര്യയ്ക്കു പ്രശംസയുമായി രമേഷ് ബാബുവിന്റെ വാക്കുകൾ. ജന്മനാ പോളിയോ ബാധിച്ച രമേഷ് ബാബുവിന് യാത്ര ബുദ്ധിമുട്ടായതിനാൽ നാഗലക്ഷ്മിയാണ് വിദേശപര്യടനങ്ങളിൽ പ്രഗ്ഗയുടെ കൂടെ പോകാറുള്ളത്.  

ഏതുനേരവും ടിവിക്കു മുന്നിൽ ഇരിക്കുന്നത് പഠനത്തിലെ ശ്രദ്ധ നഷ്ടപ്പെടാൻ കാരണമാകുമെന്നു തോന്നിയപ്പോഴാണ് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും തങ്ങളുടെ മൂത്ത മകൾ വൈശാലിയെ ചെസ് പഠിക്കാൻ അയച്ചത്. ചേച്ചിക്കൊപ്പം നേരംപോക്കിനാണ് കുഞ്ഞു പ്രഗ്നാനന്ദ ആദ്യം ചെസ് കളി തുടങ്ങുന്നത്. പിന്നീട് ചെസിൽ അവനുള്ള താൽപര്യം കണ്ടതോടെയാണ് പ്രഗ്ഗയെ ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുന്നത്.

ADVERTISEMENT

ബാങ്ക് ജീവനക്കാരനായ രമേഷ് ബാബുവിന് അന്നും ഇന്നും ചെസ് ഒരു സാധാരണ കായിക മത്സരം മാത്രമാണ്. ‘പ്രഗ്ഗയോ വൈശാലിയോ കളിക്കുമ്പോൾ ചെസ് കാണാറുണ്ട്. അല്ലാതെ ചെസിനെക്കുറിച്ച് വലിയ പിടിയില്ല. അവന്റെ നേട്ടങ്ങളുടെ വലുപ്പം മനസ്സിലായത് മറ്റു പലരും പറഞ്ഞറിഞ്ഞാണ്’– രമേഷ് ബാബു പറയുന്നു. മത്സരത്തലേന്ന് ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് സുഖവിവരങ്ങൾ അന്വേഷിക്കുകയും ‘ഓൾ ദ് ബെസ്റ്റ്’ പറയുകയും ചെയ്യുന്ന പതിവ് രമേഷിനുണ്ട്. 

പക്ഷേ, സെമി ഫൈനലിനു മുൻപ് വിളിക്കാൻ സാധിച്ചില്ല. കരുവാനയ്ക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് അവൻ ജയിച്ചതെന്ന് അറിഞ്ഞു. ലോകോത്തര താരങ്ങളെ തോൽപിക്കാൻ മാത്രം മകൻ വളർന്നു എന്നറിയുന്നതിൽ കൂടുതൽ സന്തോഷം ഒരു അച്ഛന് വേറെ എന്താണു വേണ്ടത്– രമേഷ് ചോദിക്കുന്നു.

പ്രഗ്നാനന്ദ അച്ഛൻ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, സഹോദരി വൈശാലി എന്നിവർക്കൊപ്പം. (ഫയൽ ചിത്രം)
ADVERTISEMENT

‘പ്രഗ്ഗയുടെ അമ്മയ്ക്കും കയ്യടി’: കാസ്പറോവ്

ബാക്കു ∙ പ്രഗ്നാനന്ദയുടെ പ്രകടനത്തിൽ വലിയ സന്തോഷമുണ്ടെന്നും അമ്മ നൽകുന്ന ‘സ്പെഷൽ സപ്പോർട്ടാണ്’ ഈ വിജയക്കുതിപ്പിന് പ്രഗ്ഗയെ സഹായിക്കുന്നതെന്നും മുൻ ലോകചാംപ്യൻ റഷ്യയുടെ ഗാരി കാസ്പോവ്. പ്രഗ്നാന്ദയെ പോലെ അവന്റെ അമ്മയും കയ്യടി അർഹിക്കുന്നു. എല്ലാ ടൂർണമെന്റുകൾക്കും അമ്മ ഒപ്പമുണ്ടെങ്കിൽ ആ സാന്നിധ്യം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ സ്പെഷൽ സപ്പോർട്ട് എന്നും തുടരട്ടെ– കാസ്പറോവ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

ADVERTISEMENT

English Summary : Chess great Kasparov congratulates Praggnanandhaa; lauds mother