‘അഭിമാനം തോന്നുന്നു; നേട്ടം ചെസിന്’; പ്രഗ്നാനന്ദയ്ക്ക് വിമാനത്താവളത്തിൽ വൻ സ്വീകരണം
ചെന്നൈ∙ ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ പ്രഗ്നാനന്ദയ്ക്ക് ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വീകരണം. അസർബൈജാനിൽ നടന്ന മത്സരത്തിൽ മാഗ്നസ് കാൾസനോടാണ് പ്രഗ്നാനന്ദയ്ക്ക് രണ്ടാം സ്ഥാനം വഴങ്ങേണ്ടി വന്നത്.

ചെന്നൈ∙ ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ പ്രഗ്നാനന്ദയ്ക്ക് ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വീകരണം. അസർബൈജാനിൽ നടന്ന മത്സരത്തിൽ മാഗ്നസ് കാൾസനോടാണ് പ്രഗ്നാനന്ദയ്ക്ക് രണ്ടാം സ്ഥാനം വഴങ്ങേണ്ടി വന്നത്. അഭിമാനം തോന്നുവെന്നും ചെസിന് വളരെ നേട്ടമുണ്ടാകുമെന്നും പ്രഗ്നാനന്ദ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചെസ് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് കാൾസനും പ്രഗ്നാനന്ദയും നേര്‍ക്കുനേര്‍ വന്നത്. കാൾസനെ ആദ്യ രണ്ടു ഗെയിമുകളിൽ സമനിലയിൽ തളച്ച്, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചത് 19 വയസ്സുകാരനായ പ്രഗ്നാനന്ദയെ സംബന്ധിച്ച് ചെറിയ നേട്ടമല്ല. ആദ്യ ഗെയിമിൽ 35 നീക്കങ്ങൾക്കു ശേഷവും രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾക്കു ശേഷവുമായിരുന്നു സമനിലയിൽ പിരിഞ്ഞത്.
ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രഗ്ഗ ഫൈനലുറപ്പിച്ചു. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.
English Summary: It feels really great. I think it is good for Chess: R Praggnanandhaa