ഫൈവ്സ് ഹോക്കി ; പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ജേതാക്കൾ
സലാല (ഒമാൻ) ∙ ഫൈവ്സ് ഹോക്കി പുരുഷ ഏഷ്യാ കപ്പ് ടൂർണമെന്റ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ച് ഇന്ത്യ ജേതാക്കളായി. നിശ്ചിത സമയത്ത് ഇരു ടീമുകളും 4 ഗോൾ വീതം നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടിൽ 2–0നായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലിന്റെ രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ 2–3ന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്.

അബ്ദുൽ റഹീമിന്റെ ഗോളിൽ അഞ്ചാം മിനിറ്റിൽ പാക്കിസ്ഥാൻ ലീഡെടുത്തെങ്കിലും 2 മിനിറ്റിനുള്ളിൽ ജുഗ്‌രാജ് സിങ്ങിലൂടെ ഇന്ത്യ സമനില പിടിച്ചു. പത്താം മിനിറ്റിൽ മനീന്ദർ സിങ് ഇന്ത്യയെ മുന്നിലെത്തിച്ചെങ്കിലും 6 മിനിറ്റിനുള്ളിൽ 3 ഗോളുകളുമായി പാക്കിസ്ഥാൻ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. 19, 26 മിനിറ്റുകളിൽ ഇന്ത്യൻ താരം മുഹമ്മദ് റഹീൽ നേടിയ ഇരട്ട ഗോളുകളാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീട്ടിയത്.ഷൂട്ടൗട്ടിൽ 2 പാക്കിസ്ഥാൻ താരങ്ങളും അവസരം നഷ്ടമാക്കിയപ്പോൾ ഇന്ത്യയുടെ ഗുർജോത് സിങ്ങും മനീന്ദർ സിങ്ങും ലക്ഷ്യം കണ്ടു. സെമിയിൽ മലേഷ്യയെ 10–4ന് തകർത്താണ് ഇന്ത്യൻ ടീം ഫൈനലിൽ എത്തിയത്. ആതിഥേയരായ ഒമാനെ തോൽപിച്ചാണ് പാക്കിസ്ഥാന്റെ ഫൈനൽ പ്രവേശം (7–3). ഫൈനലിൽ കടന്നതോടെ ഇരു ടീമുകളും അടുത്തവർഷം നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പിനു യോഗ്യത നേടി.
English Summary : Fives Hockey; India win Asia Cup final in shootout