സ്റ്റാലിനയാണ് ഈ ഗ്രാമത്തിലെ സ്റ്റാർ!; ഗെയിംസ് വില്ലേജിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം
സൂപ്പർ താരങ്ങളേറെയുള്ള ഏഷ്യൻ ഗെയിംസ് വില്ലേജിലെ ‘സൂപ്പർ സെലിബ്രിറ്റി’യാണ് സ്റ്റാലിന. പതിനായിരത്തോളം പേരുള്ള ഗെയിംസ് വില്ലേജിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. അമ്മയും കസഖ്സ്ഥാൻ ഫെൻസിങ് താരവുമായ പിസ്തോവ യുലീനയുടെ ഒക്കത്തിരുന്ന്, ഒൻപതുമാസം പ്രായമുള്ള സ്റ്റാലിന ചിരിക്കുമ്പോൾ ഒപ്പംനിന്ന് സെൽഫിയെടുക്കാൻ മത്സരിക്കുകയാണ് മറ്റു രാജ്യക്കാർ. യുലീനയുടെയും കസഖ്സ്ഥാൻ ടീമിന്റെ ഫെൻസിങ് പരിശീലകനായ അലക്സിയുടെയും മകളാണ് സ്റ്റാലിന.

സൂപ്പർ താരങ്ങളേറെയുള്ള ഏഷ്യൻ ഗെയിംസ് വില്ലേജിലെ ‘സൂപ്പർ സെലിബ്രിറ്റി’യാണ് സ്റ്റാലിന. പതിനായിരത്തോളം പേരുള്ള ഗെയിംസ് വില്ലേജിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. അമ്മയും കസഖ്സ്ഥാൻ ഫെൻസിങ് താരവുമായ പിസ്തോവ യുലീനയുടെ ഒക്കത്തിരുന്ന്, ഒൻപതുമാസം പ്രായമുള്ള സ്റ്റാലിന ചിരിക്കുമ്പോൾ ഒപ്പംനിന്ന് സെൽഫിയെടുക്കാൻ മത്സരിക്കുകയാണ് മറ്റു രാജ്യക്കാർ.
യുലീനയുടെയും കസഖ്സ്ഥാൻ ടീമിന്റെ ഫെൻസിങ് പരിശീലകനായ അലക്സിയുടെയും മകളാണ് സ്റ്റാലിന. ഇവർ 2 പേരും ഏഷ്യൻ ഗെയിംസ് ടീമിലുൾപ്പെട്ടപ്പോൾ മകളെയും ഹാങ്ചോയിലേക്ക് ഒപ്പംകൂട്ടാതെ വഴിയില്ലെന്നായി. എന്നാൽ ഗെയിംസ് വില്ലേജിൽ കുട്ടികളെ ഉൾപ്പെടുത്താനാകില്ലെന്നു പറഞ്ഞ് സംഘാടകർ ആദ്യം എതിർത്തു.
മകളില്ലെങ്കിൽ ഞങ്ങളുമില്ലെന്ന് യുലീനയും അലക്സിയും നിലപാടെടുത്തതോടെ കസഖ്സ്ഥാൻ ഒളിംപിക് കമ്മിറ്റി സമ്മർദം ശക്തമാക്കി. അതോടെ കടുംപിടിത്തം ഒഴിവാക്കി ഏഷ്യൻ ഗെയിംസ് സംഘാടകർ അയഞ്ഞു. തങ്ങളുടെ കുഞ്ഞു സന്തോഷവുമായി യുലീനയും അലക്സിയും ഹാങ്ചോയിലേക്കു വിമാനം കയറി. മുൻ ഏഷ്യൻ ജൂനിയർ ചാംപ്യനായ മുപ്പതുകാരി യുലീനയ്ക്ക് ഇതു മൂന്നാം ഏഷ്യൻ ഗെയിംസാണ്.
ഗെയിംസ് വില്ലേജിൽ വച്ച് യുലീനയെ കണ്ടപ്പോഴാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമംഗം ബിസ്മ മറൂഫിന്റെ കാര്യം ഓർത്തത്. ഒന്നര വയസ്സുള്ള മകൾ ഫാത്തിമയുമായി ഗെയിംസ് വില്ലേജിൽ കഴിയാൻ അനുവദിക്കണമെന്ന ആവശ്യം ബിസ്മയും ഉന്നയിച്ചിരുന്നതാണ്. അധികൃതർ അതു നിരസിച്ചതോടെ അവർക്ക് ഏഷ്യൻ ഗെയിംസ് ടീമിൽ നിന്നുതന്നെ പിൻമാറേണ്ടിവന്നു.
കുഞ്ഞുമക്കളെ പിരിഞ്ഞു നിൽക്കുന്നതിന്റെ നൊമ്പരവുമായി ഏഷ്യൻ ഗെയിംസിനെത്തിയ അമ്മമാർ ഇന്ത്യൻ ടീമിലുമുണ്ട്. സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കൽ 2 വയസ്സുകാരായ ഇരട്ടക്കുട്ടികൾ കബിറിന്റെയും സിയാനിന്റെയും അമ്മയാണ്. ഗർഭിണിയായിരിക്കെ കഴിഞ്ഞവർഷത്തെ ചെസ് ഒളിംപ്യാഡിൽ മത്സരിച്ച് ശ്രദ്ധ നേടിയ ഡി.ഹരികയും ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലുണ്ട്. 6 മാസം പ്രായമുള്ള മകൾ ഹൻവികയെ മാതാപിതാക്കളുടെ കയ്യിൽ ഏൽപിച്ചാണ് ഹരിക ഹാങ്ചോയിലെത്തിയിരിക്കുന്നത്.
English Summary : Stalina is the star of this village