ഗോജിങ് ക്വയിലോ,ജിയേയ് ക്വയിലോ!
നേരമൊന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഏഷ്യൻ ഗെയിംസ് നഗരം മുഴുവൻ ചുവപ്പു പുതച്ചിരിക്കുന്നു. നോക്കുന്നിടത്തെല്ലാം നക്ഷത്ര ചിഹ്നമുള്ള ചൈനീസ് ചെങ്കൊടി. കൈകളിലുളഅള ദേശീയ പതാകയ്ക്കു പുറമേ മുഖത്തും വസ്ത്രങ്ങളിലുമെല്ലാം ചൈനക്കാർ ചുവപ്പു പൂശിയിട്ടുണ്ട്. ചൈനയുടെ ദേശീയ ദിനമായിരുന്നു ഇന്നലെ. ചൈനീസ് ജനകീയ റിപ്പബ്ലിക് (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) നിലവിൽ വന്നതിന്റെ 74–ാം വാർഷികം.

നേരമൊന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഏഷ്യൻ ഗെയിംസ് നഗരം മുഴുവൻ ചുവപ്പു പുതച്ചിരിക്കുന്നു. നോക്കുന്നിടത്തെല്ലാം നക്ഷത്ര ചിഹ്നമുള്ള ചൈനീസ് ചെങ്കൊടി. കൈകളിലുളഅള ദേശീയ പതാകയ്ക്കു പുറമേ മുഖത്തും വസ്ത്രങ്ങളിലുമെല്ലാം ചൈനക്കാർ ചുവപ്പു പൂശിയിട്ടുണ്ട്. ചൈനയുടെ ദേശീയ ദിനമായിരുന്നു ഇന്നലെ. ചൈനീസ് ജനകീയ റിപ്പബ്ലിക് (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) നിലവിൽ വന്നതിന്റെ 74–ാം വാർഷികം. ആ പകിട്ട് വിരുന്നുകാർ കൂടി കാണട്ടെയെന്നു കരുതിയാകും ആഘോഷങ്ങളുടെ മാറ്റുകൂട്ടിയത്. ചൈനയുടെ ഐക്യവും ദേശീയ ബോധവുമെല്ലാം ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കാനാണോ ഇതേ സമയത്തു തന്നെ ഏഷ്യൻ ഗെയിംസ് നടത്തിയതെന്നു പോലും സംശയിച്ചു പോകും.
ഏഷ്യൻ ഗെയിംസ് വൊളന്റിയർമാരിൽ ഒരാളായ യി ചിയാങ്ങിനോട് ചോദിച്ചു: ദേശീയദിനം പ്രമാണിച്ച് നിങ്ങൾക്ക് അവധിയൊന്നുമില്ലേ? ഒരു പൊട്ടിച്ചിരിയായിരുന്നു അവളുടെ മറുപടി. ഒന്നല്ല 8 ദിവസമാണ് ചൈനക്കാർക്ക് പൊതു അവധി. മുൻപൊക്കെ ദേശീയ ദിനത്തിൽ 3 ദിവസമായിരുന്നു അവധി. ഇത്തവണ മൂൺ ഫെസ്റ്റിവലും ദേശീയ ദിനവും ഒരുമിച്ചു വന്നതോടെ അവധി വാരം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. സ്വകാര്യ മേഖലയിലടക്കം എല്ലാ ജീവനക്കാർക്കും അവധി ആഘോഷിച്ച് വീട്ടിലിരിക്കാം. ഗോജിങ് ക്വയിലോ, ജിയേയ് ക്വയിലോ (ഹാപ്പി നാഷനൽ ഡേ, ഹാപ്പി ഹോളി ഡേ) എന്നു പറഞ്ഞാണ് ആളുകൾ ആശംസകൾ നേരുന്നത്.
ഇത്രയും നീണ്ട പൊതു അവധി ചൈനക്കാർക്ക് കിട്ടുന്നത് അപൂർവമായാണ്. അതുകൊണ്ട് ‘സുവർണ ആഴ്ചയെന്നാണ്’ അവർ ഇതിനെ വിളിക്കുന്നത്. സന്തോഷം കൊണ്ട് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുമെന്നതിനാൽ ചൈനീസ് വ്യാപാര മേഖലയും ഈ വാരത്തിൽ വലിയ പ്രതീക്ഷയിലാണ്.
കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കു പ്രത്യേക പാക്കേജുകളുമായി ടൂറിസം കമ്പനികളും രംഗത്തുണ്ട്.
English Summary: China celebrates National Day