ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സർവകാല മെഡൽനേട്ടം
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിലെ സർവകാല റെക്കോർഡ് തിരുത്തി ഇന്ത്യ കുതിക്കുന്നു. ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ 70 മെഡലുകളായിരുന്നു. ഇന്നലെ രാവിലെ ആ നേട്ടത്തിന് ഒപ്പമെത്തുകയും പിന്നീട് അതു മറികടക്കുകയും ചെയ്തതോടെ സംഘം തികഞ്ഞ ആവേശത്തിലാണ്. ഇന്നലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമടക്കം 81 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ‘അബ് കി ബാർ സൗ പാർ’– ഇക്കുറി 100 കടക്കും എന്ന മുദ്രാവാക്യവുമായി ഏഷ്യൻ ഗെയിംസിനു തയാറെടുത്ത ഇന്ത്യൻ സംഘം അതു സഫലമാക്കാനായില്ലെങ്കിൽപോലും തലയുയർത്തിപ്പിടിച്ചാകും ഹാങ്ചോയോടു വിടപറയുക.

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിലെ സർവകാല റെക്കോർഡ് തിരുത്തി ഇന്ത്യ കുതിക്കുന്നു. ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ 70 മെഡലുകളായിരുന്നു. ഇന്നലെ രാവിലെ ആ നേട്ടത്തിന് ഒപ്പമെത്തുകയും പിന്നീട് അതു മറികടക്കുകയും ചെയ്തതോടെ സംഘം തികഞ്ഞ ആവേശത്തിലാണ്. ഇന്നലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമടക്കം 81 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.
‘അബ് കി ബാർ സൗ പാർ’– ഇക്കുറി 100 കടക്കും എന്ന മുദ്രാവാക്യവുമായി ഏഷ്യൻ ഗെയിംസിനു തയാറെടുത്ത ഇന്ത്യൻ സംഘം അതു സഫലമാക്കാനായില്ലെങ്കിൽപോലും തലയുയർത്തിപ്പിടിച്ചാകും ഹാങ്ചോയോടു വിടപറയുക. 100 മെഡൽ എന്ന ലക്ഷ്യവുമായി ഇന്ത്യയുടെ ഏറ്റവും വലിയ ഏഷ്യൻ ഗെയിംസ് സംഘമാണ് ഇത്തവണ ഹാങ്ചോയിൽ എത്തിയത്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആകെ മെഡൽനേട്ടം 69 ആയിരുന്നു. ഇന്നലെ രാവിലെ 35 കിലോമീറ്റർ റേസ് വോക്കിങ് മിക്സ്ഡ് ടീം ഇനത്തിൽ മഞ്ജു റാണി– രാം ബാബു സഖ്യം നേടിയ വെങ്കലത്തോടെ ജക്കാർത്തയിലെ പ്രകടനത്തിനൊപ്പമെത്തി. പിന്നീട് ആർച്ചറി താരങ്ങളായ ഓജസ് ദേവ്‍തലെ– ജ്യോതി സുരേഖ വെന്നം സഖ്യം സ്വർണത്തിലേക്കു തൊടുത്ത അമ്പ് രചിച്ചത് പുതിയ ചരിത്രം.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും കൂടുതൽ മെഡലുകൾ ഇനിയും നേടുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ സംഘത്തലവൻ ഭൂപേന്ദർ സിങ് ബജ്‌വ പറഞ്ഞു.
English Summary : India register best ever perfomance in Asian Games