വേർസ്റ്റപ്പന് ഹാട്രിക് കിരീടം
ഫോർമുല വൺ കാറോട്ടത്തിൽ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പന് കിരീടം. സീസണിൽ 6 റേസുകൾ ബാക്കി നിൽക്കെയാണ് ഡച്ച് ഡ്രൈവർ കിരീടമുറപ്പിച്ചത്. ഇന്നലെ ഖത്തർ ഗ്രാൻപ്രിയിൽ രണ്ടാമതെത്തിയതോടെ വേർസ്റ്റപ്പന് ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 407 പോയിന്റായി. റെഡ്ബുൾ സഹതാരം സെർജിയോ പെരസിനോ (223) മറ്റുള്ളവർക്കോ ഇനി വേർസ്റ്റപ്പനെ മറികടക്കാനാവില്ല.

ലുസൈൽ (ഖത്തർ) ∙ ഫോർമുല വൺ കാറോട്ടത്തിൽ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പന് കിരീടം. സീസണിൽ 6 റേസുകൾ ബാക്കി നിൽക്കെയാണ് ഡച്ച് ഡ്രൈവർ കിരീടമുറപ്പിച്ചത്. ഇന്നലെ ഖത്തർ ഗ്രാൻപ്രിയിൽ രണ്ടാമതെത്തിയതോടെ വേർസ്റ്റപ്പന് ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 407 പോയിന്റായി. റെഡ്ബുൾ സഹതാരം സെർജിയോ പെരസിനോ (223) മറ്റുള്ളവർക്കോ ഇനി വേർസ്റ്റപ്പനെ മറികടക്കാനാവില്ല.
ഈ സീസണിൽ ഇതുവരെയുള്ള 17 റേസുകളിൽ പതിനാലിലും വേർസ്റ്റപ്പൻ ഒന്നാമതെത്തി. ഇരുപത്തിയാറുകാരൻ വേർസ്റ്റപ്പന്റെ തുടർച്ചയായ 3–ാം ഫോർമുല വൺ കിരീടനേട്ടമാണിത്.